പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ഥിക്കുന്നതു പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍, ആത്മീയതയില്‍ മകന് വിശ്വാസമില്ലെന്നും ലാല്‍

Date : January 4th, 2017

പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിക്കുന്നത് പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍. ഓരോരുത്തരുടേയും വിശ്വാസവും ജീവിതവുമാണ് അവരുടെ ആത്മീയതയെന്ന മോഹന്‍ലാല്‍ പറയുന്നു.

തന്റെ വിശ്വാസങ്ങള്‍ പോലെ ഓരോരുത്തര്‍ക്കും ഓരോ വിശ്വാസമുണ്ടെന്നും അതു മാനിക്കണം മക്കള്‍ക്കും ആ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. താന്‍ ആത്മീയതിയില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും തന്റെ മകന്‍ പ്രണവിന് അത്തരം കാര്യങ്ങളോട് മറ്റൊരു സമീപനമാണ്. പ്രാര്‍ത്ഥന കൊണ്ടുള്ള ആത്മീയതയില്‍ പ്രണവിന് വിശ്വാസമില്ലെന്നും ലാല്‍ വ്യക്തമാക്കി. ഒരിക്കലും മകനെ അതിന് നിര്‍ബന്ധിക്കാറില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ തന്റേതായ ആത്മീയതയില്‍ ജീവിക്കുന്നയാളാണെന്നും താന്‍ വളര്‍ന്ന അന്തരീക്ഷം അതാണ്. തന്റെ കുടുംബത്തിലുള്ളവര്‍ രാവിലെ കുളിച്ച് അമ്പത്തില്‍ പോകുന്നവരായിരുന്നെന്നും ലാല്‍ വ്യക്തമാക്കി. പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിക്കുന്നത് പോലും കണ്ടിട്ടില്ലെ, ഒരു നേരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്താണ് ഗുണമെന്ന് പ്രണവ് ചോദിക്കുമെന്നും ലാല്‍ പറഞ്ഞു.

 

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]
മകനോടു തര്‍ക്കിച്ച് കാര്യം തെളിയിക്കാന്‍ തനിക്കാവില്ല. ധാരാളം വായിക്കുന്ന പ്രണവിന്റെ ചിന്തകളും വിശ്വാസവും ആത്മീയതയുമൊക്കെ അതിലായിരിക്കാം. സ്വന്തമായുള്ള തത്വചിന്തയിലാണ് മകന്റെ ജീവിതമെന്നും ലാല്‍ പറഞ്ഞു. 23 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിച്ച റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പ്രണവ് പഠിച്ചിരുന്നത് അതുകൊണ്ടാവാം മകന്റെ വിശ്വാസവും ഇത്തരത്തിലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.


സമരത്തിനു പിന്നില്‍ ജി സുരേഷ്‌കുമാറിന് മകളോടുള്ള സ്‌നേഹം; നടക്കുന്നത് കീര്‍ത്തി നായികയാവുന്ന ‘ഭൈരവ’ കേരളത്തിലെ 225 തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കളി, ഇതുവരെ 12 കോടിയുടെ നഷ്ടം

email പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ഥിക്കുന്നതു പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍, ആത്മീയതയില്‍ മകന് വിശ്വാസമില്ലെന്നും ലാല്‍pinterest പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ഥിക്കുന്നതു പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍, ആത്മീയതയില്‍ മകന് വിശ്വാസമില്ലെന്നും ലാല്‍0facebook പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ഥിക്കുന്നതു പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍, ആത്മീയതയില്‍ മകന് വിശ്വാസമില്ലെന്നും ലാല്‍0google പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ഥിക്കുന്നതു പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍, ആത്മീയതയില്‍ മകന് വിശ്വാസമില്ലെന്നും ലാല്‍0twitter പ്രണവ് അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ഥിക്കുന്നതു പോലും കണ്ടിട്ടില്ലന്ന് മോഹന്‍ലാല്‍, ആത്മീയതയില്‍ മകന് വിശ്വാസമില്ലെന്നും ലാല്‍
  • Loading…