സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !

Date : January 2nd, 2017

തിരുവനന്തപുരം: ആര്‍ഷഭാരത സംസ്‌കാരം സംരക്ഷിക്കാനും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മാധ്യമ പരമായും നേരിടാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനം ടിവിയില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള അധികാരതര്‍ക്കം തുടരുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി വനിതാ ജേര്‍ണലിസ്റ്റുകള്‍.

എഡിറ്റേറിയല്‍ ബോര്‍ഡിലുള്ള ചിലരുടെ പീഡനങ്ങള്‍ ശാരീരികമാകാന്‍ തുടങ്ങിയെന്ന് കാട്ടിയാണ് ടിവിയിലെ രണ്ട് അവതാരികമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഓഫീസില്‍ എത്തിയാല്‍ ശരീരം ചൂഴ്‌ന്നെടുക്കുന്ന നോട്ടമാണ് ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് തിരുവനന്തപുരം ഒവഫീസിലുള്ള ഒരു അവതാരികയുടെ പരാതി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ചാനലിലെ ഒരു സീനിയര്‍ എഡിറ്റര്‍ക്ക് യുവതി പരാതി അറിയിച്ചു കഴിഞ്ഞു. ഈ പത്രാധിപരുടെ അശ്ലീല നോട്ടം സഹിച്ച് തുടരാനാകില്ലെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. ഒരാള്‍ പരാതി നല്‍കാന്‍ ദൈര്യം കാണിച്ചതോടെ മറ്റു സഹപ്രവര്‍ത്തകരുടെ തങ്ങളുടെ ദുരനുഭവം വ്യക്തമാക്കി പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ഇതില നടപടി ഉണ്ടായില്ലങ്കില പോലീസില പരാതി നല്‍കുമെന്നും ആദ്യം പരാതി ഉന്നയിച്ച അവതാരിക വ്യക്തമാക്കി.

janam-tv-launch-1 സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !

പരാതിയില്‍ തീരുമാനമാകാതെ ഇനി വാര്‍ത്താ അവതരണത്തിനില്ലെന്നാണ് ന്യൂസ് റീഡറുടെ നിലപാട്. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത വനിതാ വാര്‍ത്താവായനകാര്‍ക്ക് അവസരം വെട്ടിക്കുറച്ചു കൊണ്ടായിരുന്നു ചാനലിന്റെ ചാര്‍ജുള്ള വ്യക്തി ഭരണപരിഷ്‌കാരത്തിന് തുടക്കമിട്ടതെന്ന് ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഒറ്റ വാര്‍ത്ത ബുള്ളറ്റിനുകള്‍ പോലും ഇല്ലാത്ത രാത്രയിലെ ഡ്യൂട്ടി ഷിഫ്റ്റ് നല്‍കി പീഡിപ്പിച്ചുവെന്നു ജനത്തിലെ ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ഇങ്ങനെയുള്ള ഷിഫ്റ്റ് മാറ്റി നല്‍കണമെന്ന ആവശ്യവുമായി എത്തുന്നവര്‍ക്ക് തന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള മോഹനവാഗ്ദാനങ്ങള്‍ നല്‍കിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇത്തരം ധാരാളം പരാതികള്‍ ഉയര്‍ന്നിട്ടു മനേജ്‌മെന്റ് നടപടി എടുക്കാത്തതിനാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മറ്റു ചാനലുകളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. പുതുതായി ആരംഭിക്കുന്ന മംഗളം ചാനലിലേക്കാണ് ചേക്കേറാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.കഴിഞ്ഞ നവംബറില്‍ ജീവനക്കാരില്‍ ചിലര്‍ സിപിഎമ്മിനെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതിനെ തുടര്‍ന്ന് ഇവരെ വാര്‍ത്ത അവതരണത്തില്‍ നിന്നും മാറ്റിയിരുന്നു.

janam-tv സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !

 

ഫേസ്ബുക്ക് പോസ്റ്റ് വന്നതിനെത്തുടര്‍ന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലാല്‍കൃഷ്ണ ജീവനക്കാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും’നിങ്ങള്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകാം. അത് ജനം ടി.വിയില്‍ വേണ്ട. അങ്ങനെ ജനം ടി.വിയില്‍ നിന്ന് ജോലി രാജിവച്ച് പുറത്തുപോയി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം’ എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ അടുത്ത കാലത്തായി ബിജെപി ആര്‍എസ്എസ് ബന്ധമുള്ള പരിപാടികളും വാര്‍ത്തകളും ചാനലില്‍ ധാരാളം വരുന്നതിനെതിരെ മാര്‍ക്കറ്റിങ് വിഭാഗവും അതൃപ്തി അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസ് അനുകൂലമാണെന്ന് കരുതി അതിപ്രസരം കാരണം പരസ്യങ്ങള്‍ പിടിക്കാന്‍ കഴിയുന്നില്ലെന്നാണ് അവരുടെ പരാതി.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
രാഷ്ട്രീയക്കാരില്‍ പലരും ചാനലിനോട് താല്‍പര്യം കാണിക്കുന്നില്ല. സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അംഗീകാരം ഇതുവരെ കിട്ടാത്തതും ബിജെപി ബന്ധം കാരണമാണെന്നുള്ള വാദവും മാര്‍ക്കറ്റിങ് വിഭാഗം ഉന്നയിക്കുന്നുണ്ട് ഇതിനിടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരും പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്.


 

email സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !pinterest സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !0facebook സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !0google സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !0twitter സംഘപരിവാര്‍ ചാനലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല; ഇംഗിതത്തിനു വഴങ്ങാത്തവര്‍ക്ക് ജനം ടിവിയില്‍ രാത്രി ഡ്യൂട്ടി, മേധാവി പറയുന്നതു പോലെ ചെയ്താല്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും !