തൃപ്തി ദേശായി വാക്കു പാലിക്കും; ശബരിമലയില്‍ കയറും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍; വന്‍ സംഘര്‍ഷ സാധ്യത

Date : January 4th, 2017

ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഭൂമാതാ ബ്രിഗേഡ് നായിക തൃപ്തി ദേശായി വേഷം മാറി ശബരിമലയില്‍ ഒറ്റയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണം ശക്തമാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.

ഇവര്‍ എത്തിയാല്‍ തടയുന്ന സ്ഥിതി ഉണ്ടാകുമെന്നും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും കാട്ടിയാണ് റിപ്പോര്‍ട്ട്. പമ്പ, ളാഹ, പെരുനാട് തുടങ്ങി ഇവര്‍ എത്താന്‍ കഴിയുന്ന എല്ലാ പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ എത്തുമെന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് പമ്പയിലും പുല്ലുമേട്ടിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ പമ്പയില്‍ ഗാര്‍ഡ് റൂമിലെ നിരീക്ഷണം പ്രഹസനമാകുന്നതായി പരാതിയുണ്ട്.

trupthi തൃപ്തി ദേശായി വാക്കു പാലിക്കും; ശബരിമലയില്‍ കയറും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍; വന്‍ സംഘര്‍ഷ സാധ്യത

ഇവിടെ വനിതാ പോലീസുകാരെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ച് യുവതികള്‍ സന്നിധാനത്ത് എത്തുന്നുണ്ട്. ഇത്തരത്തില്‍ നിരീക്ഷണത്തില്‍ അലംഭാവം ഉണ്ടായാല്‍ വേഷം മാറി തൃപ്തി ദേശായിക്ക് വലിയ പ്രതിബന്ധങ്ങള്‍ ഇല്ലാതെതന്നെ സന്നിധാനത്ത് എത്താന്‍ കഴിയുന്ന സ്ഥിതിയാണുള്ളത്.

ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും ഇവര്‍ പയ്യന്നൂരില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര ലോകത്തിന്റെ സെമിനാറില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇവര്‍ ഇക്കാര്യം അടിവരയിട്ടു വ്യക്തമാക്കിയത്. സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പ സ്വാമിയായിരിക്കും. കേരളത്തില്‍ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്കു പ്രായ നിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും അവര്‍ ചോദിച്ചിരുന്നു. എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു  മുസ്ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നില്‍ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങള്‍ തിരുത്താനും തുല്യ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനു ഭീഷണിയുണ്ടെങ്കിലും ഇക്കാര്യത്തില്‍നിന്നു പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”small” cover_photo=”show” locale=”en_US”]

email തൃപ്തി ദേശായി വാക്കു പാലിക്കും; ശബരിമലയില്‍ കയറും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍; വന്‍ സംഘര്‍ഷ സാധ്യതpinterest തൃപ്തി ദേശായി വാക്കു പാലിക്കും; ശബരിമലയില്‍ കയറും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍; വന്‍ സംഘര്‍ഷ സാധ്യത0facebook തൃപ്തി ദേശായി വാക്കു പാലിക്കും; ശബരിമലയില്‍ കയറും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍; വന്‍ സംഘര്‍ഷ സാധ്യത0google തൃപ്തി ദേശായി വാക്കു പാലിക്കും; ശബരിമലയില്‍ കയറും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍; വന്‍ സംഘര്‍ഷ സാധ്യത0twitter തൃപ്തി ദേശായി വാക്കു പാലിക്കും; ശബരിമലയില്‍ കയറും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍; വന്‍ സംഘര്‍ഷ സാധ്യത