പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുകണ്ട് ഡിസ്‌കസ് ത്രോ താരം കാറില്‍നിന്ന് ഇറങ്ങി; ആറടി ഉയരമുള്ള കൃഷ്ണ പുനിയയെ കണ്ടമാത്രയില്‍ പൂവാലന്മാര്‍ സ്ഥലംവിട്ടു

Date : January 3rd, 2017

ജയ്പൂര്‍: പെണ്‍കുട്ടികളെ ഉപദ്രവിച്ച പൂവാലന്‍മാരെ െകെകാര്യം ചെയ്ത് രാജ്യാന്തര ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ. പുതുവത്സരദിനത്തില്‍ രാജസ്ഥാനിലെ ചുരു ജില്ലയിലാണു സംഭവം. ഹരിയാനാ അതിര്‍ത്തിക്കു സമീപത്തെ രാജ്ഗറിലൂടെ കാറില്‍ പോകുന്നത്തിനിടെയാണു തിരക്കേറിയ റെയില്‍വേ ക്രോസിങ്ങിനു സമീപം ഭയന്നുവിറച്ചനിലയില്‍ രണ്ടു പെണ്‍കുട്ടികള്‍ കൃഷ്ണയുടെ ശ്രദ്ധയില്‍പ്പെട്ടത്. െബെക്കിലെത്തിയ മൂന്നു യുവാക്കളാണ് ഇവരെ ശല്യം ചെയ്തിരുന്നത്. കാറില്‍ നിന്ന് ഇറങ്ങിയ കൃഷ്ണ പെണ്‍കുട്ടികളെ സഹായിക്കാനെത്തി.

ആറടിയിലധികം ഉയരമുള്ള കായികതാരത്തെ കണ്ട മാത്രയില്‍ പൂവാലന്‍മാര്‍ െബെക്കില്‍ കയറി സ്ഥലം വിട്ടു. പിന്നാലെയോടിയ കൃഷ്ണ, 50 മീറ്റര്‍ എത്തും മുമ്പേ െബെകില്‍നിന്ന് പുവാലന്‍മാരില്‍ ഒരാളെ വലിച്ചു താഴെയിട്ടു. സിനിമയിലെ സംഘട്ടന രംഗങ്ങളെ വെല്ലുന്ന ദൃശ്യം കാണാന്‍ ജനവും തടിച്ചു കൂടി.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]
സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ ചേര്‍ന്നു യുവാവിനെ പിടികൂടി സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനായി പെണ്‍കുട്ടികള്‍ക്കൊപ്പം കൃഷ്ണയുമെത്തി. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് കൃഷ്ണ പൂനിയ.

email പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുകണ്ട് ഡിസ്‌കസ് ത്രോ താരം കാറില്‍നിന്ന് ഇറങ്ങി; ആറടി ഉയരമുള്ള കൃഷ്ണ പുനിയയെ കണ്ടമാത്രയില്‍ പൂവാലന്മാര്‍ സ്ഥലംവിട്ടുpinterest പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുകണ്ട് ഡിസ്‌കസ് ത്രോ താരം കാറില്‍നിന്ന് ഇറങ്ങി; ആറടി ഉയരമുള്ള കൃഷ്ണ പുനിയയെ കണ്ടമാത്രയില്‍ പൂവാലന്മാര്‍ സ്ഥലംവിട്ടു0facebook പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുകണ്ട് ഡിസ്‌കസ് ത്രോ താരം കാറില്‍നിന്ന് ഇറങ്ങി; ആറടി ഉയരമുള്ള കൃഷ്ണ പുനിയയെ കണ്ടമാത്രയില്‍ പൂവാലന്മാര്‍ സ്ഥലംവിട്ടു0google പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുകണ്ട് ഡിസ്‌കസ് ത്രോ താരം കാറില്‍നിന്ന് ഇറങ്ങി; ആറടി ഉയരമുള്ള കൃഷ്ണ പുനിയയെ കണ്ടമാത്രയില്‍ പൂവാലന്മാര്‍ സ്ഥലംവിട്ടു0twitter പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുകണ്ട് ഡിസ്‌കസ് ത്രോ താരം കാറില്‍നിന്ന് ഇറങ്ങി; ആറടി ഉയരമുള്ള കൃഷ്ണ പുനിയയെ കണ്ടമാത്രയില്‍ പൂവാലന്മാര്‍ സ്ഥലംവിട്ടു
  • Loading…