നോട്ട് നിരോധനത്തിലൂടെ മോഡിയും പ്രണയത്തിലൂടെ ബിജെപി നേതാവും യുവതിയുടെ ജീവനെടുത്തു, വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ടു, വരന്റെ വീട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം ആറ്റില്‍, നാലു ബിജെപിക്കാര്‍ അറസ്റ്റില്‍

Date : January 1st, 2017

കൊല്ലം: പ്രണയം നടിച്ച് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയശേഷം സ്്ത്രീധനം ആവശ്യപ്പെട്ട് ബിജെപി നേതാവ് ചതിച്ചു. നരേന്ദ്രമോഡി നടത്തിയ നോട്ട് അസാധുവാക്കലും ബാങ്കുകളില്‍ പിന്‍വലിക്കാനുള്ള രൂപയ്ക്ക് നിയന്ത്രണം ഉള്ളതിനാല്‍ പണം പിന്നീട് തരാമെന്ന യുവതി വീട്ടുകാരുടെ വാക്ക് ബിജെപി പ്രവര്‍ത്തകന്‍ തള്ളി.

ബിജെപി പ്രവര്‍ത്തകനായ കാമുകനെ കാണാനായി പോയ യുവതിയുടെ മൃതദേഹം മൂന്നാം ദിവസം ഇത്തിക്കരയാറ്റില്‍ പൊങ്ങി. സംഭവവുമായി ബന്ധപ്പെട്ട് നാലു ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രിയ (21)യുടെ മരണത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയ ബി.ജെ.പി പ്രവര്‍ത്തകരായ കരിങ്ങന്നൂര്‍ ടിപ്പ്‌ടോപ്പില്‍ ഡെന്നി (37), കരിങ്ങന്നൂര്‍ പുതുശ്ശേരി പുത്തന്‍വിള വീട്ടില്‍ ജയകുമാര്‍ (35), മങ്കാട് ചാലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ മനോജ് (41) പുതുശ്ശേരി ശിവഗംഗവീട്ടില്‍ മനോജ് (36) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഒന്നു മുതല്‍ മൂന്ന് വരെ പ്രതിപ്പട്ടികയിലുള്ള കരിങ്ങന്നൂര്‍ പുതുശേരി ഐശ്വര്യ ഭവനില്‍ അനന്തു എന്ന അരുണ്‍ ബാബു (23), സഹോദരി ഐശ്വര്യ (25), പിതാവ് ബാബു (50) എന്നിവര്‍ ഒളിവിലാണ്.

പ്രിയ(21)യുമായി ഒന്നാം പ്രതിയായ അരുണ്‍ ബാബുവുമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം യുവാവിന്റെ സഹോദരിയും പിതാവും ബിജെപി പ്രവര്‍ത്തകരായ ഡെന്നി, ജയകുമാര്‍, ശിവഗംഗവീട്ടില്‍ മനോജ്, പുത്തന്‍വീട്ടില്‍ മനോജ് എന്നിവരുമായി

പ്രിയയുടെ വീട്ടിലെത്തി വിവാഹം നടത്തണമെങ്കില്‍ സ്വര്‍ണവും പണവും നല്‍കണമന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നോട്ട് നിരോധനമുള്ളതിനാല്‍ സ്ത്രീധനം പിന്നീട് നല്‍കാമെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് ഈ വിവാഹം നടക്കില്ലന്ന് പറഞ്ഞ് ഇവര്‍ തിരിച്ചു പോയിരുന്നു. ഇതില്‍ മനംനൊന്ത പ്രിയ പിറ്റേ ദിവസം രാവിലെ അരുണ്‍ ബാബുവിന്റെ വീട്ടിലെത്തി. അരുണും പിതാവും ചേര്‍ന്ന് പ്രിയയെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കി വിടുകയും പിന്നീട് കാണാതായ പ്രിയയുടെ മൃതദേഹം മൂന്നാം ദിവസം ഇത്തിക്കരയാറ്റിലെ പുതുശേരി വള്ളക്കടവില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തിനുത്തരവാദികളായ അരുണ്‍ബാബുവിനേയും, പിതാവ് സഹോദരി എന്നിവരെ അറസ്ററ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് എത്തിച്ച മൃതദേഹവുമായി നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. സംഭവം അറിഞ്ഞ് എഴുകോണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി രാഷ്ട്രീയ നേതാക്കളും നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു.

പ്രശാന്ത് നിവാസില്‍ പ്രിയയുടെ മൃദ്ദേഹവുമായെത്തിയ ആമ്പുലന്‍സെത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്.വിവാഹം സ്വപനം കണ്ടവള്‍ക്ക് കതിര്‍മണ്ഡപത്തിലേറാനാകാതെ സ്ത്രീധനത്തിന്റെ പേരില്‍ ചിതയിലൊതുങ്ങേണ്ടി വന്നതില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും രോക്ഷപ്രകടനത്തിനാണ് നാട് സാക്ഷിയായത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

അറസ്റ്റ് ചെയ്ത ബി.ജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊട്ടാരക്കര-ഓയൂര്‍ റോഡില്‍ പോലീസ് സ്‌റ്റേഷനു മുമ്പില്‍ ഇന്നലെ ഉപരോധം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്കെത്തി. മണിക്കൂറുകള്‍ കഴിഞ്ഞതോടെ വന്‍ ജനക്കൂട്ടമായി ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. സംഭവമറിഞ്ഞ് എഴുകോണ്‍, കൊട്ടാരക്കര സ്‌റ്റേഷനുകളിലെ സി.ഐമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമെത്തി പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ പരിസരത്തുനിന്നും പുറത്താക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് സ്‌റ്റേഷനു പുറത്തെത്തിയ പ്രവര്‍ത്തകര്‍ ഓയൂര്‍-കൊട്ടാരക്കര റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. ഒന്നേമുക്കാലോടെ പോലീസ് പ്രതിഷേധക്കാരെ റോഡില്‍ നിന്നും മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. പ്രിയയുടെ വീട്ടില്‍ ബി.ജെ.പിക്കാര്‍ക്കൊപ്പം എത്തിയ സി.പി.എം പ്രവര്‍ത്തകനായ തമ്പി എന്നു വിളിക്കുന്ന രാജുവിനെ കേസില്‍ നിന്നും ഒഴിവാക്കി ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം പ്രതിയാക്കി കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

email നോട്ട് നിരോധനത്തിലൂടെ മോഡിയും പ്രണയത്തിലൂടെ ബിജെപി നേതാവും യുവതിയുടെ ജീവനെടുത്തു, വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ടു, വരന്റെ വീട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം ആറ്റില്‍, നാലു ബിജെപിക്കാര്‍ അറസ്റ്റില്‍pinterest നോട്ട് നിരോധനത്തിലൂടെ മോഡിയും പ്രണയത്തിലൂടെ ബിജെപി നേതാവും യുവതിയുടെ ജീവനെടുത്തു, വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ടു, വരന്റെ വീട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം ആറ്റില്‍, നാലു ബിജെപിക്കാര്‍ അറസ്റ്റില്‍0facebook നോട്ട് നിരോധനത്തിലൂടെ മോഡിയും പ്രണയത്തിലൂടെ ബിജെപി നേതാവും യുവതിയുടെ ജീവനെടുത്തു, വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ടു, വരന്റെ വീട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം ആറ്റില്‍, നാലു ബിജെപിക്കാര്‍ അറസ്റ്റില്‍0google നോട്ട് നിരോധനത്തിലൂടെ മോഡിയും പ്രണയത്തിലൂടെ ബിജെപി നേതാവും യുവതിയുടെ ജീവനെടുത്തു, വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ടു, വരന്റെ വീട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം ആറ്റില്‍, നാലു ബിജെപിക്കാര്‍ അറസ്റ്റില്‍0twitter നോട്ട് നിരോധനത്തിലൂടെ മോഡിയും പ്രണയത്തിലൂടെ ബിജെപി നേതാവും യുവതിയുടെ ജീവനെടുത്തു, വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ടു, വരന്റെ വീട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം ആറ്റില്‍, നാലു ബിജെപിക്കാര്‍ അറസ്റ്റില്‍
  • Loading…