മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ട; ഒപ്പംനിന്നു ഫോട്ടോയെടുക്കുന്നതില്‍ വിരോധമില്ല; സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറഞ്ഞ യേശുദാസ് വീണ്ടും സദാചാരം പഠിപ്പിക്കുന്നു

Date : January 2nd, 2017

യുവാക്കളുടെ സെല്‍ഫി പ്രേമത്തെ വിമര്‍ശിച്ച് ഗായകന്‍ കെ.ജെ യേശുദാസ്. നേരത്തേ, സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരേ രംഗത്തെത്തിയ യേശുദാസാണു വീണ്ടും ‘സദാചാര പാഠ’വുമായി രംഗത്തെത്തിയത്. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ലെന്നും യേശുദാസ് പറയുന്നു. ഇത് എന്റെ ഭാര്യ,മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല.

yesudas-selfie മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ട; ഒപ്പംനിന്നു ഫോട്ടോയെടുക്കുന്നതില്‍ വിരോധമില്ല; സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറഞ്ഞ യേശുദാസ് വീണ്ടും സദാചാരം പഠിപ്പിക്കുന്നു

സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തിലാണ് യേശുദാസിന്റെ സെല്‍ഫി വിലക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പ്രസ്താവന നേരത്തെ ഏറെ വിവാദമായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ചുവെക്കേണ്ടത് മറച്ചുതന്നെ വെക്കണം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്‌

email മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ട; ഒപ്പംനിന്നു ഫോട്ടോയെടുക്കുന്നതില്‍ വിരോധമില്ല; സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറഞ്ഞ യേശുദാസ് വീണ്ടും സദാചാരം പഠിപ്പിക്കുന്നുpinterest മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ട; ഒപ്പംനിന്നു ഫോട്ടോയെടുക്കുന്നതില്‍ വിരോധമില്ല; സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറഞ്ഞ യേശുദാസ് വീണ്ടും സദാചാരം പഠിപ്പിക്കുന്നു0facebook മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ട; ഒപ്പംനിന്നു ഫോട്ടോയെടുക്കുന്നതില്‍ വിരോധമില്ല; സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറഞ്ഞ യേശുദാസ് വീണ്ടും സദാചാരം പഠിപ്പിക്കുന്നു0google മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ട; ഒപ്പംനിന്നു ഫോട്ടോയെടുക്കുന്നതില്‍ വിരോധമില്ല; സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറഞ്ഞ യേശുദാസ് വീണ്ടും സദാചാരം പഠിപ്പിക്കുന്നു0twitter മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ട; ഒപ്പംനിന്നു ഫോട്ടോയെടുക്കുന്നതില്‍ വിരോധമില്ല; സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറഞ്ഞ യേശുദാസ് വീണ്ടും സദാചാരം പഠിപ്പിക്കുന്നു