• amala-paul2

  ജീവിതം സഹിച്ചു തീര്‍ക്കാന്‍ എനിക്കാവില്ല; 24 വയസുള്ള പെണ്‍കുട്ടിയുടെ ആകാശം വളരെ വലുതാണ്, ധനുഷുമായി ചേര്‍ത്തുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ ഓക്കാനമുണ്ടാക്കുന്നുവെന്നും അമല പോള്‍

  Date : January 2nd, 2017

  സംവിധായകന്‍ എ.എല്‍ വിജയ്യുമായുള്ള നടി അമല പോളിന്റെ പ്രണയവും വിവാഹവും പെട്ടെന്നാണ് തകര്‍ന്നത്. പരസ്പര ആരോപണങ്ങളുമായി ഇരുവരുടെയും കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വേര്‍ പിരിയലിന് കാരണം അമല പോള്‍ തന്നെ വ്യക്തമാക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

  തെറ്റായി എഴുതപ്പെട്ട കഥയില്‍ കണ്ടുമുട്ടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഞങ്ങള്‍. കഥ തെറ്റായി പോയതു കൊണ്ടാവാം കഥാപാത്രങ്ങള്‍ ഇറങ്ങി പോയത്. ഞങ്ങള്‍ ബ്യൂട്ടിഫുള്‍ കപ്പിള്‍ തന്നെയായിരുന്നു. എന്നാല്‍ ജീവിതത്തിലെ കാര്യങ്ങള്‍ക്ക് കൊടുത്തത് പല പ്രാധാന്യമായിരുന്നു. അതു വരെയുള്ള ജീവിതത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഞാന്‍ ആഗ്രഹിച്ചത്. ആ വളര്‍ച്ച ഇല്ലാതായാല്‍ മറ്റൊരാളായി പോവും. അങ്ങനെയൊരു ജീവിതത്തില്‍ ഒരു അര്‍ത്ഥം തോന്നുന്നില്ല. ജീവിതം സഹിച്ചു തീര്‍ക്കാന്‍ എനിക്കാവില്ലായിരുന്നു. 24 വയസുള്ള ഒരു പെണ്‍കുട്ടിയുടെ ആകാശം വളരെ വലുതാണ്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ വിജയ്ക്ക് ഏറെ വിജയങ്ങള്‍ നേടാനുണ്ട്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കില്‍ വേര്‍ പിരിയില്ലായിരുന്നു എന്നും അമല പറഞ്ഞു.

  വിവാഹമോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണത്തിന് ഇരയായിട്ടുണ്ട് നടി അമലാ പോള്‍. അമലയുടെ വസ്ത്രധാരണരീതികളെയും വിവാഹമോചനത്തെയും ബന്ധിപ്പിച്ചായിരുന്ന കപട സദാചാര വാദികളുടെ ആക്രമണം. അമലയ്ക്ക് തമിഴ് സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കരിയറിലും ജീവിതത്തിലുമുണ്ടായ മോശം അനുഭവങ്ങളെ മറികടന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് അമലാ പോള്‍. ധനുഷിനൊപ്പം വടാ ചെന്നൈ, വിഐപി ടു എന്നീ സിനിമകളിലും മലയാളത്തില്‍ ക്വീന്‍ റീമേക്കിലും അമല അഭിനയിക്കുന്നുണ്ട്.


  വിവാഹമോചനത്തിന് തൊട്ടുപിന്നാലെ തന്നെയും ധനുഷിനെയും ചേര്‍ത്ത് ആളുകള്‍ കഥകള്‍ മെനയുന്നത് അറപ്പുളവാക്കുന്നുവെന്ന് അമലാ പോള്‍ പറയുന്നു. വിജയ്യുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്. ഇക്കാര്യത്തില്‍ ഞാനുമായി ധനുഷ് സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരാളുമായി ചേര്‍ത്ത് ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നതാണെന്നും അമലാ പോള്‍. കെട്ടുകകഥകള്‍ അധികം ആയുസ്സുണ്ടാവില്ല എന്നതാണ് ആശ്വാസമെന്നും അമല.

   

  വിഐപി ആദ്യഭാഗത്തില്‍ നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും ആ റോള്‍ ലഭിച്ചത്. അതല്ലാതെ ആരുടെയും ശുപാര്‍ശ കൊണ്ടല്ല. ഒരു പെണ്‍കുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ എനിക്കെതിരെ ഉണ്ടാകുന്നത്. ഒരു ബന്ധം തകര്‍ന്നാല്‍ ആദ്യം എല്ലായ്പ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണ്. കൈ നിറയെ സിനിമകളുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ്. വിവാഹം ചെയ്യുമെന്നും തുടര്‍ന്ന് വിവാഹമോചനമുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നതല്ല. കരിയറിനാണ് ഇനി പ്രഥമ പരിഗണന. ഉല്ലാസമേകുന്നത് അഭിനയജീവിതമാണ്. ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹം. ഹോളിവുഡ് വരെയെത്തുമെങ്കില്‍ അങ്ങനെ.

  Amala-Paul

  വിവാഹമോചനം വ്യക്തിജീവിതത്തിലെ വലിയ ദുരന്തമാണെന്ന് കരുതുന്നില്ല. രണ്ടുപേര്‍ക്കും ഏറെ ദുഷ്‌കരമായ അവസ്ഥയാണ്, എന്നാല്‍ രണ്ടുപേരും അവരവരുടെ സന്തോഷത്തിലേക്കാണ് മടങ്ങുന്നത്. ഒന്നിന്റെയും അവസാനമാണ് വിവാഹമോചനമെന്ന് വിശ്വസിക്കുന്നില്ല. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടും.

  വിവാഹമോചനം നേടിയെങ്കിലും താനിപ്പോഴും വിജയ്യെ സ്നേഹിക്കുന്നുണ്ടെന്നാണ് അമലാ പോള്‍ പറയുന്നത്.വിജയ്യെ വിവാഹം കഴിച്ചത് ഒരിക്കലും തെറ്റായ തീരുമാനമല്ലെന്നും അമല പറയുന്നു. ‘ഞാനിപ്പോഴും വിജയ്യെ സ്നേഹിക്കുന്നു. എന്നും സ്നേഹിക്കുക തന്നെ ചെയ്യും. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരിക്കും വിജയ്.സമയം പോവുന്നതിന് അനുസരിച്ച് സ്നേഹവും കടന്നു പോവുന്നു. പരസ്പരം സഹായിക്കാന്‍ കഴിയില്ല എന്നറിയുമ്പോള്‍, നമ്മളില്ലാതെ മറ്റൊരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുന്നു എന്ന് മനസിലാക്കുമ്പോള്‍. ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം.’ വിവാഹിതരാവുന്നത് ഒരിക്കലും അകന്നു പോകാനല്ലല്ലോ? ജീവിതം പ്രവചിക്കാന്‍ സാധിക്കില്ല. ഒന്നും ശ്വാശ്വതമല്ല. നാളെ എന്തു സംഭവിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ല. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ശീലിക്കുകയാണ്.’ അമല പറയുന്നു.

  എഎല്‍ വിജയ്യുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം സിനിമയില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് അമല. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമലയാണ് നായിക. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഷാജഹാനും പരീക്കുട്ടിയും എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് ശേഷം അമല മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.

  2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എഎല്‍ വിജയ് ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.അമലയുടെ അഭിനയമോഹത്തോട് വിജയ്യുടെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ സിനിമയില്‍ തന്നെ തുടരാനാണ് അമല തീരുമാനിച്ചത്. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.


  അമലപോളിന്റെ നഗ്നമായ കാല് കണ്ടപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ക്ക് ഹാലിളകി; ക്രിസ്മസിന് നടി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ സദാചാര പൊങ്കാല; അമലയുടേത് സെക്‌സി കാലുകളെന്ന് ആരാധകര്‍

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M