സൈന്യത്തില്‍നിന്നു ജിപ്‌സി ഒഴിവാക്കിയതിനു പിന്നാലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ജിമ്‌നിയുമായി സുസുക്കി; 10 ലക്ഷംവരെ വില; അടുത്തവര്‍ഷം നിരത്തില്‍

Date : January 5th, 2017

മാരുതി സുസുക്കിയുടെ സ്‌പോര്‍ട്‌സ് യൂറ്റിലിറ്റി വാഹനമായ ജിമ്‌നി 2018ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ജിപ്‌സിയായി എത്തും. മാരുതി വാഹനങ്ങളുടെ സ്വീകാര്യത ഉയര്‍ത്തുന്നതിനാണു പുതിയ നീക്കം. അടുത്തിടെ ജിപ്‌സിയെ ഇന്ത്യന്‍ െസെനിക ആവശ്യങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. കാലഹരണപ്പെട്ട മോഡല്‍ െസെന്യത്തിനു നഷ്ടം വരുത്തുന്നെന്നായിരുന്നു ആരോപണം.

നിലവില്‍ ജപ്പാന്‍ നിരത്തുകളിലുള്ള വാഹനത്തില്‍ 1.3 ലിറ്റര്‍ എം13എ പെട്രോള്‍ എന്‍ജിനാണുള്ളത്. 83 എച്ച്.പി. കരുത്തും 110 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദന ശേഷിയുള്ള വാഹനത്തിന് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനായിരിക്കും ഉപയോഗിക്കുക.

ഈ വര്‍ഷം പുറത്തിറങ്ങുന്ന മാരുതിയുടെ തന്നെ പുതിയ മോഡലായ ബെലോനോ ആര്‍.എസിലൂടെയാണ് ഇന്ത്യയില്‍ മാരുതി 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ അവതരിപ്പിക്കുക. കൂടുതല്‍ കരുത്താണു ബൂസ്റ്റര്‍ജെറ്റ് എന്‍ജിനുകളുടെ പ്രത്യേകത. ബൂസ്റ്റര്‍ജെറ്റ് കരുത്തിലെത്തുന്ന ജിപ്‌സിക്ക് 110 എച്ച്.പി. കരുത്തും 169 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനാകും.

ആകര്‍ഷകമായ രൂപകല്‍പ്പനയും സുരക്ഷാ സംവിധാനങ്ങളുമാണു വാഹനത്തിന്റെ പ്രധാന സവിശേഷത. ഏഴുലക്ഷം മുതല്‍ 10 ലക്ഷം വരെയാണു വാഹനത്തിന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കുന്നത്. നിലവില്‍ ഡീസല്‍ മോഡലുകളെക്കുറിച്ച് യാതൊരു സൂചനയുമില്ല. ഇന്ത്യന്‍ നിരത്തുകളില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത ഒരുപക്ഷേ പുതിയ ജിപ്‌സിയിലും പ്രതീക്ഷിക്കാം. പ്രത്യേകിച്ച് 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ്. എന്‍ജിന്‍ മാരുതിക്കുള്ളപ്പോള്‍.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email സൈന്യത്തില്‍നിന്നു ജിപ്‌സി ഒഴിവാക്കിയതിനു പിന്നാലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ജിമ്‌നിയുമായി സുസുക്കി; 10 ലക്ഷംവരെ വില; അടുത്തവര്‍ഷം നിരത്തില്‍pinterest സൈന്യത്തില്‍നിന്നു ജിപ്‌സി ഒഴിവാക്കിയതിനു പിന്നാലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ജിമ്‌നിയുമായി സുസുക്കി; 10 ലക്ഷംവരെ വില; അടുത്തവര്‍ഷം നിരത്തില്‍0facebook സൈന്യത്തില്‍നിന്നു ജിപ്‌സി ഒഴിവാക്കിയതിനു പിന്നാലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ജിമ്‌നിയുമായി സുസുക്കി; 10 ലക്ഷംവരെ വില; അടുത്തവര്‍ഷം നിരത്തില്‍0google സൈന്യത്തില്‍നിന്നു ജിപ്‌സി ഒഴിവാക്കിയതിനു പിന്നാലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ജിമ്‌നിയുമായി സുസുക്കി; 10 ലക്ഷംവരെ വില; അടുത്തവര്‍ഷം നിരത്തില്‍0twitter സൈന്യത്തില്‍നിന്നു ജിപ്‌സി ഒഴിവാക്കിയതിനു പിന്നാലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ജിമ്‌നിയുമായി സുസുക്കി; 10 ലക്ഷംവരെ വില; അടുത്തവര്‍ഷം നിരത്തില്‍
  • Loading…