ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി

Date : December 30th, 2016

ഇന്ത്യയിലെ മുന്‍നിര പാര്‍ട്ടിയായ ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എതിരാളികളെ സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടതു വെളിച്ചത്തു വന്നതിനു പിന്നാലെ ‘ഐ ആം എ ട്രോള്‍’ പുസ്തകത്തിന്റെ പിറവിയെക്കുറിച്ചു വിവരിച്ചു പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സ്വാതി ചതുര്‍വേദി രംഗത്ത്. വിവിധ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞവരെ ആക്രമിക്കുന്നതിന്റെ നൈതികതയെയാണു താന്‍ ചോദ്യം ചെയ്യുന്നതെന്നു സ്വാതി പറയുന്നു. സ്വന്തം ജനതയ്‌ക്കെതിരേ അപമാനകരമായ പ്രചാരണം നടത്തുക, സ്ത്രീകള്‍ക്കെതിരേ ലൈംഗികാക്രമണം അടക്കമുള്ള പ്രചാരണം നടത്തുക, വെറുപ്പു പ്രചരിപ്പിക്കുക എന്നിവ 2014 ലെ തെരഞ്ഞെടുപ്പു കാലത്തു നടന്നു. ഇതിന്റെ ഇരകൂടിയായ താന്‍ ഇതേക്കുറിച്ചു ചിന്തിച്ചതില്‍നിന്നാണ് ഈ പുസ്തകം പിറന്നതെന്നു സ്വാതി ചൂണ്ടിക്കാട്ടുന്നു.

swathi-new ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി

swathi

നിര്‍ണായക ശക്തിയായ ഭൂരിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഒരു സോഷ്യല്‍ മീഡിയ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഇവിടെ. നിഷ്‌കളങ്കരായ പലരും ഈ കെണിയില്‍ വീണു പോയിട്ടുണ്ട്. ഇതു നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി പോലും മാറുന്നതിലേക്ക് ഇതു നയിച്ചെന്ന് ഇരുപതു വര്‍ഷക്കാലം പത്രപ്രവര്‍ത്തന പരിചയമുള്ള സ്വാതി ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവൃത്തികള്‍ എന്തിന് എന്നു ചോദിച്ചതുകൊണ്ടാണ് ഉത്തരം തേടിയിറങ്ങേണ്ടിവന്നത്. ആരാണീ ആളുകള്‍? എവിടെനിന്നാണു വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഇവര്‍ എത്തിയത്? എന്തിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്? എന്താണവര്‍ ചെയ്യുന്നത്? വ്യക്തിയോ സംഘടനയോ ആണോ ഇതിനു പിന്നില്‍ എന്നീ ചോദ്യങ്ങള്‍ മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്.

im-a-troll ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി

ഇതിനുവേണ്ടിയാണു താന്‍ രണ്ടുവര്‍ഷത്തോളം റിസര്‍ച്ച് നടത്തിയത്. നിരവധി അഭിമുഖങ്ങള്‍ നടത്തി. വലതുപക്ഷ ‘സോഷ്യല്‍ മീഡിയ സൈന്യ’മാണ് ഇവയ്‌ക്കെല്ലാം പിന്നിലെന്നു മനസിലാക്കിയതും ഏറെ അവധാനതയോടെ വിവരങ്ങള്‍ക്കു പിന്നാലെ പോയതുകൊണ്ടാണു കണ്ടെത്താന്‍ കഴിഞ്ഞത്. ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പോസ്റ്റുകളെല്ലാം നരേന്ദ്ര മോഡി പിന്തുടര്‍ന്നുകൊണ്ടിരുന്നത് എന്തിനാണ്? ഓരോ അഭിമുഖവും വീണ്ടുംവീണ്ടും ആവര്‍ത്തിക്കേണ്ടിവന്നു. ഇതിനിടെ വീണു കിട്ടിയ ‘ഭാഗ്യ’മാണ് സാധവി കോസ്ലയെന്നും ഇവര്‍ പറഞ്ഞു.

സാധവി കോണ്‍ഗ്രസുകാരിയല്ല

sadhavi-kosla ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി

ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ മുന്‍ വോളന്റിയറാണു സാധവി കോസ്ല. നരേന്ദ്ര മോഡിയുടെ സോഷ്യല്‍ മീഡിയ ‘ഡ്രീം’ ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ നവംബറില്‍ ആമിര്‍ ഖാന്‍ രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരേ പ്രതികരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ സെല്ലിനു ലഭിച്ച ചുമതല അദ്ദേഹത്തെ കൂട്ടമായി ആക്രമിക്കുക എന്നതായിരുന്നു. സ്‌നാപ്ഡീലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്നും നീക്കം ചെയ്യപ്പെട്ടതും ഇതുകൊണ്ടാണ്. സ്‌നാപ്ഡീലിനു കൂട്ടമായി പരാതികള്‍ അയയ്ക്കാനും ‘സൈബര്‍ ഗുണ്ട’കള്‍ക്കു കഴിഞ്ഞു.

2015 അവസാനമാണു സാധവി ബി.ജെ.പി. സോഷ്യല്‍ മീഡിയ സെല്ലില്‍നിന്നു രാജിവച്ചത്. നോളജ് പ്രൊസസ് ഔട്‌സോഴ്‌സിങ് കമ്പനി ഗുഡ്ഗാവില്‍ നടത്തിയിരുന്നു സാധവി. 2014ല്‍ അമേരിക്കയിലായിരുന്നപ്പോഴാണ് ഇവര്‍ക്കു ബി.ജെ.പിയുടെ സൈബര്‍ സെല്ലിലേക്കു ക്ഷണം ലഭിച്ചത്. മോഡിയില്‍ വിശ്വസിച്ച് അത്യാഹഌദത്തോടെയാണ് ടീമിന്റെ ഭാഗമായത്. അവരുടെ ഉത്തമമാതൃകയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിക്കാണാന്‍ ആഗ്രഹിച്ച വ്യക്തി കൂടിയായിരുന്നു മോഡി. മോഡിയുടെ പ്രഖ്യാപനങ്ങളിലുണ്ടായിരുന്ന മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അവര്‍ വിശ്വസിച്ചു. അങ്ങനെയാണു ജോലി രാജിവച്ച് മോഡിയുടെ ടീമിന്റെ ഭാഗമായതെന്നും സ്വാതി ചൂണ്ടിക്കാട്ടി.

പിന്നീടു മാസങ്ങള്‍ക്കുശേഷമാണു കാര്യങ്ങള്‍ താന്‍ വിചാരിച്ച രീതിയിലല്ല പോകുന്നതെന്ന് ഇവര്‍ക്കു മനസിലായത്. ബി.ജെ.പിയുടെ ഐടി സെല്‍ മേധാവി അരവിന്ദ് ഗുപ്തയായിരുന്നു എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്. രാജ്യം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷനായിരുന്നു ഗുപ്തയുടെ നേതൃത്വത്തില്‍ നടന്നത്. ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നതിനൊപ്പം ബി.ജെ.പിയെ എതിര്‍ക്കുന്നവരെ തേജോവധം ചെയ്യുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനു പുറമേ, മുന്‍നിര പത്രപ്രവര്‍ത്തകരെയും ആക്രമിക്കാന്‍ വോളന്റിയര്‍മാര്‍ക്കു നിര്‍ദേശം ലഭിച്ചു. എന്‍.ഡി.ടിവിയിലെ ബര്‍ഖാദത്തും അന്നു സി.എന്‍.എന്‍.-ഐ.ബി.എന്നിലുണ്ടായിരുന്ന രാജ്ദീപ് സര്‍ദേശായിയും അക്കൂട്ടത്തില്‍ പെടുന്ന ഏതാനും ചിലര്‍ മാത്രമാണ്. മോഡിക്കെതിരേ എന്തെങ്കിലും പറഞ്ഞാല്‍ അവരെയെല്ലാം ആക്രമിക്കുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം-സ്വാതി പറയുന്നു. ആരെങ്കിലും ബി.ജെ.പിക്കെതിരേ സംസാരിച്ചാല്‍ അടുത്ത മിനുട്ടില്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയായിരിക്കും. അത്ര കൃത്യതയോടെയായിരുന്നു ഓപ്പറേഷനുകളും നിരീക്ഷണങ്ങളും. ബി.ജെ.പിയുടെ പ്രാദേശിക ഘടകങ്ങളില്‍നിന്നുള്ള വിവരങ്ങളും ഇതിനായി ഏകോപിപ്പിച്ചു.

ഗാന്ധികുടുംബങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്കും സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കും എതിരേ സാധവി കോസ്ലയ്ക്കും ട്രോളുകള്‍ നടത്തേണ്ടിവന്നു. ബര്‍ഖാദത്തിനെതിരായ റേപ്പ് ഭീഷണി മുഴക്കിയതിനുപിന്നില്‍ സാധവിയാണ്. ഗുപ്തയുടെ നിര്‍ദേപ്രകാരമായിരുന്നു ഇത്. ഇയാള്‍ക്കു മോഡിയുമായി ‘ഹോട്ട്‌ലൈന്‍’ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഐ.ഐ.ടി. ഉത്പന്നമായ ഗുപ്ത 2010ല്‍ ആണു ബി.ജെ.പിയില്‍ ചേര്‍ന്നത്. മോഡിക്കു കടുത്ത ഭൂരിപക്ഷം ലഭിക്കുന്നതിനു പിന്നിലും ഗുപ്തയുടെ ബുദ്ധിയുണ്ടായിരുന്നു. പുസ്തകത്തിനുവേണ്ടി അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകരും അവരുടെ സോഴ്‌സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും സ്വാതി ചൂണ്ടിക്കാട്ടുന്നു. ഇക്കൂട്ടത്തില്‍ ബി.ജെ.പിയുടെ ഉള്‍ത്തളങ്ങളില്‍ ഉള്ളവരും പെടും.

കോസ്ല കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നയാളായിരുന്നു എന്ന വാദവും സ്വാതി തള്ളി. അരവിന്ദ് ഗുപ്തയാണ് ഈ പ്രചാരണത്തിനു പിന്നില്‍. ഒരിക്കലും ട്രോളിങ് പ്രോത്സാഹിപ്പിക്കരുതെന്ന് ബി.ജെ.പിയുടെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു എന്നും ഗുപ്ത ചൂണ്ടിക്കാട്ടി. 2015 മുതല്‍ സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതല മറ്റൊരാള്‍ക്കാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഇതെല്ലാം ശുദ്ധനുണയാണെന്നു സ്വാതി ചൂണ്ടിക്കാട്ടുന്നു. സാധവി ഒരിക്കലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നില്ല. നോളജ് പ്രൊസസ് ഔട്ട്‌സോഴ്‌സിങ് സ്ഥാപനത്തിന്റെ ഉടമയെന്ന നിലയില്‍ നിലനിന്ന ഭരണത്തിന്റെ രൂക്ഷ വിമര്‍ശകയായിരുന്നു അവര്‍.

നരേന്ദ്ര മോഡി എന്തിനായിരുന്നു ഈ ട്രോളുകള്‍ പിന്തുടര്‍ന്നത്?

modi-3 ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ നേതാവായിരുന്നു മോഡി. അതില്‍നിന്നാണു മോഡി 272 +  സീറ്റെന്ന സ്വപ്‌നം മെനഞ്ഞത്. ഇതിനായി സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ തന്നെയാകും ഗുണപ്പെടുകയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.  ഇതേക്കുറിച്ചു ‘ദി ബി.ജെ.പി. കണക്ഷന്‍’ എന്ന അധ്യായത്തില്‍ സ്വാതി ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ഇക്കാര്യത്തില്‍ സമവായത്തില്‍ എത്തിയതിനു പിന്നില്‍ ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവായിരുന്നു. ഇദ്ദേഹവുമായും സ്വാതി അഭിമുഖം നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ രാം മാധവായിരുന്നു പാര്‍ട്ടിയുടെ കുന്തമുന.

1948ല്‍ മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിനു പിന്നാലെ മൂന്നുവട്ടം നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. ഇക്കാര്യംകൊണ്ടുതന്നെ സംഘടനയ്ക്കുള്ളില്‍ അരക്ഷിതാവസ്ഥയുണ്ടായിരുന്നു. അതുകൊണ്ടാണ് ആരെങ്കിലും അതൃപ്തിയുള്ള എന്തെങ്കിലും പറഞ്ഞാല്‍ അടുത്ത സമയംതന്നെ ഇവര്‍ തേജോവധം ചെയ്യുന്നതും- സ്വാതി ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ആമിര്‍ ഖാനെതിരേ രാം മാധവിന്റെ പ്രസ്താവനയും എത്തിയത്. ‘അഭിമാനത്തെക്കുറിച്ചു സ്വന്തം ഭാര്യയെയും ബോധ്യപ്പെടുത്ത’ണമെന്നായിരുന്നു രാം മാധവിന്റെ പ്രതികരണം. ‘ഞങ്ങള്‍ കശ്മീരിനെക്കുറിച്ച് ഓര്‍ത്താണു ആശങ്കപ്പെടുന്നത്, നിങ്ങള്‍ ഐ.എസിനെക്കുറിച്ചും’ എന്നായിരുന്നു അല്‍-ജസീറ പത്രപ്രവര്‍ത്തകനായ മെഹ്ദി ഹസനോടു പ്രതികരിച്ചത്. ഇത്തരത്തില്‍ അധിക്ഷേപിക്കലിന്റെ പരമ്പര തന്നെയായിരുന്നു രാം മാധവ് നടത്തിയത്.

‘ഇത്തരം അധിക്ഷേപങ്ങളൊന്നും മോഡി ‘അറിഞ്ഞില്ല’. എന്നാല്‍, സോഷല്‍ മീഡിയയിലൂടെ എല്ലാം അദ്ദേഹം നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. അന്യാഭിപ്രായ വിരോധത്തിലായിരുന്നു ബി.ജെ.പി. സോഷ്യല്‍ മീഡിയ സാമ്രാജ്യം കെട്ടിപ്പടുത്തത്. അതായിരുന്നു അവരുടെ വഴിയും ജീവിതവും. ഒരു സ്ത്രീയെന്ന നിലയില്‍ ഇതേക്കുറിച്ച് ആശങ്കയും ഭയവും തനിക്കുണ്ടായിരുന്നു. ഞാനും നിങ്ങളുമൊക്കെ ജീവിക്കുന്ന സമൂഹത്തെ ഭീതിദമാക്കുകയായിരുന്നു ബി.ജെ.പിയെന്നും സ്വാതി ചൂണ്ടിക്കാട്ടുന്നു. എതിരാളികള്‍ക്കെതിരേ ലൈംഗിക ആക്രമണങ്ങളും അപഖ്യാതിയും പ്രചരിപ്പിച്ച ചില അക്കൗണ്ടുകളും സ്വാതി ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം മോഡി പിന്തുടര്‍ന്നിരുന്നു എന്നതിനും ഇവര്‍ തെളിവുകള്‍ നിരത്തുന്നു. ലോകത്തൊരു നേതാവും ഇന്റര്‍നെറ്റ് ട്രോളുകള്‍ പിന്തുടര്‍ന്നിട്ടില്ല. അതു ബരാക് ഒബാമയായാലും തെരേസാ മേയ് ആയാലും ആംഗെല മെര്‍ക്കല്‍ ആരായാലും. പക്ഷേ, മോഡി അതു ചെയ്തു. എന്തിനാണ് എന്റെ പ്രധാനമന്ത്രി ആളുകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണം നടത്തിയ ട്രോളുകള്‍ ഫോളോ ചെയ്യുന്നു? ഒരുവശത്തു സ്ത്രീകള്‍ക്കെതിരേ ലൈംഗിക ആക്രമണങ്ങള്‍ നടത്തിയ അക്കൗണ്ടുകളെ ഫോളോ ചെയ്യുമ്പോള്‍ മറ്റൊരു വശത്ത് ‘ബേട്ടി ബചാവോ ബേട്ടി പധാവോ’ എന്ന മുദ്രാവാക്യവും സൃഷ്ടിക്കുന്നു.

എന്തും ഉന്നയിക്കാനും ചോദ്യം ചെയ്യാനുമുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെയാണ് കൂട്ടമായി ആക്രമിച്ച് ഇല്ലാതാക്കിയത്. ജേര്‍ണലിസ്റ്റുകള്‍ ചിയര്‍ലീഡര്‍മാരോ സര്‍ക്കാരിന്റെ മെഗാഫോണുകളോ അല്ല. അവര്‍ക്കുവേണ്ടത് ആവിഷ്‌കാര സ്വാതന്ത്ര്യവും തെറ്റുകണ്ടാല്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശവുമാണ്. മോഡിയുടെ കാലത്ത് ഇതെല്ലാം ഇല്ലാതായി. നിങ്ങള്‍ എന്തു പറയുന്നു എന്നതിനപ്പുറം നിങ്ങള്‍ ഏതു മതത്തില്‍നിന്ന്/ജാതിയില്‍നിന്ന് വന്നു എന്നതായിരുന്നു അവരുടെ അന്വേഷണം- സ്വാതി ചൂണ്ടിക്കാട്ടുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

‘ഞാനൊരിക്കലും ഒരു ആക്ടിവിസ്റ്റ് അല്ല. ഞാനൊരു മാധ്യമ പ്രവര്‍ത്തകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ അന്വേഷണമാണു നടത്തിയത്. ഇതിന്റെ തിരിച്ചടിയോര്‍ത്ത് എനിക്കു ഭയമുണ്ട്. എങ്കിലും ജോലി ചെയ്തു എന്ന അഭിമാനമുണ്ട്. ഇതിന്റെ പേരില്‍ ആരെങ്കിലും പ്രതികരണങ്ങളുമായി എത്തുമെന്നും പ്രതീക്ഷിക്കുന്നില്ല- സ്വാതി പറഞ്ഞു.

email ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദിpinterest ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി2facebook ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി0google ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി0twitter ട്രോളുകള്‍ മോഡി എന്തിനു പിന്തുടര്‍ന്നു? സാധവി കോസ്ല കോണ്‍ഗ്രസുകാരിയല്ല; ബി.ജെ.പി. നടത്തിയത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍: ആരോപണങ്ങളെ പൊളിച്ചടുക്കി സ്വാതി ചതുര്‍വേദി