• flight-money

  അവധിയെടുത്ത് എത്തിയാല്‍ ചെന്നൈയില്‍ പോകണം; നാട്ടില്‍ ഇല്ലായിരുന്നു എന്നു രേഖകള്‍ നല്‍കണം: പ്രവാസികള്‍ക്കു നോട്ട് മാറിയെടുക്കാന്‍ കടമ്പകള്‍ ഏറെ

  Date : January 3rd, 2017

  വിദേശത്തുനിന്ന് കഷ്ടിച്ചു അവധിയെടുത്ത് ഇക്കുറി നാട്ടിലെത്തിയാല്‍ പ്രവാസികള്‍ക്കും ചെന്നൈ ആര്‍.ബി.ഐയിലെത്തി നീണ്ട ക്യൂവില്‍ സ്ഥാനംപിടിക്കേണ്ടിവരും. നാട്ടുകാരെ പറ്റിച്ച് പഴയ നോട്ട് നിക്ഷേപം പ്രവാസികള്‍ക്കു മാത്രമാക്കി ചുരുക്കുമ്പോള്‍ അവരും ഉഷ്ണിക്കും. ചെന്നൈയിലെ കൊടുംചൂടില്‍ പണം മാറിയെടുക്കാന്‍ അവരും കാത്തുകെട്ടി നില്‍ക്കേണ്ടിവരുമെന്ന് ഉറപ്പായി. പഴയ നോട്ടുകള്‍കൊണ്ടു പ്രവാസികളുടെ ബന്ധുക്കള്‍ക്കും പോകാന്‍ കഴിയില്ല. പത്തിലധികം നോട്ടുകള്‍ ഇവരില്‍നിന്നു കണ്ടെത്തിയാല്‍ 10,000 പിഴയടയ്‌ക്കേണ്ടിവരും.

  നാട്ടുകാര്‍ക്ക് ഇനി അസാധു നോട്ട് മാറ്റിയെടുക്കാന്‍ അവസരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു. പ്രവാസികള്‍ക്കും നോട്ട് നിരോധനവേളയില്‍ രാജ്യത്തില്ലായിരുന്ന ഇന്ത്യക്കാര്‍ക്കും മാത്രമാക്കി അസാധു നോട്ട് മാറ്റല്‍ നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റിസര്‍വ് ബാങ്ക് സര്‍ക്കുലറിലൂടെ മറ്റു ധനകാര്യസ്ഥാപനങ്ങളെ അറിയിച്ചു.
  എന്തെങ്കിലും കാരണങ്ങളാല്‍ ഡിസംബര്‍ മുപ്പതിനകം അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് അവ വരുന്ന മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ നിശ്ചിത ശാഖകളില്‍ വിശദീകരണം നല്‍കിക്കൊണ്ട് മാറ്റിയെടുക്കാമെന്നായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. അതു വിശ്വസിച്ച് കാത്തിരുന്നവരാണ് ഇപ്പോള്‍ വഞ്ചിതരായത്. ഈ സാവകാശം പ്രവാസികള്‍ക്കും നോട്ട് നിരോധനപ്രഖ്യാപനത്തിനു ശേഷം രാജ്യത്തില്ലാതിരുന്നവര്‍ക്കും മാത്രമേ ലഭ്യമാകൂ.

  nri-flight

  ഇനി പത്തിലധികം അസാധു നോട്ടുകള്‍ െകെവശമുള്ളവര്‍ പിടിക്കപ്പെട്ടാല്‍ കുറഞ്ഞത് 10,000 രൂപ പിഴയടയ്‌ക്കേണ്ടിവരും. അല്ലെങ്കില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അക്കൗണ്ടില്‍ 50 ശതമാനം നികുതി നല്‍കി നിക്ഷേപം നടത്താം. അടയ്ക്കുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തിനു ശേഷമേ തിരികെക്കിട്ടൂ.

  പുതിയ ഉത്തരവോടെ നോട്ട് നിക്ഷേപിക്കല്‍ അവസരം പ്രവാസികള്‍ക്കും കഴിഞ്ഞ നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കും മാത്രമായി. അതിനുള്ള മാര്‍ച്ച് 31 വരെ സമയപരിധി നിശ്ചയിച്ചിരുന്നത് ജൂണ്‍ 30 ലേക്കു നീട്ടി. രാജ്യത്ത് ഇല്ലാതിരുന്ന സ്ഥിരതാമസക്കാര്‍ക്ക് മാര്‍ച്ച് 31 വരെ മാത്രം. ശനിയാഴ്ച അര്‍ധരാത്രിയിലാണ് ആര്‍.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ പി. വിജയകുമാറിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്. ആര്‍.ബി.ഐയുടെ ചെെന്നെ, മുംെബെ, ഡല്‍ഹി, നാഗ്പുര്‍, കൊല്‍ക്കത്ത ഓഫീസുകളില്‍ മാത്രമേ ഇതു ചെയ്യാനാകൂ.

  അസാധു നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധിയില്‍ നാട്ടിലില്ലാതിരുന്നവര്‍ക്കു മാത്രമാക്കി ആനുകൂല്യം ചുരുക്കുകയാണു ചെയ്തിരിക്കുന്നത്. ഒരിക്കല്‍ അസാധുനോട്ടു മാറിയെടുത്തിട്ടുണ്ടെങ്കില്‍ ഈ സൗകര്യം വീണ്ടും ലഭിക്കുകയുമില്ല. രാജ്യത്ത് ഇല്ലാതിരുന്നതിനാല്‍ നോട്ട് മാറിയെടുക്കാന്‍ കഴിഞ്ഞില്ല എന്നതാകണം ഇതിനുള്ള ഡികഌറേഷന്‍ ഫോമില്‍ പൂരിപ്പിച്ചു നല്‍കേണ്ടത്. അതിനു മതിയായ തെളിവുകളും ഹാജരാക്കണം. ഈ ഗണത്തില്‍ വരുന്നവര്‍ക്കു മാറിയെടുക്കാനുള്ള നോട്ടിനു പരിധിയില്ല. എന്നാല്‍, എന്‍.ആര്‍.ഐകള്‍ക്കു പരമാവധി 25000 രൂപയേ മാറിക്കിട്ടൂ. നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് കറന്‍സി മാറ്റം അനുവദിക്കുകയുമില്ല.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M