സാന്ദ്രയ്ക്ക് മറുപടിയുമായി വിജയ്ബാബു; തല്ല് കേസ് കെട്ടിച്ചമച്ചത്, ഫ്രൈഡേ ഫിലിം ഹൗസ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ആടുമായി ഷാജിപാപ്പന്‍ വരുമോയെന്ന് ആരാധകര്‍

Date : January 4th, 2017

തന്റെ പേരില്‍ നിലവില്‍ എടുത്തിരിക്കുന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് നടന്‍ വിജയ് ബാബു. നടിയും വിജയ് ബാബുവിന്റെ കച്ചവട പങ്കാളിയുമായ സാന്ദ്രാ തോമസ് തന്നെ വിജയ് ബാബു മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും വിജയ് ബാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തര്‍ക്ക വസ്തു തട്ടിയെടുക്കാന്‍ വേണ്ടിയാണ് കച്ചവട പങ്കാളിയും അവരുടെ ഭര്‍ത്താവും ശ്രമിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം അങ്ങനെയല്ലെന്ന് താന്‍ തെളിയിക്കും. സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയെന്നു പറഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഉണ്ടാകുമോ എന്നാണ്. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴ ഷാജിപാപ്പന്‍ തിരിച്ചു ആട്2വുമായി വരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കേരളത്തിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് നടത്തുന്ന ഫ്രൈഡേ ഫിലിം ഹൗസ് കാര്‍ണിവല്‍ ഗ്രൂപ്പുമായി സഹകരിച്ച്‌സിനിമാ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ചിത്രം ഫ്രൈഡേ പുറത്തിറങ്ങിയത് 2012 ഓഗസ്റ്റ് 18നായിരുന്നു. ഇതിന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എഫ്എഫ്എച്ചിന് കീഴില്‍ മൂന്ന് സ്ഥാപനങ്ങളുണ്ട്. ഇതിന് പുറമെ സിനിമാ നിര്‍മ്മാണത്തില്‍ കാര്‍ണിവല്‍ ഗ്രൂപ്പുമായി കൈകോര്‍ക്കുകയാണ് എഫ്എഫ്എച്ച്. അവസാനം ഫ്രൈഡേ ഫിലിം ഹൗസ് തിയറ്ററുകളില എത്തിച്ചത് തമിഴ് ചിത്രമായ ‘തെറി’യായിരുന്നു.

സാന്ദ്ര തോമസ് വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഫ്രൈഡേ ഫിലിം ഹൗസില്‍ പ്രശന്ങ്ങള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വ്യവസായി ആയ നിലമ്പൂര്‍ എടക്കര സ്വദേശി വില്‍സണ്‍ ജോണ്‍ തോമസിനെയാണ് സാന്ദ്ര വിവാഹം കഴിച്ചത്. തുടര്‍ന്ന് വില്‍സണ്‍ കമ്പനിയില്‍ ഇടപെടാനും വിജയ് ബാബുവിനെ പുറത്താക്കാനും ശ്രമിച്ചതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു.

വിജയ് ബാബുവും, സാന്ദ്ര തോമസും.വര്‍ഷങ്ങളായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് 5 കോടിയില്‍പരം രൂപയുടെ നഷ്ടത്തിലാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സാന്ദ്ര വില്‍സണ്‍ എന്ന പേരിലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഐ.സി.യുവിലേക്ക് മാറ്റിയ സാന്ദ്രയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം.

സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമാണ് അടുത്തിടെ നടന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു സാന്ദ്രയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധം നിലനില്‍ക്കെയാണ് സാന്ദ്ര വിജയ് ബാബുവുമായി അടുത്തത്. പിന്നീട് ഇരുവരും ദീര്‍ഘകാലമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമാ വില്‍സണുമായി സാന്ദ്രയുടെ വിവാഹം നടന്നത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

1991ല്‍ പുറത്തിറങ്ങിയ നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഫ്രൈഡേ, കിളിപോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മാധ്യമസ്ഥാപനങ്ങളിലെ ബിസിനസ് തലവനായി പ്രവര്‍ത്തിച്ച് വിജയ് ബാബു പിന്നീട് സിനിമ നിര്‍മ്മാണ മേഖലയിലേക്ക് എത്തുകയായിരുന്നു. നിരവധി ചിത്രങ്ങളില്‍ നായക വേഷം ഉള്‍പ്പെടെയുള്ളവ വിജയ് ബാബു ചെയ്തിട്ടുണ്ട്. ചെയ്തിട്ടുണ്ട്. ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായഅങ്കമാലി ഡയറീസിന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നു വരികയാണ്.


ഫ്രൈഡേ ഫിലിം ഹൗസ് തല്ലി പിരിഞ്ഞു, വിജയ് ബാബുവിന്റെ മര്‍ദനത്തില്‍ സാന്ദ്രാ തോമസിന് ഗുരുതര പരുക്ക്, നടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് കേസെടുത്തു

email സാന്ദ്രയ്ക്ക് മറുപടിയുമായി വിജയ്ബാബു; തല്ല് കേസ് കെട്ടിച്ചമച്ചത്, ഫ്രൈഡേ ഫിലിം ഹൗസ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ആടുമായി ഷാജിപാപ്പന്‍ വരുമോയെന്ന് ആരാധകര്‍pinterest സാന്ദ്രയ്ക്ക് മറുപടിയുമായി വിജയ്ബാബു; തല്ല് കേസ് കെട്ടിച്ചമച്ചത്, ഫ്രൈഡേ ഫിലിം ഹൗസ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ആടുമായി ഷാജിപാപ്പന്‍ വരുമോയെന്ന് ആരാധകര്‍0facebook സാന്ദ്രയ്ക്ക് മറുപടിയുമായി വിജയ്ബാബു; തല്ല് കേസ് കെട്ടിച്ചമച്ചത്, ഫ്രൈഡേ ഫിലിം ഹൗസ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ആടുമായി ഷാജിപാപ്പന്‍ വരുമോയെന്ന് ആരാധകര്‍0google സാന്ദ്രയ്ക്ക് മറുപടിയുമായി വിജയ്ബാബു; തല്ല് കേസ് കെട്ടിച്ചമച്ചത്, ഫ്രൈഡേ ഫിലിം ഹൗസ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ആടുമായി ഷാജിപാപ്പന്‍ വരുമോയെന്ന് ആരാധകര്‍0twitter സാന്ദ്രയ്ക്ക് മറുപടിയുമായി വിജയ്ബാബു; തല്ല് കേസ് കെട്ടിച്ചമച്ചത്, ഫ്രൈഡേ ഫിലിം ഹൗസ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ആടുമായി ഷാജിപാപ്പന്‍ വരുമോയെന്ന് ആരാധകര്‍