യു.പി. തെരഞ്ഞെടുപ്പ് സര്‍വേയില്‍ സമ്മിശ്ര ഫലങ്ങള്‍; അഖിലേഷ് മുഖ്യമന്ത്രിയാകും; ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നും മറ്റൊരു ഫലം; മുസ്ലിം പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക്

Date : January 5th, 2017

നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍വേഫലങ്ങളും പുറത്ത്. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബി.ജെ.പിക്കും സാധ്യതയുണ്ടെന്നാണു രണ്ടു സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നും അഖിലേഷ് യാദവ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും എ.ബി.പി-സി.എസ്.ഡി.എസ്. സര്‍വേഫലം വ്യക്തമാക്കുന്നു.

എസ്.പി. 141-151 സീറ്റുകള്‍ നേടും. ആകെ വോട്ടിന്റെ 30 ശതമാനവും എസ്.പി. നേടും. എന്നാല്‍, സംസ്ഥാനത്ത് 27 ശതമാനം വോട്ട് കരസ്ഥമാക്കുന്ന ബി.ജെ.പിക്ക് 124 മുതല്‍ 134 സീറ്റുകള്‍ വരെയേ ലഭിക്കൂവെന്നും എ.ബി.പി-സി.എസ്.ഡി.എസ്. സര്‍വേ പറയുന്നു. ബി.എസ്.പിക്ക് 93-103 സീറ്റുകളും കോണ്‍ഗ്രസിന് 13-19 സീറ്റുകളും മറ്റുള്ളവര്‍ക്ക് ആറു മുതല്‍ 12 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേഫലം പറയുന്നു. അടുത്ത യു.പി. മുഖ്യമന്ത്രിയാകാന്‍ ഏറ്റുവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത് അഖിലേഷ് യാദവിനെയാണ്. തൊട്ടുപിന്നില്‍ യാഥക്രമം മായാവതിയും മുലായം സിങ് യാദവുമാണ്. 54 ശതമാനം മുസ്ലിം വോട്ടര്‍മാര്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കും. എന്നാല്‍, എസ്.പി. പിളരുന്ന സാഹചര്യമുണ്ടായാല്‍ ബി.ജെ.പി. 158 മുതല്‍ 168 സീറ്റുകള്‍ വരെ നേടും. ബി.എസ്.പി. 110-120 സീറ്റുകള്‍ നേടുമ്പോള്‍ അഖിലേഷ് യാദവിന് 82 മുതല്‍ 92 സീറ്റുകളേ നേടാനാകൂ. മുലായം സിങ് യാദവിന്റെ പാര്‍ട്ടി 9-15 സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വന്‍കുതിപ്പ് നടത്തുമെന്നാണു ഇന്ത്യാ ടുഡേ-ആക്‌സിസ് സര്‍വേ സൂചിപ്പിക്കുന്നത്.  33 ശതമാനം വോട്ടുകള്‍ സ്വന്തമാക്കുന്ന ബി.ജെ.പി. 206 മുതല്‍ 216 സീറ്റുകള്‍വരെ നേടും. എന്നാല്‍, സമാജ്‌വാദി പാര്‍ട്ടി വോട്ടുകളില്‍ ഭീമമായ ചോര്‍ച്ചയുണ്ടാകും. 26 ശതമാനം വോട്ടും 92 മുതല്‍ 97 വരെ സീറ്റുകളും എസ്.പിക്കു ലഭിക്കും. 26 ശതമാനം വോട്ട് നേടുന്ന ബി.എസ്.പിക്ക് 79-85 സീറ്റുകള്‍ നേടാനാകും. എന്നാല്‍, കോണ്‍ഗ്രസ് ദയനീയ പരാജയം നേരിടുകയും സീറ്റ്‌നില 5-9 എണ്ണത്തിലേക്കു ചുരുങ്ങുകയുംചെയ്യുമെന്നും സര്‍വേഫലം സൂചിപ്പിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പിന്തുണയ്ക്കുന്നത് അഖിലേഷ് യാദവിനെയാണ്. 33 ശതമാനംപേര്‍ അഖിലേഷിനെ പിന്തുണയ്ക്കുമ്പോള്‍ 25 ശതമാനം പിന്തുണ ഇക്കാര്യത്തില്‍ മായാവതിക്കുണ്ട്. തൊട്ടുപിന്നാലെ 20 ശതമാനംപേരുടെ പിന്തുണയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ്.

മുഖ്യമന്ത്രിയാകാന്‍ പ്രിയങ്കാ ഗാന്ധിക്കും വരുണ്‍ ഗാന്ധിക്കും ഒരു ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ബ്രാഹ്മണ, താക്കുര്‍ ഉള്‍പ്പെടെയുള്ള സവര്‍ണവോട്ടുകളും യാദവേതര ഒ.ബി.സി. വോട്ടുകളും ബി.ജെ.പിക്കു ലഭിക്കും. എന്നാല്‍, 58 ശതമാനം മുസ്ലിംകളും സമാജ്‌വാദി പാര്‍ട്ടിയിലാണു വിശ്വസമര്‍പ്പിച്ചിരിക്കുന്നതെന്നും ഇന്ത്യാടുഡേ-ആക്‌സിസ് സര്‍വേഫലം സൂചിപ്പിക്കുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email യു.പി. തെരഞ്ഞെടുപ്പ് സര്‍വേയില്‍ സമ്മിശ്ര ഫലങ്ങള്‍; അഖിലേഷ് മുഖ്യമന്ത്രിയാകും; ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നും മറ്റൊരു ഫലം; മുസ്ലിം പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക്pinterest യു.പി. തെരഞ്ഞെടുപ്പ് സര്‍വേയില്‍ സമ്മിശ്ര ഫലങ്ങള്‍; അഖിലേഷ് മുഖ്യമന്ത്രിയാകും; ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നും മറ്റൊരു ഫലം; മുസ്ലിം പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക്0facebook യു.പി. തെരഞ്ഞെടുപ്പ് സര്‍വേയില്‍ സമ്മിശ്ര ഫലങ്ങള്‍; അഖിലേഷ് മുഖ്യമന്ത്രിയാകും; ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നും മറ്റൊരു ഫലം; മുസ്ലിം പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക്0google യു.പി. തെരഞ്ഞെടുപ്പ് സര്‍വേയില്‍ സമ്മിശ്ര ഫലങ്ങള്‍; അഖിലേഷ് മുഖ്യമന്ത്രിയാകും; ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നും മറ്റൊരു ഫലം; മുസ്ലിം പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക്0twitter യു.പി. തെരഞ്ഞെടുപ്പ് സര്‍വേയില്‍ സമ്മിശ്ര ഫലങ്ങള്‍; അഖിലേഷ് മുഖ്യമന്ത്രിയാകും; ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നും മറ്റൊരു ഫലം; മുസ്ലിം പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക്