കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന ‘റയീസി’ലെ സാലിമ ഗാനം പുറത്തിറങ്ങി; ജാം 8ന്റെ സംഗീതത്തില്‍ കോരിത്തരിച്ച് ആരാധകര്‍

Date : January 5th, 2017

ഷാരൂഖ് ഖാന്‍ നായകനാകുന്ന ‘റയീസി’ലെ സാലിമ ഗാനം പുറത്തിറങ്ങി. മഹിറ ഖാനാണ് ചിത്രത്തിലെ നായിക. ജാം 8ന്റെ സംഗീതത്തില്‍ അര്‍ജിത്ത് സിങും ഹര്‍ഷ്ദീപ് കൗറുമാണ് പാടിയിരിക്കുന്നത്. രാഹുല്‍ ധോലക്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.

കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ തന്നെ വന്‍ തരംഗമായിരുന്നു. മദ്യരാജാവ് ആയാണ് ഷാരൂഖ് എത്തുന്നത്. പൊലീസ് വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖും ഉണ്ട്. 1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥപറയുന്നത്.

റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡോണിന് ശേഷം ഷാരൂഖ് ഖാനും കെ.യു മോഹനനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആമിര്‍ ഖാന്‍ ചിത്രം തലാഷ്, ഫുക്രി എന്നിവയാണ് കെ.യു മോഹനന്‍ അവസാനമായി ചെയ്ത ചിത്രങ്ങള്‍.


വിജയ് ബാബു-സാന്ദ്രാ തോമസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന; അജു വര്‍ഗീസും മറ്റു സുഹൃത്തുക്കളും ഇടപെട്ടു; കേസുമായി പോലീസ് മുന്നോട്ട്

email കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന 'റയീസി'ലെ സാലിമ ഗാനം പുറത്തിറങ്ങി; ജാം 8ന്റെ സംഗീതത്തില്‍ കോരിത്തരിച്ച് ആരാധകര്‍pinterest കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന 'റയീസി'ലെ സാലിമ ഗാനം പുറത്തിറങ്ങി; ജാം 8ന്റെ സംഗീതത്തില്‍ കോരിത്തരിച്ച് ആരാധകര്‍0facebook കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന 'റയീസി'ലെ സാലിമ ഗാനം പുറത്തിറങ്ങി; ജാം 8ന്റെ സംഗീതത്തില്‍ കോരിത്തരിച്ച് ആരാധകര്‍0google കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന 'റയീസി'ലെ സാലിമ ഗാനം പുറത്തിറങ്ങി; ജാം 8ന്റെ സംഗീതത്തില്‍ കോരിത്തരിച്ച് ആരാധകര്‍0twitter കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന 'റയീസി'ലെ സാലിമ ഗാനം പുറത്തിറങ്ങി; ജാം 8ന്റെ സംഗീതത്തില്‍ കോരിത്തരിച്ച് ആരാധകര്‍
  • Loading…