അനുരാഗ് ഠാക്കൂര്‍ പുറത്ത്; 70 കഴിഞ്ഞവരും പാടില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി; ക്രിക്കറ്റിന്റെ നല്ലതിനെന്നു ജസ്റ്റിസ് ലോധ

Date : January 2nd, 2017

ബിസിസിഐ അധ്യക്ഷന്‍  അനുരാഗ് ഠാക്കൂറിനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്.  സെക്രട്ടറി അജയ് ഷിര്‍ക്കെയേയും പുറത്താക്കി. ബിസിസിഐയുടെ ചുമതല താല്‍കാലികമായി  മുതിര്‍ന്ന വൈസ് പ്രസിഡന്റിനേയും ജോയിന്റ് സെക്രട്ടറിയേയും ഏല്‍പ്പിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും ബിസിസിഐയോട് നിര്‍ദ്ദേശിച്ചു.സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജസത്യവാങ്മൂലം നല്‍കിയതിനാണ് നടപടി.

ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വ്യാജസത്യവാങ്മൂലം നല്‍കിയതിന് ജനുവരി 19നുള്ളില്‍ വിശദീകരണം നല്‍കാനും കോടതി അനുരാഗ് ഠാക്കൂറിനോട് നിര്‍ദ്ദേശിച്ചു. പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ അഭിഭാഷകരായ ഫാലി എസ് നരിമാന്‍,ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

ലോധകമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. ബിസിസിഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന് ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന സുപ്രീംകോടതിയുടെ ജൂലൈയുടെ ഉത്തരവ് ബിസിസിഐ പാലിച്ചിരുന്നില്ല. ലോധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ബിസിസിഐയില്‍ മറ്റൊരു സ്ഥാപനം നടത്തുന്ന ഇടപെടലായി കാണുന്നുവെന്നാണ് അനുരാഗ് ഠാക്കൂര്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

അതേസമയം കോടതിവിധി ക്രിക്കറ്റിന്റെ വിജയമാണെന്ന് ലോധ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന ജസ്റ്റീസ് ആര്‍ എം  ലോധ അഭിപ്രായപ്പെട്ടു. നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്നും ലോധ പറഞ്ഞു. ഭരണം നടത്തുന്നവര്‍ വരും, പോകും. ക്രിക്കറ്റ് എന്നും നിലനില്‍ക്കും. അതിന് ഈ വിധി സഹായിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധിയാണിതെന്നും അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 സെപ്തംബര്‍ വരെയായിരുന്നു അനുരാഗ് ഠാക്കൂറിനെ തെരഞ്ഞെടുത്തിരുന്നത്.

anurag-thakur അനുരാഗ് ഠാക്കൂര്‍ പുറത്ത്; 70 കഴിഞ്ഞവരും പാടില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി; ക്രിക്കറ്റിന്റെ നല്ലതിനെന്നു ജസ്റ്റിസ് ലോധ

അനുരാഗ് ഠാക്കൂര്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കേണ്ടത് അനിവാര്യമാണെന്നു കണ്ടെത്തിയ കോടതി ലോധാ സമിതി ശുപാര്‍ശകള്‍ ബി.സി.സി.ഐ നടപ്പാക്കാത്തതിനെത്തുടര്‍ന്നു നടപ്പാക്കാത്തതിനെതിരെ കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന സൂചന നല്‍കിയിരുന്നു. ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു. ഒക്ടോബറില്‍ ബിസിസിഐ പ്രത്യേക ജനറല്‍ബോഡി ചേര്‍ന്ന് ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രധാനപ്പെട്ട തര്‍ക്കവിഷയങ്ങളില്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നതില്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിലെ വിധി വരെ കാത്തിരിക്കാനായിരുന്നു ഠാക്കൂറിന്റെ തീരുമാനം.

‘ഒരു സംസ്ഥാനം ഒരു വോട്ട്’ എന്ന നിര്‍ദേശം ബിസിസിഐ അംഗീകരിച്ചിരുന്നില്ല. പ്രായപരിധിയും സ്വീകരിച്ചില്ല. പ്രസിഡന്റിനും സെക്രട്ടറിക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ബിസിസിഐ വഴങ്ങിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ശുപാര്‍ശകള്‍ നടപ്പാക്കാത്ത അസോസിയേഷനുകള്‍ക്ക് പണം അനുവദിക്കുന്നത് കോടതി വിലക്കി. ശുപാര്‍ശകള്‍ നടപ്പാക്കാമെന്ന് അസോസിയേഷനുകള്‍ എഴുതിനല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”hide” locale=”en_US”]
ബിസിസിഐയെ വിമര്‍ശിച്ച ചില മുന്‍ താരങ്ങളെയും താക്കൂര്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. ബിസിസിഐ സര്‍ക്കാരിന്റെ ചില്ലിക്കാശുപോലും വാങ്ങുന്നില്ല. ഞങ്ങളുടെ സംവിധാനങ്ങളൊക്കെ സ്വന്തം ചെലവിലാണ്. എന്നിട്ടും ചില മുന്‍ താരങ്ങള്‍ ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നു എന്നായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം. എന്നാല്‍, എഴുപതിനു മുകളിലുള്ളവരെ പുറത്താക്കണമെന്ന നിര്‍ദേശമടക്കം കോടതിയുടെ വിധി ഠാക്കൂറിന്റെ മുഖത്തേറ്റ അടിയാണെന്നാണു വിലയിരുത്തല്‍.

email അനുരാഗ് ഠാക്കൂര്‍ പുറത്ത്; 70 കഴിഞ്ഞവരും പാടില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി; ക്രിക്കറ്റിന്റെ നല്ലതിനെന്നു ജസ്റ്റിസ് ലോധpinterest അനുരാഗ് ഠാക്കൂര്‍ പുറത്ത്; 70 കഴിഞ്ഞവരും പാടില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി; ക്രിക്കറ്റിന്റെ നല്ലതിനെന്നു ജസ്റ്റിസ് ലോധ0facebook അനുരാഗ് ഠാക്കൂര്‍ പുറത്ത്; 70 കഴിഞ്ഞവരും പാടില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി; ക്രിക്കറ്റിന്റെ നല്ലതിനെന്നു ജസ്റ്റിസ് ലോധ0google അനുരാഗ് ഠാക്കൂര്‍ പുറത്ത്; 70 കഴിഞ്ഞവരും പാടില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി; ക്രിക്കറ്റിന്റെ നല്ലതിനെന്നു ജസ്റ്റിസ് ലോധ0twitter അനുരാഗ് ഠാക്കൂര്‍ പുറത്ത്; 70 കഴിഞ്ഞവരും പാടില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി; ക്രിക്കറ്റിന്റെ നല്ലതിനെന്നു ജസ്റ്റിസ് ലോധ
  • Loading…