കാല്‍പന്തിന്റെ ആരവം വീണ്ടും: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഇന്നുമുതല്‍; പ്രവേശനം സൗജന്യം; ആദ്യ മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍

Date : January 5th, 2017

സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് സോണില്‍നിന്നുള്ള ടീമുകളെ നിര്‍ണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നു  കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കിക്കോഫ്. ഉച്ചയ്ക്ക് 1.45നാണ് ആദ്യമത്സരം. ആദ്യമത്സരത്തില്‍ ആന്ധ്രപ്രദേശ് കര്‍ണാടകയെ നേരിടും. െവെകിട്ടു നാലിന് ആതിഥേയരായ കേരളം പുതുച്ചേരിയെ നേരിടും. തിരുവനന്തപുരം എല്‍.എന്‍.സി.പിയില്‍ നടന്ന പരിശീലന ക്യാമ്പിനുശേഷം തെരഞ്ഞെടുത്ത 20 അംഗ ടീമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

 പരിചയസമ്പന്നരും പുതുമുഖതാരങ്ങളും ഉള്‍പ്പെട്ട ടീമാണ് ഇത്തവണ സന്തോഷ് ട്രോഫിയില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്. 11 പുതുമുഖ താരങ്ങളില്‍ ആറുപേരും അണ്ടര്‍ 19 താരങ്ങളാണ്. എട്ടുപേര്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളാണ്. മുന്‍ സന്തോഷ്ട്രോഫി ടീം ക്യാപ്റ്റനും മുന്‍ വിവ കേരള താരവുമായിരുന്ന വി.കെ. ഷിബിന്‍ലാലും ചിരാഗ് യുെണെറ്റഡ് മുന്‍ താരം നൗഷാദുമാണു ടീമിലെ കോഴിക്കോട്ടുകാര്‍. മലപ്പുറത്തുകാരനായ ഉസ്മാനാണ് ക്യാപ്റ്റന്‍, ഫിറോസ് കളത്തിങ്ങലാണ് െവെസ് ക്യാപ്റ്റന്‍. കോച്ച് വി.പി. ഷാജി. ഗ്രൂപ്പില്‍ കര്‍ണാടകയാണു പ്രധാന എതിരാളി. പുതുച്ചേരിയുടെ 20 അംഗ ടീമില്‍ നാലു മലയാളികളുണ്ട്. റഫീഖ് തൃശൂര്‍, നിധിന്‍ തിരുവനന്തപുരം, നിസാം വയനാട്, അജ്മല്‍ പാലക്കാട് എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.

. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് എയിലെയും സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലെയും ടീമുകള്‍ സൗത്ത്സോണ്‍ യോഗ്യതാറൗണ്ടില്‍ പരസ്പരം മാറ്റുരയ്ക്കും. ഒരു ദിവസം രണ്ട് മത്സരം വീതം പന്ത്രണ്ട് മത്സരങ്ങളാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടില്‍ അരങ്ങേറുക.

football കാല്‍പന്തിന്റെ ആരവം വീണ്ടും: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഇന്നുമുതല്‍; പ്രവേശനം സൗജന്യം; ആദ്യ മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍
ഓരോ ഗ്രൂപ്പില്‍ നിന്നും ഒരു ടീം വീതം രണ്ടു ടീമുകളാണ് സൗത്ത് സോണില്‍ നിന്നും ചാമ്പ്യന്‍ഷിപ്പിലേക്ക്  യോഗ്യത നേടുക. നാല് സോണുകളിലുള്ള രണ്ടു ടീമുകള്‍ വീതമാണു ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ടത്തില്‍ മാറ്റുരയ്ക്കുക. ടൂര്‍ണമെന്റിനുള്ള പ്രവേശനം സൗജന്യമാണ്.

email കാല്‍പന്തിന്റെ ആരവം വീണ്ടും: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഇന്നുമുതല്‍; പ്രവേശനം സൗജന്യം; ആദ്യ മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍pinterest കാല്‍പന്തിന്റെ ആരവം വീണ്ടും: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഇന്നുമുതല്‍; പ്രവേശനം സൗജന്യം; ആദ്യ മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍0facebook കാല്‍പന്തിന്റെ ആരവം വീണ്ടും: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഇന്നുമുതല്‍; പ്രവേശനം സൗജന്യം; ആദ്യ മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍0google കാല്‍പന്തിന്റെ ആരവം വീണ്ടും: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഇന്നുമുതല്‍; പ്രവേശനം സൗജന്യം; ആദ്യ മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍0twitter കാല്‍പന്തിന്റെ ആരവം വീണ്ടും: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഇന്നുമുതല്‍; പ്രവേശനം സൗജന്യം; ആദ്യ മത്സരം ആന്ധ്രയും കര്‍ണാടകയും തമ്മില്‍