• dc-books-hedder

  ശബരിമല അയ്യപ്പന് പെണ്ണിനെപ്പേടിയെന്ന് ഡിസിബുക്ക്‌സ്; സ്ത്രീപ്രവേശനത്തിനായി മ്യൂസിക്ക് വീഡിയോ പുറത്തിറക്കി; രവി ക്രൈസ്തവരെ നന്നാക്കിയാല്‍ മതിയെന്ന് സംഘപരിവാര്‍

  Date : January 1st, 2017

  ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ അയ്യപ്പന് പെണ്ണുങ്ങളെ ഭയമാണെന്ന വാദവുമായി ഡിസി ബുക്സ്. അയ്യപ്പനെന്തിനാണ് പെണ്ണിനെപ്പേടിയെന്ന് വാദിക്കുന്ന വീഡിയോയുമായാണ് ഡിസി ബുക്സ് ഓണ്‍ലൈന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

  റെഡി ടു വിസിറ്റ് എന്നാണ് മ്യൂസിക് വീഡിയോ ആല്‍ബത്തിനു പേരിട്ടിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആര്‍ത്തവം പ്രകൃത്യാലുള്ളതാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കരുതെന്നും ആല്‍ബത്തിലൂടെ ആവശ്യപ്പെടുന്നു. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും പെണ്‍കുട്ടികള്‍ ശബരിമല വിലക്കിനെതിരെ പറയുന്ന ശബ്ദരേഖയും ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് ഗാനത്തിനു ദൃശ്യഭാഷ്യമൊരുക്കുകയാണ് ചെയ്യുന്നത്.

  sabarimala6

  ശബരിമല ക്ഷേത്രത്തെ കുറിച്ചുള്ള ഒരു ലഘുവിവരണത്തോടെയാണ് ആല്‍ബം ആരംഭിക്കുന്നത്. 10 മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ വിലക്കുള്ള കാര്യം വിവരണത്തില്‍ പറയുന്നു. തുടര്‍ന്നാണ് വിലക്കിനെതിരായ പെണ്‍കുട്ടികളുടെ വാക്കുകള്‍. തുടര്‍ന്നാണ് വീഡിയോ ആല്‍ബം ആരംഭിക്കുന്നത്. എസ്.വി റിഷിയാണ് വരികള്‍ രചിച്ചിരിക്കുന്നത്. ദൃശ്യാവിഷ്‌കാരവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സഞ്ജീവ് എസ് പിള്ളയാണ്. ദീപയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

  ravi-dc

  ശബരിമലയില്‍ 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടയില്‍ ഹാജി അലി ദര്‍ഗയില്‍ നിയമപോരാട്ടത്തിലൂടെ സ്ത്രീകള്‍ക്ക് പ്രവേശനം നേടിക്കൊടുത്ത തൃപ്തി ദേശായി ഈ മാസം മല കയറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ തൃപ്തി ദേശായി ശബരിമലയില്‍ വേഷം മാറി എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വേഷം മാറി തൃപ്തി ശബരിമലയില്‍ പ്രവേശനം നടത്തിയേക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

  മകരവിളക്കിനോടനുബന്ധിച്ചുണ്ടാവുന്ന തിരക്കില്‍ തൃപ്തി സന്നിധാനത്ത് പ്രവേശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശബരിമലയില്‍ പഴുതടച്ച സുരക്ഷാപരിശോധന ശക്തമാക്കി. എല്ലാ ഭക്തരേയും കര്‍ശന പരിശോധനയ്ക്കു ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കാനന പാതയിലും പുല്‍മേട്ടിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തൃപ്തി ശബരിമല പ്രവേശനത്തിനെത്തിയാല്‍ തടയുമെന്നാണ് പൊലീസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന വിവരം. അതേസമയം തൃപ്തി ഇപ്പോള്‍ പൂനെയിലുണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  dc-book

  ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണി ഉണ്ടെങ്കിലും ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി വ്യക്തമാക്കിയിരുന്നു. ലക്ഷ്യം നിറവേറ്റാനായി സര്‍ക്കാരിന്റെ പിന്തുണ തേടുമെന്നും തൃപ്തി അറിയിച്ചു. എന്നാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് തൃപ്തിക്ക് പ്രതികൂലമായ സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത മഹാരാഷ്ട്രയിലെ ശനിശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുകൊണ്ടാണ് തൃപ്തി വാര്‍ത്തകളില്‍ ഇടം നേടിയത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെയാണ് തൃപ്തി ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ഇടം നേടിയതും. ശനി ക്ഷേത്രത്തിലെ പ്രവേശനത്തിനു പിന്നാലെയാണ് തൃപ്തി ശബരിമല പ്രവേശനമെന്ന വെല്ലുവിളിയും ഏറ്റെടുത്തത്.

  സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധി വരുന്നതിനു മുമ്പു ഭൂമാതാവ് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വറും പറഞ്ഞിരുന്നു. അഞ്ഞൂറോളം സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം മനുഷ്യച്ചങ്ങല തീര്‍ത്തായിരിക്കും തൃപ്തി ദേശായിയെ തടയുകയെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു
  ശബരിമലയില്‍ പ്രവേശിക്കുന്നതിനു മുമ്പു തൃപ്തി ദേശായി വാവര് പള്ളിയില്‍ കയറുമോ എന്നു വ്യക്തമാക്കണം. ശബരിമലയില്‍ ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കു നിഷേധിച്ചിരിക്കുന്നു എന്നാണു പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 10 ലക്ഷത്തിലധികം സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതായാണു സര്‍ക്കാരിന്റെ കണക്ക് രാഹുല്‍ പറഞ്ഞു.


  തൃപ്തി വരുന്നതിനുള്ള കളം ഒരുക്കാനാണ് ഡിസിബുക്ക് ഇത്തരമൊരുവീഡിയോ പ്രചരിപ്പിക്കുന്നതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചു. ഡിസി ബുക്ക്‌സ് ഉടമ രവി ഡിസിക്കെതിരെ ഹൈന്ദവ സംഘടനകള്‍ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഡിസി ബുക്ക്‌സിന്റെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിലും വന്‍ പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.


  ശശികല ജയലളിതയുടെ സ്വവര്‍ഗ ലൈംഗീക ബന്ധത്തിലെ ‘തോഴി’?; ബ്ലാക്ക് മെയില്‍ ചെയ്തപ്പോള്‍ പോയസ് ഗാര്‍ഡനില്‍ പുറത്താക്കി; തിരികെ വിളിച്ചപ്പോള്‍ ശശികല എത്തിയത് പകരംവീട്ടാന്‍

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M