ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനുള്ള കരുത്ത് മിഷണറിമാര്‍ക്കില്ല; ചൈനയില്‍ നടക്കില്ലെന്നു മനസിലാക്കിയാണ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നത്: മോഹന്‍ ഭാഗവത്

Date : December 31st, 2016

നവ്‌സരി(ഗുജറാത്ത്): മതപരിവര്‍ത്തനം ഇന്ത്യയില്‍ നടത്താനുള്ള കരുത്ത് മിഷിണറിമാര്‍ക്കില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ഈ കരുത്തില്ലാത്തതിനാലാണ് അവരുടെ ശ്രമങ്ങള്‍ വിജയിക്കാത്തത് എന്നും ഗുജറാത്തിലെ നവ്‌സാരിയിലെ വന്‍സ്ദയില്‍ ഭാരത് സേവാശ്രമം സംഘ് നടത്തിയ വിശ്വഹിന്ദു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൈനയ്ക്ക് ക്രിസ്തുമതത്തിനു കീഴിലാവാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ല എന്ന് അവര്‍ക്ക് അറിയാം. അതു കൊണ്ടാണ് ഏഷ്യയില്‍ കണ്ണ് വെച്ച അവര്‍ ഇന്ത്യയാണ് അതിന് പറ്റിയ രാജ്യമെന്ന് കരുതുന്നത്. മോഹന്‍ ഭാഗവത് പറഞ്ഞു.

എന്നാല്‍ 300 വര്‍ഷങ്ങളിലേറെയായി തങ്ങളുടെ ശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത രാജ്യമാണ് ഇന്ത്യയെന്ന് അവര്‍ മനസിലാക്കണം. ഭാരതത്തിലെ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെ മാത്രമേ അവര്‍ക്ക് മതപരിവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടുള്ളൂ. അവര്‍ക്ക് കരുത്തില്ല എന്നതുകൊണ്ടാണ് ഇത്. അദ്ദേഹം തുടര്‍ന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

അമേരിക്കയിലേയും ബ്രിട്ടനിലേയും പള്ളികള്‍ ഗണപതിയമ്പലമായും വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസായും മാറ്റിയത് അമേരിക്കയിലെ ബിസിനസുകാരനായ ഹിന്ദുവാണ്. ഇതാണ് മിഷണറിമാരുടെ സ്വന്തം രാജ്യത്തെ അവസ്ഥ. തങ്ങള്‍ ആരാണെന്നും ഏറ്റവും മികച്ചത് തങ്ങളുടെ സംസ്‌കാരമാണെന്നും ഹിന്ദുക്കള്‍ മനസിലാക്കണം എന്നും ഹിന്ദുക്കള്‍ അന്യമതസ്ഥരെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

email ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനുള്ള കരുത്ത് മിഷണറിമാര്‍ക്കില്ല; ചൈനയില്‍ നടക്കില്ലെന്നു മനസിലാക്കിയാണ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നത്: മോഹന്‍ ഭാഗവത്pinterest ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനുള്ള കരുത്ത് മിഷണറിമാര്‍ക്കില്ല; ചൈനയില്‍ നടക്കില്ലെന്നു മനസിലാക്കിയാണ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നത്: മോഹന്‍ ഭാഗവത്0facebook ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനുള്ള കരുത്ത് മിഷണറിമാര്‍ക്കില്ല; ചൈനയില്‍ നടക്കില്ലെന്നു മനസിലാക്കിയാണ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നത്: മോഹന്‍ ഭാഗവത്0google ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനുള്ള കരുത്ത് മിഷണറിമാര്‍ക്കില്ല; ചൈനയില്‍ നടക്കില്ലെന്നു മനസിലാക്കിയാണ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നത്: മോഹന്‍ ഭാഗവത്0twitter ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനുള്ള കരുത്ത് മിഷണറിമാര്‍ക്കില്ല; ചൈനയില്‍ നടക്കില്ലെന്നു മനസിലാക്കിയാണ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നത്: മോഹന്‍ ഭാഗവത്