സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസവും കടംവാങ്ങി മുടിയും; സ്വര്‍ണപ്പണയത്തിന്റെ തോത് കൂടി; റിസര്‍വ് ബാങ്കും ഉറപ്പു പാലിച്ചില്ല; ധനസ്ഥിതി മുമ്പത്തേക്കാള്‍ ഗുരുതരം

Date : January 3rd, 2017

നോട്ട് പ്രതിസന്ധിയുടെ വാദപ്രതിവാദങ്ങള്‍ അടങ്ങുംമുമ്പേ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ദിവസമെത്തി. ഇതോടൊപ്പംതന്നെ പെന്‍ഷനും വിതരണം ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ ആയിരംകോടിയോളം രൂപയുടെ കുറവുണ്ടായെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നതിനിടെയാണു രണ്ടാം ശമ്പള ദിവസം എത്തിയത്. റിസര്‍വ് ബാങ്ക് നല്‍കാമെന്നു പറഞ്ഞതില്‍ പാതി മാത്രമേ ലഭിക്കൂ എന്നു വ്യക്തമായ സാഹചര്യത്തില്‍ ഇക്കുറിയും സര്‍ക്കാര്‍ ജോലിക്കാര്‍ കടം വാങ്ങിയോ പണയംവച്ചോ ജീവിതച്ചെലവു കണ്ടെത്തേണ്ടിവരുമെന്നാണു സൂചന.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണപ്പണയം വച്ചു പണമെടുക്കുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കൂടുതലും സര്‍ക്കാര്‍-പ്രതിമാസ ശമ്പളക്കാരാണെന്നാണു അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പ്രതിമാസ അടവുകള്‍ വരുന്ന പാല്‍, പത്രം, ലോണ്‍ തിരിച്ചടവ് എന്നിവരും ഇക്കുറിയും പ്രതിസന്ധിയിലാകുമെന്ന ഉറപ്പായി. ഉള്ള പണം എടുക്കണമെങ്കില്‍ സംസ്ഥാനത്തെ എ.ടി.എമ്മുകളും കാലിയാണ്. പലിശനിരക്കുകള്‍ കുറച്ചതും കാര്‍ഷിക വായ്പയ്ക്കു സര്‍ക്കാര്‍ നല്‍കിയ ഇളവുകളും സംബന്ധിച്ച തീരുമാനം വ്യക്തമായതിനുശേഷമേ എ.ടി.എമ്മുകളും നിറയാന്‍ സാധ്യതയുള്ളൂ.

ധനവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ ആദ്യ പത്തുദിവസങ്ങള്‍ക്കായി ബാങ്കുകള്‍ക്ക് 600 കോടി രൂപ നല്‍കാമെന്ന് ആര്‍.ബി.ഐ. ഉറപ്പുകൊടുത്തിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര കറന്‍സി എത്തിയിട്ടില്ല. അതുകൊണ്ടുതന്നെആദ്യ ആഴ്ച ട്രഷറിക്ക് 300 കോടി മാത്രമേ ലഭിക്കുകയുളളുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പറഞ്ഞ ദിവസത്തിനുള്ളില്‍ ബാക്കി പണം ലഭ്യമാക്കാമെന്ന് ആര്‍.ബി.ഐ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞമാസത്തെക്കാള്‍ ഗുരുതരമായിരിക്കും ശമ്പളം പെന്‍ഷന്‍ വിതരണമെന്നാണു സൂചന. കഴിഞ്ഞ 31ന് എസ്.ബി.ഐക്ക് 400 കോടി രൂപ ആര്‍.ബി.ഐ നല്‍കിയിരുന്നു. അതില്‍നിന്ന് അവരുടെ വിഹിതം കൊടുത്തിട്ടുണ്ട്.

എ.ടി.എമ്മുകളില്‍നിന്നു പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4,500 ആക്കിയെങ്കിലും അതിന് വേണ്ടത്ര കറന്‍സിയുണ്ടാവില്ലെന്നാണ് ബാങ്കുകള്‍ നല്‍കുന്ന സൂചന. നവംബറില്‍ ഉണ്ടായിരുന്നത്ര കാഷ്ബാലന്‍സ്‌പോലും കറന്‍സി ചെസ്റ്റുകളുള്ള ബാങ്കുകളില്‍ ഈ മാസമില്ലാത്ത സ്ഥിതിയാണ്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. കേന്ദ്രസര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും നിഷേധാത്മകനിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ന് ബാങ്ക് ജീവനക്കാര്‍ ആര്‍.ബി.ഐ. പ്രാദേശിക ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണയും നടത്തുന്നുണ്ട്.

കറന്‍സി പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തികമാന്ദ്യം സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച പദ്ധതിപ്രവര്‍ത്തനം 34 ശതമാനമേ പൂര്‍ത്തിയായുള്ളു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി മൂന്നുമാസം മാത്രം ശേഷിക്കെ പദ്ധതി ലക്ഷ്യം കാണില്ലെന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. രണ്ടുമാസമായി വരുമാനത്തില്‍ വന്ന കനത്ത ഇടിവും പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ച്ചയില്ലാത്തതുമാണ് ഇതിന് കാരണമായി ആസൂത്രണബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പന്ത്രണ്ടാം പദ്ധതിയുടെ അവസാന വര്‍ഷ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സാമ്പത്തികവര്‍ഷം 30,534.17 കോടിയുടെ മൊത്തം പദ്ധതിയാണ് ആസൂത്രണംചെയ്തിരുന്നത്. 18,500 കോടി സംസ്ഥാന പദ്ധതിയും 5,500 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും 6,534.17 കോടി കേന്ദ്രാവിഷ്‌കൃതപദ്ധതികളുമാണ്. ഇതില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പറയാന്‍ കഴിയുക കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് മാത്രമാണ്. ഇവ 61.19  ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ 11.32 ശതമാനമാണ് പൂര്‍ത്തിയായത്. സംസ്ഥാന പദ്ധതിയുടെ 32.50ശതമാനവും പൂര്‍ത്തിയായതായി ആസൂത്രണബോര്‍ഡ് രേഖകള്‍ സൂചിപ്പിക്കുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]
സംസ്ഥാനത്തെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഈ നിലയിലാണ് മുന്നോട്ടുപേകാറുള്ളത്. അവസാന നാല്, അഞ്ച് മാസങ്ങളിലാണ് സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട സാമ്പത്തികപ്രതിസന്ധികാരണം ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവില്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

email സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസവും കടംവാങ്ങി മുടിയും; സ്വര്‍ണപ്പണയത്തിന്റെ തോത് കൂടി; റിസര്‍വ് ബാങ്കും ഉറപ്പു പാലിച്ചില്ല; ധനസ്ഥിതി മുമ്പത്തേക്കാള്‍ ഗുരുതരംpinterest സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസവും കടംവാങ്ങി മുടിയും; സ്വര്‍ണപ്പണയത്തിന്റെ തോത് കൂടി; റിസര്‍വ് ബാങ്കും ഉറപ്പു പാലിച്ചില്ല; ധനസ്ഥിതി മുമ്പത്തേക്കാള്‍ ഗുരുതരം0facebook സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസവും കടംവാങ്ങി മുടിയും; സ്വര്‍ണപ്പണയത്തിന്റെ തോത് കൂടി; റിസര്‍വ് ബാങ്കും ഉറപ്പു പാലിച്ചില്ല; ധനസ്ഥിതി മുമ്പത്തേക്കാള്‍ ഗുരുതരം0google സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസവും കടംവാങ്ങി മുടിയും; സ്വര്‍ണപ്പണയത്തിന്റെ തോത് കൂടി; റിസര്‍വ് ബാങ്കും ഉറപ്പു പാലിച്ചില്ല; ധനസ്ഥിതി മുമ്പത്തേക്കാള്‍ ഗുരുതരം0twitter സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസവും കടംവാങ്ങി മുടിയും; സ്വര്‍ണപ്പണയത്തിന്റെ തോത് കൂടി; റിസര്‍വ് ബാങ്കും ഉറപ്പു പാലിച്ചില്ല; ധനസ്ഥിതി മുമ്പത്തേക്കാള്‍ ഗുരുതരം
  • Loading…