അമ്മയ്ക്കു വോട്ടു ചെയ്യണമെന്നു അപകടത്തില്‍ മരിച്ച യുവ കൗണ്‍സിലര്‍ കോകില! പരലോകത്തുനിന്നുള്ള കത്തെന്നു ബി.ജെ.പി.; പരാതി നല്‍കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും

Date : January 4th, 2017

വാഹനാപകടത്തില്‍ മരിച്ച ബി.ജെ.പിയുടെ യുവ കൗണ്‍സിലര്‍ കോകിലയുടെ പേരില്‍ വോട്ടു പിടിക്കാന്‍ ബി.ജെ.പി. ശ്രമം. കൊല്ലം തേവള്ളിയിലാണു സംഭവം. നാളെ കൊല്ലത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോകിലയുടെ അമ്മ ബി. ഷൈലജയാണു സ്ഥാനാര്‍ഥി. കോകില സ്വര്‍ഗത്തില്‍നിന്ന് എഴുതിയത് എന്നു പറയുന്ന ഒരു കത്തുമായിട്ടാണു വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്നത്.

കോകില പരലോകത്തുനിന്നയച്ച കത്ത്

ഞാന്‍ കോകില. ഈശ്വരകൃപയാല്‍ നിങ്ങള്‍ക്കു സുഖമെന്നു വിശ്വസിക്കുന്നു. എന്നെ സ്‌നേഹിച്ച നിങ്ങളുടെ സന്തോഷമാണ് എനിക്കിഷ്ടം. നിങ്ങളെ സ്‌നേഹിക്കാന്‍ നിങ്ങള്‍ നല്‍കിയ അവസരം പൂര്‍ത്തിയാക്കാന്‍ കാലം എന്നെ അനുവദിച്ചില്ല. നിങ്ങള്‍ എനിക്കായി നല്‍കിയ വിലമതിക്കാനാകാത്ത സ്‌നേഹം ഈ കൊച്ചു പ്രായത്തില്‍ എനിക്കു കിട്ടിയ വിലമതിക്കാനാകാത്ത അംഗീകാരമാണ്. എന്റെ വേര്‍പാടില്‍ കഴിഞ്ഞ പൊന്നോണ നാളില്‍ വിതുമ്പലോടെ എന്റെ നാട് എന്നെ യാത്രയാക്കിയപ്പോഴും നിങ്ങളെ പിരിയാന്‍ എനിക്കാകില്ലെന്ന സത്യം ഞാനറിഞ്ഞു. അത്രമാത്രം പ്രിയപ്പെട്ടവരാണ് നിങ്ങള്‍ ഓരോരുത്തരും. ഞാന്‍ ഒരു കാര്യം മാത്രം നിങ്ങളോടു ചോദിക്കുകയാണ്. നേരിട്ടു വന്നു ചോദിക്കാന്‍ വിധി കനിഞ്ഞില്ല. എങ്കിലും പ്രിയമുള്ളവരെ അഞ്ചുവര്‍ഷത്തേക്കു നിങ്ങള്‍ എനിക്കു നല്‍കിയ അംഗീകാരം പിന്തുടരാന്‍ അച്ഛനും ഞാനും വേര്‍പെട്ടു വിതുമ്പലോടെ തേവള്ളിയില്‍ ജനവിധി തേടുന്ന എന്റെ പ്രിയ മാതാവ് ബി.ഷൈലജയെ അനുഗ്രഹിച്ചു വിജയിപ്പിക്കണമെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. ഇനിയൊരിക്കലും മറ്റൊരു ആഗ്രഹവുമായി നിങ്ങള്‍ക്കു മുന്നിലേക്കു ഞാന്‍ ഉണ്ടാകില്ല. എന്റെ മോഹം സ്‌നേഹത്തോടെ അങ്കിളും ആന്റിയും ചേച്ചിമാരും ചേട്ടന്മാരും സാധിച്ചു തരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു

എന്ന്,
സ്‌നേഹപൂര്‍വം
കോകില എസ്. കുമാര്‍


എന്ന കത്താണു ബി.ജെ.പി. പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സഹതാപ തരംഗം ഉയര്‍ത്തി വോട്ട് പിടിക്കാനാണു ബി.ജെ.പി. ശ്രമിക്കുന്നതെന്ന് എല്‍.ഡി.എഫും. യു.ഡി.എഫും ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കും. കഴിഞ്ഞ സെപ്റ്റംബര്‍ 14നാണു ദേശീയ പാതയില്‍ അപകടത്തില്‍ കോകിലയും അച്ഛന്‍ സുനില്‍ കുമാറും കൊല്ലപ്പെട്ടത്. കര്‍മല റാണി ട്രെയിനിങ് കോളജിലെ ബി ടെക് വിദ്യാര്‍ഥിനി കൂടിയായിരുന്നു യുവ കൗണ്‍സിലറായി മാധ്യമങ്ങളില്‍ തിളങ്ങിയ കോകില.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email അമ്മയ്ക്കു വോട്ടു ചെയ്യണമെന്നു അപകടത്തില്‍ മരിച്ച യുവ കൗണ്‍സിലര്‍ കോകില! പരലോകത്തുനിന്നുള്ള കത്തെന്നു ബി.ജെ.പി.; പരാതി നല്‍കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫുംpinterest അമ്മയ്ക്കു വോട്ടു ചെയ്യണമെന്നു അപകടത്തില്‍ മരിച്ച യുവ കൗണ്‍സിലര്‍ കോകില! പരലോകത്തുനിന്നുള്ള കത്തെന്നു ബി.ജെ.പി.; പരാതി നല്‍കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും0facebook അമ്മയ്ക്കു വോട്ടു ചെയ്യണമെന്നു അപകടത്തില്‍ മരിച്ച യുവ കൗണ്‍സിലര്‍ കോകില! പരലോകത്തുനിന്നുള്ള കത്തെന്നു ബി.ജെ.പി.; പരാതി നല്‍കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും0google അമ്മയ്ക്കു വോട്ടു ചെയ്യണമെന്നു അപകടത്തില്‍ മരിച്ച യുവ കൗണ്‍സിലര്‍ കോകില! പരലോകത്തുനിന്നുള്ള കത്തെന്നു ബി.ജെ.പി.; പരാതി നല്‍കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും0twitter അമ്മയ്ക്കു വോട്ടു ചെയ്യണമെന്നു അപകടത്തില്‍ മരിച്ച യുവ കൗണ്‍സിലര്‍ കോകില! പരലോകത്തുനിന്നുള്ള കത്തെന്നു ബി.ജെ.പി.; പരാതി നല്‍കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും
  • Loading…