ബി.സി.സി.ഐ. തലപ്പത്തേക്കു ഗാംഗുലിക്കു സാധ്യത; ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാട്ടിയതു ഗുണം ചെയ്തു; ക്രിക്കറ്റിലെ അടിവലികള്‍ അവസാനിക്കും

Date : January 4th, 2017

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.) പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ടീം നായകന്‍ സൗരവ് ഗാംഗുലിക്കു സാധ്യത. ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം സുപ്രീം കോടതി അനുരാഗ് ഠാക്കൂറിനെ പുറത്താക്കിയ ഒഴിവിലാണു ഗാംഗുലിയെ പരിഗണിക്കുന്നത്.

നിലവില്‍ ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാണിച്ച ചുരുക്കും അസോസിയേഷനുകളില്‍ ഒന്നാണ് ബംഗാള്‍. ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ഗാംഗുലിയെ പിന്തുണച്ചു രംഗത്തെത്തി. സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുന്‍ താരം കീര്‍ത്തി ആസാദും വിധിയെ പിന്തുണച്ചു. ലോധ കമ്മിറ്റി നിര്‍ദേശിച്ച യോഗ്യതകളില്‍ ഒന്നാണ് പ്രസിഡന്റാകുന്നയാള്‍ ബി.സി.സി.ഐ.യുടെ രണ്ട് വാര്‍ഷിക പൊതുയോഗങ്ങളിലെങ്കിലും പങ്കെടുത്തിരിക്കണമെന്നത്.

ganguly ബി.സി.സി.ഐ. തലപ്പത്തേക്കു ഗാംഗുലിക്കു സാധ്യത; ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാട്ടിയതു ഗുണം ചെയ്തു; ക്രിക്കറ്റിലെ അടിവലികള്‍ അവസാനിക്കും

മധ്യമേഖലയുടെ വൈസ് പ്രസിഡന്റ് സി.കെ. ഖന്നയാണ് ബോര്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം. പശ്ചിമ മേഖലാ വൈസ് പ്രസിഡന്റ് ടി.സി. മാത്യുവിനെയും കിഴക്കന്‍ മേഖലാ വൈസ് പ്രസിഡന്റ് ഗൗതം റോയിയെയും ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. മൂവരില്‍ ഒരാള്‍ക്ക് വൈകാതെ താല്‍ക്കാലിക പ്രസിഡന്റാകാനുള്ള നിയോഗമുണ്ടാകും. എന്നാല്‍, ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്ന ഖന്നയെ അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്യാനിടയില്ല.
ഗൗതം റോയിക്കെതിരേയും തെക്കന്‍ മേഖലാ പ്രതിനിധി ഡോക്ടര്‍ ഗംഗാ രാജു എന്നിവര്‍ക്കെതിരേയും ആരോപണങ്ങളുള്ളതിനാല്‍ ടി.സി. മാത്യുവിന് സാധ്യത കൂടുതലാണ്. ബി.സി.സി.ഐ. പ്രസിഡന്റിനെയും സെക്രട്ടറിയെയും പുറത്താക്കിയ സുപ്രീം കോടതി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലുള്ളവരില്‍നിന്നു യോഗ്യരായവര്‍ക്ക് ഇടക്കാല ചുമതല നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോധ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുതിര്‍ന്ന ഭാരവാഹിയെ പരിഗണിക്കണമെന്നാണ് അമിക്കസ് ക്യൂറിമാരായ ഫാലി എസ്. നരിമാന്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരോടാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്.

നരിമാന്‍ ചുമതലയില്‍നിന്നു പിന്മാറിയതിനാല്‍  അനില്‍ ബി. ദവാനെ പകരം നിയമിച്ചു. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട കേസുകള്‍ നേരത്തെ വാദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണു നരിമാന്‍ ഒഴിഞ്ഞത്. നിലവില്‍ ജോയിന്റ് സെക്രട്ടറിയായ അമിതാഭ് ചൗധരി സെക്രട്ടറിയാകുമെന്ന് ഉറപ്പായി.  ഇടക്കാല ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്നതുവരെ സി.ഇ.ഒ. രാഹുല്‍ ജൊഹ്‌റി ബോര്‍ഡിന്റെ് ദൈനംദിന കാര്യങ്ങളില്‍ ചുമതല വഹിക്കും.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

ബി.സി.സി.ഐ. പ്രസിഡന്റാകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നു സൗരവ് ഗാംഗുലി ഒഴിഞ്ഞു മാറി. ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്ന് 2015 സെപ്റ്റംബര്‍ 24 നാണ് ഗാംഗലു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതിയില്‍ (2013) അംഗവുമായിരുന്നു. 22 നു ചേരുന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിനു ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണു ഗാംഗുലിയോടടുത്ത വൃത്തങ്ങള്‍ നല്‍കിയ സൂചന.

email ബി.സി.സി.ഐ. തലപ്പത്തേക്കു ഗാംഗുലിക്കു സാധ്യത; ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാട്ടിയതു ഗുണം ചെയ്തു; ക്രിക്കറ്റിലെ അടിവലികള്‍ അവസാനിക്കുംpinterest ബി.സി.സി.ഐ. തലപ്പത്തേക്കു ഗാംഗുലിക്കു സാധ്യത; ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാട്ടിയതു ഗുണം ചെയ്തു; ക്രിക്കറ്റിലെ അടിവലികള്‍ അവസാനിക്കും0facebook ബി.സി.സി.ഐ. തലപ്പത്തേക്കു ഗാംഗുലിക്കു സാധ്യത; ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാട്ടിയതു ഗുണം ചെയ്തു; ക്രിക്കറ്റിലെ അടിവലികള്‍ അവസാനിക്കും0google ബി.സി.സി.ഐ. തലപ്പത്തേക്കു ഗാംഗുലിക്കു സാധ്യത; ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാട്ടിയതു ഗുണം ചെയ്തു; ക്രിക്കറ്റിലെ അടിവലികള്‍ അവസാനിക്കും0twitter ബി.സി.സി.ഐ. തലപ്പത്തേക്കു ഗാംഗുലിക്കു സാധ്യത; ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധത കാട്ടിയതു ഗുണം ചെയ്തു; ക്രിക്കറ്റിലെ അടിവലികള്‍ അവസാനിക്കും