പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം ‘രാജാ 2’; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീം

Date : January 1st, 2017

മലയാളി സിനിമാ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയായ പോക്കിരി രാജയിലെ രാജ വീണ്ടുമെത്തുന്നു. തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ രാജ വീണ്ടുമെത്തുമെന്നുള്ള വാര്‍ത്ത സംവിധായകന്‍ വൈശാഖ് തന്നെയാണ് പുറത്ത് വിട്ടിട്ടുള്ളത്. പുതുവത്സര ആശംസകളടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും വൈശാഖ് നടത്തിയിരിക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വൈശാഖ്, ടോമിച്ചന്‍ മുളകുപാടം, ഉദയ് കൃഷ്ണ എന്നിവര്‍ ഇത്തവണ ഒരുമിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ്. പോക്കിരി രാജയിലെ മമ്മൂട്ടിയുടെ രാജയാണ് പുതിയ ചിത്രത്തിലെയും പ്രധാന കഥാപാത്രം. രാജാ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് സിനിമയുടെ തുടര്‍ച്ചയല്ലെന്നാണ് സംവിധായകനായ വൈശാഖ് അറിയിച്ചിട്ടുള്ളത്. കഥയും കഥാപശ്ചാത്തലവും ആഖ്യാന രീതിയും തികച്ചും പുതിയതാണ്. കൂടുതല്‍ ചടുലവും സാങ്കേതിക മികവും നിറഞ്ഞതാണ് രാജാ2 എന്നും വൈശാഖ് അറിയിച്ചു.

Mammootty-car- പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം 'രാജാ 2'; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും  മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീം

ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യാന്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ പറയുന്നു.എത്ര ലേറ്റായാലും സാരമില്ല പക്ഷേ നമ്മള്‍ ഒരുമിക്കുന്ന അടുത്ത ചിത്രം ബോക്സോഫീസില്‍ ഹിറ്റാവണമെന്നാണ് മമ്മൂട്ടി വൈശാകിനോട് പറഞ്ഞിട്ടുള്ളത്. ആ പ്രതീക്ഷ നില നിര്‍ത്തുന്ന തരത്തില്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ഈ ചിത്രം ചെയ്യുന്നതെന്നും സംവിധായകന്‍ അറിയിച്ചു. ആക്ഷനും മാസ് സീനുകളുമുള്ള സിനിമ തന്നെയാണ് രാജാ2. സമ്പൂര്‍ണ്ണ ഫാമിലി എന്റര്‍ടെയിനര്‍ തന്നെയാണ്.

മമ്മൂക്കയില്‍ നിന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെല്ലാം ഈ ചിത്രത്തിലൂടെ ലഭിക്കുമെന്നും വൈശാഖ് വ്യക്തമാക്കി.ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടിയുടെ 100 ദിവസത്തെ കോള്‍ഷീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേ സമയം ചിത്രീകരണം നടത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരേ…
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍…ഈ പുതുവര്‍ഷം എനിക്ക് ഏറെ ആഹ്ലാദകരമാക്കിത്തന്നത് നിങ്ങളാണ്… നിങ്ങളുടെ പിന്തുണയാണ്…പുലിമുരുകന്‍ എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം, നിങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റിയതുകൊണ്ടാണ് ഈ പുതുവത്സരദിനത്തില്‍ നിങ്ങളോടു സംസാരിക്കാന്‍ എനിക്ക് ആയുസ്സ് ലഭിക്കുന്നത്…ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി…
നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം എനിക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്…അതുകൊണ്ടുതന്നെ ഈ പുതുവത്സരദിനത്തില്‍ എന്റെ പുതിയ സ്വപ്നങ്ങള്‍ നിങ്ങളുമായി ഞാന്‍ പങ്കുവെക്കുകയാണ് ….മെഗാസ്റ്റാര്‍ മമ്മൂക്കയോടൊപ്പം രണ്ടാമതൊരു ചിത്രം…

Mammootty-car-vi പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം 'രാജാ 2'; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും  മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീം

ഒരുപാടുനാളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളില്‍ ഒന്നാണത്…ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം ആ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്…പുലിമുരുകന് ശേഷം, ഞാനും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒരുമിക്കുന്ന അടുത്തചിത്രം മമ്മൂക്കയോടൊപ്പമാണെന്ന സന്തോഷം, ഏറെ അഭിമാനത്തോടെ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ…പുലിമുരുകന് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഇത് തന്നെയാണ്…ഈ സന്തോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്…2010ല്‍ നിങ്ങള്‍ ഒരു വലിയ വിജയമാക്കിത്തന്ന പോക്കിരിരാജ എന്ന സിനിമയിലെ ‘രാജാ’ തന്നെയാണ് പുതിയ സിനിമയിലേയും നായകകഥാപാത്രം…മമ്മൂക്കയില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് എന്റര്‍ടൈനര്‍ തന്നെയായിരിക്കും രാജാ 2 . പോക്കിരിരാജ ഇറങ്ങിയ 2010ലെ ആസ്വാദനരീതിയില്‍ നിന്നും,
2017ല്‍ എത്തുമ്പോള്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്…അതുകൊണ്ടുതന്നെ രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, ‘രാജാ ‘എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്…

പുതിയ ചിത്രത്തില്‍ ‘രാജാ ‘ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ് . രാജാ 2, കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്.
പൂര്‍ണമായും 2017ലെ ചിത്രം…’രാജാ 2’ ഒരാഘോഷമാക്കിമാറ്റാന്‍ ചിത്രത്തോടൊപ്പം നിങ്ങളെല്ലാവരുമുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു…
ഇനിയുമുണ്ട് സ്വപ്നങ്ങള്‍…ഒരുപിടി നല്ല ചിത്രങ്ങളുടെ തീവ്രമായ Pre-Production ജോലികള്‍..ആലോചനകള്‍..
സമാന്തരമായി നടക്കുന്നുണ്ട്…ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 3D ചിത്രം. മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യുന്ന ഒരു സിനിമയായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്…
മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ജയറാമേട്ടനാണ് നായകനാകുന്നത്…VFX, Special Effects കേന്ദ്രീകതമായ ഒരു സിനിമ കൂടിയാണിത് …ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ലാലേട്ടന്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന, ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറാണ് മറ്റൊരാലോചന. പുലിമുരുകന്‍ ഉണ്ടാക്കിയ പ്രതീക്ഷകളെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും അതെന്നാണ് എന്റെ വിശ്വാസം. എന്റെ പ്രിയസുഹൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്…ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടിയുള്ള ദിലീപ് സിനിമ..

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
ദുല്‍ഖര്‍ സല്‍മാനോടൊപ്പം ആദ്യമായി ചെയ്യുന്ന ഒരു കംപ്ലീറ്റ് ഹൈവോള്‍ട്ടേജ് മാസ്സ് എന്റര്‍ടൈനര്‍…സ്വപ്നങ്ങള്‍ ഏറെയാണ്…എല്ലാം നിങ്ങള്‍ നല്‍കുന്ന പിന്തുണയിലും പ്രോത്സാഹനത്തിലും വിശ്വാസമര്‍പ്പിച്ചാണ്…2017 ഒരു പുതിയ തുടക്കമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി.പുതുവത്സരാശംസകള്‍..
ഹൃദയപൂര്‍വം…
വൈശാഖ്.

 

email പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം 'രാജാ 2'; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും  മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീംpinterest പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം 'രാജാ 2'; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും  മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീം0facebook പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം 'രാജാ 2'; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും  മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീം0google പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം 'രാജാ 2'; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും  മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീം0twitter പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖിന്റെ പുതിയ ചിത്രം 'രാജാ 2'; പോക്കിരിരാജയായി ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടും  മമ്മൂട്ടി എത്തുന്നു, സിനിമയുടെ അണിയറയില്‍ പുലിമുരുകന്‍ ടീം