ജാതിയും മതവും പ്രശ്‌നമില്ലെന്നു പറഞ്ഞെത്തിയതു കടുത്ത മദ്യപാനി; മകളുടെ മംഗല്യത്താലി മരണത്താലിയായതിന്റെ ഞെട്ടലില്‍ വൃദ്ധദമ്പതികള്‍; അമ്മപോയെന്ന് ഈ പാല്‍പൈതലിനും അറിയില്ല

Date : December 31st, 2016

ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നു പറഞ്ഞെത്തി വിവാഹം കഴിച്ചയാള്‍ മകളെ മരണത്തിലേക്കു തള്ളിയിട്ടതിന്റെ ഞെട്ടലില്‍നിന്നു മോചിതരായിട്ടില്ല ഈ വൃദ്ധര്‍. ഭര്‍ത്താവിന്റെ മദ്യപാനവും പീഡനവും കാരണം നനിതയെന്ന ചെറുപ്പക്കാരി മരണത്തിലേക്കു മറഞ്ഞപ്പോള്‍ 90 ദിവസം മാത്രം പ്രായമായ പാല്‍പൈതല്‍ ദമ്പതികള്‍ക്കു മുന്നില്‍ കൈകാലിട്ടടിക്കുകയാണ്. ഈ പിഞ്ചു കുഞ്ഞിനറിയില്ല തനിക്കൊരു അമ്മയുണ്ടെന്നും അവരിനി ഒരിക്കലും തിരിച്ചു വരില്ലെന്നും. ചുറ്റുമുള്ളവര്‍ക്കു നെഞ്ചു പൊടിയുന്ന കാഴ്ചയാണിത്. പ്രസവിച്ച് 90 ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന് ആരേയും തിരിച്ചറിയാനുള്ള ശേഷിയില്ലെങ്കിലും നനിതയുടെ വേര്‍പാടില്‍ ഈ വീടിന് നഷ്ടപ്പെട്ടത് ഒരു മകളും ഈ കുഞ്ഞിന് ഒരമ്മയുമാണ്.

കഴിഞ്ഞ 28നാണ് തൃശൂര്‍ വാരിയത്ത് പറമ്പില്‍ സോമന്റെ മകള്‍ നനിതയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ തനിച്ചാക്കി നനിത മരണത്തിലേക്കടുത്തത് എന്തിനെന്ന് ആര്‍ക്കുമറിഞ്ഞൂടാ. കോര്‍പ്പറേഷനില്‍ ക്ലീനിങ് തൊഴിലാളിയായ സോമന്റേയും ഭാര്യ ഇന്ദിരയുടേയും രണ്ടു മക്കളില്‍ ഇളയവളാണ് നനിത. മൂത്ത മകന്‍ നനൂപ്കുമാര്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

ജാതിയും മതവും സ്വത്തുമൊന്നും പ്രശ്‌നമല്ലെന്നു പറഞ്ഞുവന്ന അന്യമതസ്ഥനായ എറണാംകുളം ചെലവന്നൂര്‍ ജോസഫ് മത്തായി എന്ന റിനുവിന് മകളെ വിവാഹം കഴിച്ചുകൊടുത്തത് സോമന്റെ നിവൃത്തികേടുകൊണ്ട് മാത്രമാണ്. ഇഷ്ടമില്ലാതിരുന്നിട്ടും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നനിതയും കല്യാണത്തിനു സമ്മതിച്ചു. ഒന്നും വേണ്ട എന്നു എടുത്തു പറഞ്ഞിട്ടും തന്നെക്കൊണ്ടു പറ്റുന്ന രീതിയില്‍ ആറു പവന്‍ കൊടുത്തു വിവാഹം നടത്തി. 2015 ഒക്‌ടോബറില്‍ നടത്തിയ വിവാഹത്തിന് കടം വാങ്ങിയ ഒന്നരലക്ഷം രൂപ ഇപ്പോഴും കൊടുത്തു തീര്‍ക്കാനായിട്ടില്ല.

nanitha-daughter-relatives ജാതിയും മതവും പ്രശ്‌നമില്ലെന്നു പറഞ്ഞെത്തിയതു കടുത്ത മദ്യപാനി; മകളുടെ മംഗല്യത്താലി മരണത്താലിയായതിന്റെ ഞെട്ടലില്‍ വൃദ്ധദമ്പതികള്‍; അമ്മപോയെന്ന് ഈ പാല്‍പൈതലിനും അറിയില്ല

വിവാഹത്തിനുശേഷം മാതാപിതാക്കളില്ലാത്ത റിനു എറണാകുളത്ത് വാടകവീടെടുത്താണ് നനിതയോടൊപ്പം താമസിച്ചിരുന്നത്. പലപ്പോഴും അമിതമായി മദ്യപിച്ചു വന്ന് തന്നെ ഉപദ്രവിച്ചിരുന്നതായി നനിത വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. സമാധാനശ്രമത്തിനായി പലപ്പോഴും നനിതയുടെ വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു പതിവ്. ഒക്‌ടോബര്‍ എട്ടിന് നനിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിനുശേഷം ഭാര്യയോടും കുഞ്ഞിനോടും കടുത്ത അവഗണനയായിരുന്നു റിനുവിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത് എന്നാണ് നനിതയുടെ വീട്ടുകാര്‍ പറയുന്നത്. പെണ്‍കുഞ്ഞായതുകൊണ്ട് കുഞ്ഞിനെ റിനു അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലത്രേ. മരിക്കുന്നതിനു മുമ്പ് താന്‍ ചിലപ്പോള്‍ പ്രസവശേഷം മരണപ്പെട്ടേക്കുമെന്നും അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിനെ ഭര്‍ത്താവിന് വിട്ടുകൊടുക്കരുതെന്നും നനിത വീട്ടുകാരെ പറഞ്ഞേല്‍പ്പിച്ചിരുന്നു.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നനിതയുടെ വീട്ടുകാര്‍ സിറ്റിപോലീസ് കമ്മിഷണര്‍ക്കും വിയ്യൂര്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. 28ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നനിതയുെട മൃതദേഹം വീട്ടുകാര്‍ വരുന്നതുവരെ അനാഥമായി എറണാകുളം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷം ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ സാന്നിധ്യം ഉണ്ടാകാത്തതും സംസ്‌കാരം കഴിഞ്ഞിട്ടും ആരും എത്താതിരുന്നതും നനിതയുടെ ബന്ധുക്കളുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. മദ്യപാനിയായ ഭര്‍ത്താവ് നനിതയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ക്കറിയാം. എന്നാല്‍ മരണ സമയത്തോ മൃതദേഹം കാണുന്നതിനോ ഭര്‍ത്താവോ ബന്ധുക്കളോ എത്തിയില്ലെന്നു മാത്രമല്ല കാര്യങ്ങള്‍ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല. കുഞ്ഞിനെ അന്വേഷിച്ചും ഇതുവരെ ആരും എത്തിയിട്ടില്ല.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ. എന്നാലും മൃതദേഹത്തില്‍ കണ്ട പാടുകളും മുറിവുകളും റിനു നനിതയെ ഉപദ്രവിച്ചതു തന്നെയാണെന്ന നിലപാടിലാണ് നനിതയുടെ വീട്ടുകാര്‍.

email ജാതിയും മതവും പ്രശ്‌നമില്ലെന്നു പറഞ്ഞെത്തിയതു കടുത്ത മദ്യപാനി; മകളുടെ മംഗല്യത്താലി മരണത്താലിയായതിന്റെ ഞെട്ടലില്‍ വൃദ്ധദമ്പതികള്‍; അമ്മപോയെന്ന് ഈ പാല്‍പൈതലിനും അറിയില്ലpinterest ജാതിയും മതവും പ്രശ്‌നമില്ലെന്നു പറഞ്ഞെത്തിയതു കടുത്ത മദ്യപാനി; മകളുടെ മംഗല്യത്താലി മരണത്താലിയായതിന്റെ ഞെട്ടലില്‍ വൃദ്ധദമ്പതികള്‍; അമ്മപോയെന്ന് ഈ പാല്‍പൈതലിനും അറിയില്ല0facebook ജാതിയും മതവും പ്രശ്‌നമില്ലെന്നു പറഞ്ഞെത്തിയതു കടുത്ത മദ്യപാനി; മകളുടെ മംഗല്യത്താലി മരണത്താലിയായതിന്റെ ഞെട്ടലില്‍ വൃദ്ധദമ്പതികള്‍; അമ്മപോയെന്ന് ഈ പാല്‍പൈതലിനും അറിയില്ല0google ജാതിയും മതവും പ്രശ്‌നമില്ലെന്നു പറഞ്ഞെത്തിയതു കടുത്ത മദ്യപാനി; മകളുടെ മംഗല്യത്താലി മരണത്താലിയായതിന്റെ ഞെട്ടലില്‍ വൃദ്ധദമ്പതികള്‍; അമ്മപോയെന്ന് ഈ പാല്‍പൈതലിനും അറിയില്ല0twitter ജാതിയും മതവും പ്രശ്‌നമില്ലെന്നു പറഞ്ഞെത്തിയതു കടുത്ത മദ്യപാനി; മകളുടെ മംഗല്യത്താലി മരണത്താലിയായതിന്റെ ഞെട്ടലില്‍ വൃദ്ധദമ്പതികള്‍; അമ്മപോയെന്ന് ഈ പാല്‍പൈതലിനും അറിയില്ല