കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; ‘ജീവിതം സാക്ഷി’ പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്

Date : December 31st, 2016

കൈരളി ടി.വിയില്‍ ഉര്‍വ്വശി അവതരിപ്പിക്കുന്ന ‘ജീവിതം സാക്ഷി’ എന്ന പരിപാടിയിലേക്ക് എത്തുന്നവരെ നടി അപമര്യാദയായി പെരുമാറി അപമാനിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി രംഗത്ത്.

സി.പി.എമ്മിന്റെ അഥീനതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലായ കൈരളി ടിവിയില്‍ ചലച്ചിത്ര താരം ഉര്‍വശി അവതരിപ്പിക്കുന്ന ജീവിതം സാക്ഷിയെന്ന പരിപാടിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി അഥോറിട്ടി സ്വീകരിച്ചത്.
പരിപാടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി വേണമെന്ന് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി കൈരളി ചാനല്‍ എം.ഡി.ജോണ്‍ ബ്രിട്ടാസിന് നോട്ടീസ് നല്‍കി.

urvasi കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; 'ജീവിതം സാക്ഷി' പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്

അതോറിറ്റിയുടെ രക്ഷാധികാരി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം.ശന്തന ഗൗഡറാണ്. അഥോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി, ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണമാണ് കൈരളിക്ക് നോട്ടീസ് അയച്ചത്. ഉര്‍വശി ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു എന്ന ആരോപണത്തില്‍ അഥോറിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് മെമ്പര്‍ സെക്രട്ടറി പറയുന്നു.
പരിപാടിയുടെ സദുദ്ദേശ്യം മുതലെടുക്കുന്നു എന്ന ആക്ഷേപം അഥോറിറ്റി ഗൗരവമായാണ് കാണുന്നത് ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ അദാലത്തിലൂടെ പറഞ്ഞു തീര്‍ക്കാന്‍ കഴിയും എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് കൈരളി ചാനലിലൂടെ തങ്ങള്‍ ശ്രമിച്ചതെന്ന് അതോറിറ്റി പറയുന്നു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
2014 ജൂലൈ അഞ്ചിനാണ് ജീവിതം സാക്ഷി എന്ന പരിപാടി നടത്താന്‍ അഥോറിറ്റി ചാനലിന് അനുമതി നല്‍കിയത്. കൈരളി ചാനല്‍ നടത്തുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സും അഥോറിറ്റിയും തമ്മിലുണ്ടാക്കിയ പ്രധാന കരാര്‍ ജീവിതം സാക്ഷി എന്ന പരിപാടി ചാനലിന്റെ സാമ്പത്തിക ലാഭത്തിന് ഉപയോഗിക്കില്ല എന്നതാണ്.

ഉര്‍വശിയുടെ ഉത്സവമേളത്തിന്റെ പ്രധാന ലക്ഷ്യം തന്നെ കൈരളിയുടെ സാമ്പത്തിക ഉന്നമനമാണ്.ജീവിതം സാക്ഷിയില്‍ പങ്കെടുക്കുന്ന ഇരുകക്ഷികളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്നും കരാറിലുണ്ട്. പ്രേക്ഷകരുടെ അവകാശങ്ങളും ലംഘിക്കരുത്.തന്റെ അറിവോ സമ്മതമോ ഇല്ലാതെ അഭിപ്രായ വ്യത്യാസത്തില്‍ അകന്നു കഴിയുന്ന ഭര്‍ത്താവിന്റെയും തന്റെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ കൈരളി സംപ്രേഷണം ചെയ്തു എന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിനിയായ യുവതി രംഗത്തുവന്നിരുന്നു.

John-Brittas കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; 'ജീവിതം സാക്ഷി' പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്

അഥോറിറ്റിക്ക് മുമ്പില്‍ പരിഗണനയിലിരിക്കുന്ന കേസുകള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യരുതെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന ദമ്പതികള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാന്‍ പൂര്‍ണ സമ്മതമാണെന്ന രേഖാമൂലമുള്ള ഉറപ്പ് ഓരോ പരിപാടിയുടെ ചിത്രീകരണത്തിനു മുമ്പും അഥോറിറ്റിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കണമെന്ന് കരാറിലുണ്ട്.

ലോക്അദാലത്തില്‍ പങ്കെടുക്കുന്ന ജഡ്ജിമാരെ നിശ്ചയിക്കേണ്ടത് അഥോറ്റിയാണ്. പരിപാടിയില്‍ കുഞ്ഞുങ്ങളെ പങ്കെടുക്കാന്‍ പാടില്ല. പരിപാടിയില്‍ വിവേചനമുണ്ടെന്ന് മനസിലാക്കിയാല്‍ അത് നിര്‍ത്തിവയ്ക്കാന്‍ അഥോറിറ്റി ആവശ്യപ്പെടുമെന്നും മെമ്പര്‍ സെക്രട്ടറി പറയുന്നു.


ശശികല ജയലളിതയുടെ സ്വവര്‍ഗ ലൈംഗീക ബന്ധത്തിലെ ‘തോഴി’?; ബ്ലാക്ക് മെയില്‍ ചെയ്തപ്പോള്‍ പോയസ് ഗാര്‍ഡനില്‍ പുറത്താക്കി; തിരികെ വിളിച്ചപ്പോള്‍ ശശികല എത്തിയത് പകരംവീട്ടാന്‍

email കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; 'ജീവിതം സാക്ഷി' പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്pinterest കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; 'ജീവിതം സാക്ഷി' പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്0facebook കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; 'ജീവിതം സാക്ഷി' പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്0google കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; 'ജീവിതം സാക്ഷി' പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്0twitter കൈരളി ടിവിയില്‍ ഉര്‍വ്വശിയുടെ അവതരണം ഓവറായി; 'ജീവിതം സാക്ഷി' പലരുടെയും ജീവിതം തകര്‍ക്കുന്നു, കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ നോട്ടീസ്