ഇന്ത്യയ്ക്ക് കിരീടനേട്ടങ്ങള്‍ സമ്മാനിച്ച മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം നാടകീയമായി ഒഴിഞ്ഞു, രാജി അറിയിച്ചത് കത്തിലൂടെ, ടീമില്‍ തുടരും

Date : January 4th, 2017

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പ് കിരീടങ്ങള്‍ നേടിത്തന്ന മഹേന്ദ്രസിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി നാടകീയമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നായക സ്ഥാനം ഒഴിയുകയാണെന്ന് ധോണി ബിസിസിഐയെ കത്തിലൂടെ അറിയിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിക്കുകയായിരുന്നു.ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച ശേഷം ധോണി ഏദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ നായകനായി തുടരുകയായിരുന്നു. പുതിയ ക്യാപ്റ്റനു കീഴില്‍ ടീമില്‍ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ധോനിയോട് നന്ദി രേഖപ്പെടുത്തുന്നു-ബി.സി.സി. ഐ. ചീഫ് എക്‌സിക്യുട്ടീവ് രാഹുല്‍ ജോഹ്രി പറഞ്ഞു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ പുതിയ ഉയരങ്ങളിലെത്തിയെന്നും ധോണിയുടെ നേട്ടങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു2014 ഡിസംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞ് ധോണി ആരാധകരെ ഞെട്ടിച്ചിരുന്നു.

ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായ മുപ്പത്തിത്തഞ്ചുകാരന്‍ ധോണി ഇന്ത്യയെ നയിച്ച ആദ്യ വിക്കറ്റ് കീപ്പറാണ്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന നായകനുമാണ് ധോണി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയെ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോള്‍ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി ഇന്ത്യ മാറിയതും ധോണിക്ക് കീഴിലാണ്.


ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു

email ഇന്ത്യയ്ക്ക് കിരീടനേട്ടങ്ങള്‍ സമ്മാനിച്ച മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം നാടകീയമായി ഒഴിഞ്ഞു, രാജി അറിയിച്ചത് കത്തിലൂടെ, ടീമില്‍ തുടരുംpinterest ഇന്ത്യയ്ക്ക് കിരീടനേട്ടങ്ങള്‍ സമ്മാനിച്ച മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം നാടകീയമായി ഒഴിഞ്ഞു, രാജി അറിയിച്ചത് കത്തിലൂടെ, ടീമില്‍ തുടരും0facebook ഇന്ത്യയ്ക്ക് കിരീടനേട്ടങ്ങള്‍ സമ്മാനിച്ച മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം നാടകീയമായി ഒഴിഞ്ഞു, രാജി അറിയിച്ചത് കത്തിലൂടെ, ടീമില്‍ തുടരും0google ഇന്ത്യയ്ക്ക് കിരീടനേട്ടങ്ങള്‍ സമ്മാനിച്ച മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം നാടകീയമായി ഒഴിഞ്ഞു, രാജി അറിയിച്ചത് കത്തിലൂടെ, ടീമില്‍ തുടരും0twitter ഇന്ത്യയ്ക്ക് കിരീടനേട്ടങ്ങള്‍ സമ്മാനിച്ച മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം നാടകീയമായി ഒഴിഞ്ഞു, രാജി അറിയിച്ചത് കത്തിലൂടെ, ടീമില്‍ തുടരും