ദിലീപിനെ നായകനാക്കി ബിഗ്ബജറ്റ് ചിത്രം ‘ദി ലജന്റു’മായി ജോമോന്‍; സമ്രാജ്യം രണ്ടാംഭാഗം ചെയ്യാതിരുന്നത് വിജയിക്കില്ലെന്ന് അറിഞ്ഞ്; ചെയ്തവര്‍ കുളമാക്കി; മമ്മൂട്ടി ചിത്രവും ഉടന്‍

Date : January 4th, 2017

സാമ്രാജ്യം എന്ന മലയാള ചിത്രം കണ്ടിട്ടുള്ളവര്‍ ആരും മറന്നിട്ടുണ്ടാകില്ല. മലയാള സിനിമയില്‍ ആക്ഷന്‍ സിനിമകളുടെ തരംഗമുണ്ടാക്കാന്‍ സാമ്രാജ്യം കുറച്ചൊന്നുമല്ല സഹായിച്ചത്. ചെറിയ ഇടവേളയ്ക്കുശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോമോന്‍ ഇപ്പോള്‍.

ദിലീപിനെ നായകനായി ‘ദി ലജന്റ്’ എന്ന ചിത്രമാണു ജോമോന്‍ സംവിധാനം ചെയ്യുന്നത്. ചിത്രം പുറത്തുവരുന്നെന്ന വാര്‍ത്തകള്‍ക്കൊപ്പംതന്നെ ഫാന്‍സുകാര്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വൈറലായിരുന്നു. ചിത്രത്തെക്കുറിച്ച് ജോമോന്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടു.

ദിലീപിനൊപ്പം ആദ്യമായിട്ടാണു സിനിമ ചെയ്യുന്നത്. 2017ല്‍ ചിത്രം തുടങ്ങും. ദിലീപ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രമായിരിക്കും ഇത്. എല്ലാവിധ ചേരുവകളും ഉള്ള ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും ലെജന്‍ന്റ്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചിത്രീകരണം ആരംഭിക്കുമ്പോള്‍ അറിയിക്കും.

ദിലീപിന്റെ വിവാഹം സിനിമയെ ബാധിക്കുമെന്നൊന്നും കരുതുന്നില്ല. ആ വക വിഷയങ്ങളില്‍ തലയിടാന്‍ ആഗ്രഹമില്ല. കമല്‍ ഹാസന്‍ തന്നെ എത്ര വിവാഹങ്ങള്‍ ചെയ്തു. സിനിമ നന്നായെങ്കില്‍ അത്തരം കാര്യങ്ങളില്‍ പേടിക്കേണ്ട കാര്യമില്ലല്ലെന്നും വ്യക്തിപരമായ കാര്യങ്ങളാണ് അതെന്നും ജോമോന്‍ പറയുന്നു.

സാമ്രാജ്യം രണ്ട് തന്നെ നിരാശനാക്കിയെന്നും ജോമോന്‍ പറയുന്നു. സാമ്രാജ്യം ഹിറ്റായപ്പോള്‍ തന്നെ അതിന്റെ രണ്ടാം ഭാഗം വേണ്ട എന്ന തീരുമാനമെടുത്തു. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അതിന് രണ്ടാം ഭാഗത്തിനായി മമ്മൂട്ടി തന്നെ സമീപിച്ചപ്പോഴും ഞാനായിരുന്നു വേണ്ടെന്നു പറഞ്ഞത്. സാമ്രാജ്യത്തിന് രണ്ടാം ഭാഗം ഒരുക്കിയാല്‍ അത് ആദ്യഭാഗത്തിനത്രയും വിജയമാകുമെന്ന് എനിക്ക് തോന്നിയില്ല. രണ്ടാംഭാഗം ആദ്യ ഭാഗത്തിന് തന്നെ ദോഷമുണ്ടാക്കുമെന്ന് തോന്നിയത്‌കൊണ്ടാണ് ഞാന്‍ അത് ചെയ്യാതിരുന്നത്. രണ്ടാം ഭാഗത്തിനായി പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സമീപിച്ചപ്പോഴും അതുതന്നെയാണു ഞാന്‍ പറഞ്ഞത്.


മറ്റൊരു സംവിധായകന്‍ രണ്ടാം ഭാഗം ഇറക്കിയപ്പോള്‍ നിരാശ തോന്നി. പല താരങ്ങളെയും അവര്‍ സാമ്രാജ്യം രണ്ടാം ഭാഗത്തിനായി സമീപിച്ചെങ്കിലും എല്ലാവരും പിന്മാറി. പൃഥ്വിരാജിനെ ചിത്രത്തിനായി സമീപിച്ചപ്പോള്‍ അത് ചെയ്യരുതെന്നും സാമ്രാജ്യത്തിലെ ആ കുട്ടി എവിടെയാണെന്നു സംവിധായകന്‍ ജോമോനു മാത്രമേ അറിയൂ എന്നും പൃഥ്വിരാജ് ഉപദേശിച്ചതാണ്. സാമ്രാജ്യം എന്താണെന്നു പോലും അറിയാതെയാണു പേരരശ് ആ ചിത്രമെടുത്തത്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും അവര്‍ സിനിമയ്ക്കായി സമീപിച്ചിരുന്നു. എന്നാല്‍, എന്നെ വിളിക്കാനൊന്നും ആരും മെനക്കെട്ടില്ല.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

ലജന്റ് പൂര്‍ത്തിയായതിനുശേഷം മമ്മൂട്ടി ചിത്രം പ്രതീക്ഷിക്കാം. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി വരുന്നു. ഇമോഷണല്‍ ആക്ഷന്‍ ചിത്രമായിരിക്കും അതെന്നും ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

നിത്യാനന്ദ ഷേണായിയും കൂട്ടുകാരും കൊച്ചിയിലെത്തുമ്പോള്‍ സംഭവിക്കുന്നത്; പുത്തന്‍പണം മറ്റൊരു ത്രില്ലര്‍; കഥയെക്കുറിച്ച് അണിയറക്കാര്‍

പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ഥിക്കുന്നതു പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍, ആത്മീയതയില്‍ മകന് വിശ്വാസമില്ലെന്നും ലാല്‍

 

email ദിലീപിനെ നായകനാക്കി ബിഗ്ബജറ്റ് ചിത്രം 'ദി ലജന്റു'മായി ജോമോന്‍; സമ്രാജ്യം രണ്ടാംഭാഗം ചെയ്യാതിരുന്നത് വിജയിക്കില്ലെന്ന് അറിഞ്ഞ്; ചെയ്തവര്‍ കുളമാക്കി; മമ്മൂട്ടി ചിത്രവും ഉടന്‍pinterest ദിലീപിനെ നായകനാക്കി ബിഗ്ബജറ്റ് ചിത്രം 'ദി ലജന്റു'മായി ജോമോന്‍; സമ്രാജ്യം രണ്ടാംഭാഗം ചെയ്യാതിരുന്നത് വിജയിക്കില്ലെന്ന് അറിഞ്ഞ്; ചെയ്തവര്‍ കുളമാക്കി; മമ്മൂട്ടി ചിത്രവും ഉടന്‍0facebook ദിലീപിനെ നായകനാക്കി ബിഗ്ബജറ്റ് ചിത്രം 'ദി ലജന്റു'മായി ജോമോന്‍; സമ്രാജ്യം രണ്ടാംഭാഗം ചെയ്യാതിരുന്നത് വിജയിക്കില്ലെന്ന് അറിഞ്ഞ്; ചെയ്തവര്‍ കുളമാക്കി; മമ്മൂട്ടി ചിത്രവും ഉടന്‍0google ദിലീപിനെ നായകനാക്കി ബിഗ്ബജറ്റ് ചിത്രം 'ദി ലജന്റു'മായി ജോമോന്‍; സമ്രാജ്യം രണ്ടാംഭാഗം ചെയ്യാതിരുന്നത് വിജയിക്കില്ലെന്ന് അറിഞ്ഞ്; ചെയ്തവര്‍ കുളമാക്കി; മമ്മൂട്ടി ചിത്രവും ഉടന്‍0twitter ദിലീപിനെ നായകനാക്കി ബിഗ്ബജറ്റ് ചിത്രം 'ദി ലജന്റു'മായി ജോമോന്‍; സമ്രാജ്യം രണ്ടാംഭാഗം ചെയ്യാതിരുന്നത് വിജയിക്കില്ലെന്ന് അറിഞ്ഞ്; ചെയ്തവര്‍ കുളമാക്കി; മമ്മൂട്ടി ചിത്രവും ഉടന്‍
  • Loading…