ശിവനെ അധിക്ഷേപിച്ച് നിശാപാര്‍ട്ടി ക്ലബ്, കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ശിവന്‍, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

Date : January 5th, 2017

ലണ്ടന്‍: ഹിന്ദു ദൈവമായ ശിവനെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രവുമായി ബാഴ്‌സലോണ ക്ലബ്ബ്.കോഴിത്തലയും ചുണ്ടില്‍ എരിയുന്ന സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ഒരു കണ്ണ് മൂടപ്പെട്ട കടുവയ്ക്കുമേല്‍ ഇരിക്കുന്ന ശിവന്‍നെയാണ് ക്ലബ് പുതിയ പാര്‍ട്ടിയുടെ അംബാസിഡറായി അവതരിപ്പിച്ചിരിക്കുന്നത്.

‘എല്‍റോ’ എന്ന പേരില്‍ ലോകം മുഴുവന്‍ നിശാപാര്‍ട്ടികള്‍ ഒരുക്കുന്ന ബാഴ്‌സലോണ ക്ലബ്ബാണ് ഇത്തരമൊരു ചിത്രം പുറത്തിറക്കി പുലിവാല് പിടിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ ബോളിവുഡ് പ്രമേയമാക്കി ഒരുക്കിയ വിരുന്നിനായി ശിവനെ ഇത്തരത്തില്‍ ചിത്രീകരിച്ചതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം കത്തുകയാണ്.

 

 

ആരാധനാ മൂത്തിയായ ശിവനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രചാരണം വിശ്വാസികളെ ആകമാനം പ്രകോപിപ്പിച്ചിരിക്കുകയാണ്.പരസ്യം ഓണ്‍ലൈനില്‍ എത്തിയതോടെ നാനാഭാഗത്തു നിന്നായി വിമര്‍ശനം ഉയര്‍ന്നു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

ദൈവങ്ങളുടെ രൂപങ്ങളെ ഇത്തരത്തില്‍ വികലമാക്കി ചിത്രീകരിക്കുന്നത് വിശ്വാസികളെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കിങ്‌സ് കോളജ് ലണ്ടന്‍ ഹിന്ദു സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് ഹിതേന്‍ മിസ്ട്രി പറഞ്ഞു. അതേസമയം, സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചിത്രം വിവാദമായതോടെ എല്‍റോ ഖേദപ്രകടനം നടത്തിയിട്ടുണ്ട്.

email ശിവനെ അധിക്ഷേപിച്ച് നിശാപാര്‍ട്ടി ക്ലബ്, കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ശിവന്‍, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍pinterest ശിവനെ അധിക്ഷേപിച്ച് നിശാപാര്‍ട്ടി ക്ലബ്, കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ശിവന്‍, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍0facebook ശിവനെ അധിക്ഷേപിച്ച് നിശാപാര്‍ട്ടി ക്ലബ്, കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ശിവന്‍, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍0google ശിവനെ അധിക്ഷേപിച്ച് നിശാപാര്‍ട്ടി ക്ലബ്, കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ശിവന്‍, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍0twitter ശിവനെ അധിക്ഷേപിച്ച് നിശാപാര്‍ട്ടി ക്ലബ്, കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയിനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുമായി ശിവന്‍, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍