വിവാഹ നിശ്ചയം ഉടനില്ല; തന്നോട് ചോദിക്കാതെ വാര്‍ത്തകള്‍ നല്‍കിയ ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചു വിരാട് കോഹ്ലി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യം

Date : December 30th, 2016

പുതുവത്സര ദിനത്തില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെയും വിവാഹം നിശ്ചയം നടക്കില്ല. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവാഹ നിശ്ചയ വാര്‍ത്ത നിഷേധിച്ച് വിരാട് കോഹ് ലി രംഗത്തെത്തി. അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം ഉടനില്ലെന്ന് കോഹ് ലി ട്വീറ്റ് ചെയ്തു.

ഇക്കാര്യം മറച്ചുവെക്കില്ല. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ക്രിക്കറ്റ് താരം വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയിലാകും ചടങ്ങുകളെന്നായിരുന്നു പത്രവാര്‍ത്തകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കുമെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍, അപ്പോഴൊന്നും കോഹ്ലിയുമായി ബന്ധപ്പെടാന്‍ ആരും തയാറായിരുന്നില്ല.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]

2016ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു കോഹ്ലി-അനുഷ്‌ക പ്രണയം. കോഹ്ലി മോശം ഫോമിലൂടെ കടന്നുപോയപ്പോള്‍ ഏറ്റവും കൂടുതല്‍ പഴികേട്ടതും അനുഷ്‌കയാണ്. തൊട്ടുപിന്നാലെ അനുഷ്‌കയ്ക്കു പിന്തുണ നല്‍കി കോഹ്ലി നല്‍കിയ ട്വീറ്റ് സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ഒന്നായും മാറി. ഇടയ്ക്ക് ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയും പുറത്തുവന്നു. എന്നാലിതു മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമായിരുന്നെന്നു പിന്നീടു വെളിപ്പെട്ടു. കഴിഞ്ഞ ക്രിസ്മസിനും ഇരുവരും ഒന്നിച്ചാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.

email വിവാഹ നിശ്ചയം ഉടനില്ല; തന്നോട് ചോദിക്കാതെ വാര്‍ത്തകള്‍ നല്‍കിയ ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചു വിരാട് കോഹ്ലി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യംpinterest വിവാഹ നിശ്ചയം ഉടനില്ല; തന്നോട് ചോദിക്കാതെ വാര്‍ത്തകള്‍ നല്‍കിയ ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചു വിരാട് കോഹ്ലി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യം0facebook വിവാഹ നിശ്ചയം ഉടനില്ല; തന്നോട് ചോദിക്കാതെ വാര്‍ത്തകള്‍ നല്‍കിയ ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചു വിരാട് കോഹ്ലി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യം0google വിവാഹ നിശ്ചയം ഉടനില്ല; തന്നോട് ചോദിക്കാതെ വാര്‍ത്തകള്‍ നല്‍കിയ ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചു വിരാട് കോഹ്ലി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യം0twitter വിവാഹ നിശ്ചയം ഉടനില്ല; തന്നോട് ചോദിക്കാതെ വാര്‍ത്തകള്‍ നല്‍കിയ ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ചു വിരാട് കോഹ്ലി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യം