ദുബായിലെ ലേബര്‍ ക്യാമ്പിലെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ കടം നല്‍കിയ 16ലക്ഷം തിരികെ ചോദിച്ചത് ഇഷ്ടപെട്ടില്ല; ഫ്‌ളാറ്റില്‍ നിന്നും ഷിബുവിനെ താഴേക്ക് എറിഞ്ഞ് കൊന്നത് മലയാളികള്‍ തന്നെ, മൂന്നു പേര്‍ പിടിയില്‍

Date : January 1st, 2017

റിജോ ജോസഫ്

ദുബൈ: ദുബായിലെ ലേബര്‍ ക്യാമ്പില്‍ നടന്ന പുതുവത്സര ആഘോഷത്തിനിടെ കടം നല്‍കിയ 16 ലക്ഷം രൂപ തിരികെ ചോദിച്ചതിന് യുവാവിനെ മൂന്നുനില കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് തള്ളിയിട്ട് സുഹൃത്തുകള്‍ കൊന്നു. സംഭവത്തില്‍ പ്രതികളായ മൂന്നു മലയാളികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കണ്ടെത്തി. കുളത്തൂപ്പുഴ കായിക്കരക്കുന്നുപ്പുറത്ത് ചരുവിള പുത്തന്‍ വീട്ടില്‍ ജയിംസ് അമ്മിണി ദമ്പതികളുടെ മകന്‍ ഷിബു(35)വിനെയാണ് ഇവര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മുകളില്‍ നിന്നു വീണ നിലയിലായിരുന്നു.

ഡിസംബര്‍ 31ന് രാത്രിയിലാണ് സംഭവം. ന്യൂഇയര്‍ പാര്‍ട്ടിക്കിടെ ഷിബു താന്‍ കടം നല്‍കിയ 16ലക്ഷം രൂപ ഉടന്‍ തരണമെന്നും വീട്ടില്‍ അത്യാവശ്യമുണ്ടെന്നും അറിയിച്ചു. എന്നാല്‍ പണം തിരികെ ചോദിച്ച് ഷിബുവിനെ സുഹൃത്തുകള്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് ആഘോഷത്തില്‍ പങ്കെടുത്ത മറ്റ് മലയാളികള്‍ ദുബായ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഷിബുവിന് ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Labour-Camp ദുബായിലെ ലേബര്‍ ക്യാമ്പിലെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ കടം നല്‍കിയ 16ലക്ഷം തിരികെ ചോദിച്ചത് ഇഷ്ടപെട്ടില്ല; ഫ്‌ളാറ്റില്‍ നിന്നും ഷിബുവിനെ താഴേക്ക് എറിഞ്ഞ് കൊന്നത് മലയാളികള്‍ തന്നെ, മൂന്നു പേര്‍ പിടിയില്‍

ന്യൂയര്‍ പാര്‍ട്ടിക്കിടെ രാത്രി പതിനൊന്നരയോടെ ഷിബു നാട്ടിലേക്ക് വിളിച്ചിരുന്നതായി മാതാവ് അമ്മിണി ദുബയിലെ സുഹൃത്തുകള്‍ മുഖേന പോലീസിനെ അറിയിച്ചിട്ടുണ്ട്. തനിക്ക് പുതുവത്സരം നേരുന്നതിനിടെ പെട്ടന്ന് ഫോണ്‍ കട്ടായി. തുടര്‍ന്ന് വിളിക്കാത്തതിനാല്‍ പിതാവ് ജയിംസ് ഷിബുവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇന്നലെ രാവിലെയാണ് ഷിബു മരിച്ചതായി കുളത്തൂപ്പുഴയിലുള്ള വീട്ടില്‍ അറിയുന്നത്. കുളത്തൂപ്പുഴയിലെ വീട്ടില്‍ ഷിബുവിന്റെ നാട്ടിലുള്ള സുഹൃത്തുക്കളാണ് മരണവിവരം അറിയിച്ചത്. തങ്ങള്‍ക്ക് ദുബയിലുള്ള ഷിബുവിന്റെ സുഹൃത്ത് മരണവിവരം അറിയിച്ച് മെസേജ് അയക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ഈ ഫോണ്‍ നമ്പരിലേക്ക് വീട്ടുകാര്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് ഷിബുമരിച്ചെന്നായിരുന്ന മെസേജ് വന്നത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

പ്ലബിങ് ജോലിക്കാരായ ഷിബുവും സുഹൃത്തുക്കളും താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ന്യൂ ഇയര്‍ പാര്‍ട്ടി നടന്നത്. ഷിബുവിന് ദുബൈയിലെ സുഹൃത്തുക്കളില്‍ നിന്നായി പതിനാറ് ലക്ഷത്തോളം രൂപ കടംനല്‍കിയത് തിരികെ ലഭിക്കാനുണ്ടായിരുന്നുവെന്ന് വീട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്. കടം നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുകള്‍ ചേര്‍ന്ന് ഷിബുവിനെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്നാണ് ദുബായ് പോലീസിന് കിട്ടിയ രഹസ്യവിവരം. ആഘോഷത്തില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്നവര്‍ തന്നെയാണ് ഇങ്ങനെ ഒരു വിവരം കൈമാറിയതെന്ന് ദുബായ് പോലീസ് പറഞ്ഞു. ഷിബുവിന്റെ ഭാര്യ: റീനാമോള്‍, മക്കള്‍: ആരോണ്‍,സാരോണ്‍, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.


‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന’ത്തിന്റെ പതനം പൂര്‍ത്തിയായി; അറ്റലസ് രാമചന്ദ്രന്റെ വസ്തുവകകള്‍ ജപ്തി ചെയ്യുന്നു, ആദ്യം ലേലം ചെയ്യുന്നത് തിരുവനന്തപുരത്തെ ജ്വല്ലറി, രാമചന്ദ്രന്റെ ജീവിതം ജയിലില്‍ തന്നെ

email ദുബായിലെ ലേബര്‍ ക്യാമ്പിലെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ കടം നല്‍കിയ 16ലക്ഷം തിരികെ ചോദിച്ചത് ഇഷ്ടപെട്ടില്ല; ഫ്‌ളാറ്റില്‍ നിന്നും ഷിബുവിനെ താഴേക്ക് എറിഞ്ഞ് കൊന്നത് മലയാളികള്‍ തന്നെ, മൂന്നു പേര്‍ പിടിയില്‍pinterest ദുബായിലെ ലേബര്‍ ക്യാമ്പിലെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ കടം നല്‍കിയ 16ലക്ഷം തിരികെ ചോദിച്ചത് ഇഷ്ടപെട്ടില്ല; ഫ്‌ളാറ്റില്‍ നിന്നും ഷിബുവിനെ താഴേക്ക് എറിഞ്ഞ് കൊന്നത് മലയാളികള്‍ തന്നെ, മൂന്നു പേര്‍ പിടിയില്‍0facebook ദുബായിലെ ലേബര്‍ ക്യാമ്പിലെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ കടം നല്‍കിയ 16ലക്ഷം തിരികെ ചോദിച്ചത് ഇഷ്ടപെട്ടില്ല; ഫ്‌ളാറ്റില്‍ നിന്നും ഷിബുവിനെ താഴേക്ക് എറിഞ്ഞ് കൊന്നത് മലയാളികള്‍ തന്നെ, മൂന്നു പേര്‍ പിടിയില്‍0google ദുബായിലെ ലേബര്‍ ക്യാമ്പിലെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ കടം നല്‍കിയ 16ലക്ഷം തിരികെ ചോദിച്ചത് ഇഷ്ടപെട്ടില്ല; ഫ്‌ളാറ്റില്‍ നിന്നും ഷിബുവിനെ താഴേക്ക് എറിഞ്ഞ് കൊന്നത് മലയാളികള്‍ തന്നെ, മൂന്നു പേര്‍ പിടിയില്‍0twitter ദുബായിലെ ലേബര്‍ ക്യാമ്പിലെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ കടം നല്‍കിയ 16ലക്ഷം തിരികെ ചോദിച്ചത് ഇഷ്ടപെട്ടില്ല; ഫ്‌ളാറ്റില്‍ നിന്നും ഷിബുവിനെ താഴേക്ക് എറിഞ്ഞ് കൊന്നത് മലയാളികള്‍ തന്നെ, മൂന്നു പേര്‍ പിടിയില്‍