ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു

Date : January 3rd, 2017

കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മര്‍ദ്ദിച്ചതായി പരാതി. പരുക്കേറ്റ സാന്ദ്ര കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് സാന്ദ്ര പോലീസില്‍ പരാതി നല്‍കിയത്. വിജയ് ബാബു ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചതായാണ് പരാതി. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സൂചന.

ഇന്ന് കൊച്ചിയിലെ വിജയ്ബാബുവിന്റെ ഓഫീസില്‍ എത്തിയ താരത്തെ വിജയ്ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രിയില്‍ ചികിത്സയിലുള്ള സാന്ദ്രാ തോമസ് എളമക്കര പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ഫ്രൈഡേ ഫിലിംസിന്റെ വരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സാന്ദ്രയെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Sandra-Wilson3 ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഫ്രൈഡെ ഫിലിംസിന്റെ ഉടമകളാണ് വിജയ് ബാബുവും, സാന്ദ്ര തോമസും.

വര്‍ഷങ്ങളായി ഇരുവരും ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പാണ് സാന്ദ്രയുടെ വിവാഹം കഴിഞ്ഞത്.
ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് 5 കോടിയില്‍പരം രൂപയുടെ നഷ്ടത്തിലാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.സാന്ദ്ര വില്‍സണ്‍ എന്ന പേരിലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഐ.സി.യുവിലേക്ക് മാറ്റിയ സാന്ദ്രയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം.

സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമാണ് അടുത്തിടെ നടന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു സാന്ദ്രയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധം നിലനില്‍ക്കെയാണ് സാന്ദ്ര വിജയ് ബാബുവുമായി അടുത്തത്. പിന്നീട് ഇരുവരും ദീര്‍ഘകാലമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.

 

ഇതിനിടെയാണ് എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്ബനി ഉടമാ വില്‍സണുമായി സാന്ദ്രയുടെ വിവാഹം നടന്നത്. 1991ല്‍ പുറത്തിറങ്ങിയ നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഫ്രൈഡേ, കിളിപോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മാധ്യമസ്ഥാപനങ്ങളിലെ ബിസിനസ് തലവനായി പ്രവര്‍ത്തിച്ച് വിജയ് ബാബു പിന്നീട് സിനിമ നിര്‍മ്മാണ മേഖലയിലേക്ക് എത്തുകയായിരുന്നു. നിരവധി ചിത്രങ്ങളില്‍ വേഷവും ചെയ്തിട്ടുണ്ട്.

email ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തുpinterest ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു0facebook ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു0google ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു0twitter ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു
  • Loading…