മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ ‘ആമി’യില്‍നിന്നും വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരം

Date : January 5th, 2017

നോട്ടു നിരോധനത്തിലും തിയേറ്ററുകളിലെ ദേശീയ ഗാനാലാപനത്തിനും മോഡിയെ വിമര്‍ശിച്ച സംവിധായകന്‍ കമലിന്റെ പുതിയ ചിത്രത്തില്‍നിന്നും നടി വിദ്യാബാലന്‍ പിന്മാറി. മോഡിയെ വിമര്‍ശിച്ചതിന്റെ പേരിലാണു കമലാ സുരയ്യയുടെ ജീവിതം സിനിമയാക്കുമ്പോഴുള്ള നായികാ സ്ഥാനത്തുനിന്നു വിദ്യ പിന്മാറിയത്. നോട്ട് നിരോധനത്തില്‍ മോഡിയെ അനുകൂലിച്ചു പ്രസ്താവന വിദ്യ നല്‍കിയിരുന്നു. പാവങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയപ്പോഴും മോദിയുടേത് ചരിത്രപരമായ തീരുമാനമെന്നായിരുന്നു വിദ്യാബാലന്റെ പക്ഷം. ഈ സാഹചര്യത്തിലാണു കമലിന്റെ  സിനിമയില്‍നിന്നു പിന്മാറിയത്.

മാധവിക്കുട്ടിയുടെ വിളിപ്പേരായ ‘ആമി’യെന്ന പേരിലാണു കമല്‍ സിനിമയൊരുക്കിയത്. ഇവരുടെ ജീവിതത്തെക്കുറിച്ചു അറിഞ്ഞതൊന്നും സത്യമല്ലെന്നു പറഞ്ഞും നേരത്തേ കമല്‍ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെതിരേ വിദേശ എഴുത്തുകാരിയും രംഗത്തെത്തിയിരുന്നു. മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോനും നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഇതില്‍ വിദ്യാ ബാലനുമായി നിര്‍ണ്ണായക സ്വാധീനമുള്ള കഥാപാത്രത്തെയാണ് അനൂപ് മേനോന് മാറ്റിവച്ചിരുന്നത്. .

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും രചനകള്‍ നടത്തിയിരുന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മതം മാറി മുസ്ലിമായത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവര്‍ക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനോടുള്ള പ്രണയം മൂലം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മതം മാറിതയാണെന്നും പിന്നീട് പ്രചരിച്ചു. അവരുടെ സുഹൃത്തായിരുന്ന പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

അന്ത്യം വരെയും മുസ്ലിമായി ജീവിച്ച മാധവിക്കുട്ടിയെ തിരുവനന്തപുരം പാളയം പള്ളി ഖബര്‍സ്ഥാനിലാണ് അടക്കം ചെയ്തത്. അവരുടെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ചാണ് പുതിയ ചിത്രത്തിലൂടെ കമല്‍ പറയാനാഗ്രഹിച്ചത്. ഇതിലെ അവതരണ രീതിയും വിവാദങ്ങള്‍ക്ക് ഇടനല്‍കാന്‍ സാധ്യതയുണ്ടെന്ന് വിദ്യാ ബാലന്‍ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് സിനിമയില്‍ നിന്നുള്ള പിന്മാറ്റം.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ 'ആമി'യില്‍നിന്നും വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരംpinterest മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ 'ആമി'യില്‍നിന്നും വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരം0facebook മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ 'ആമി'യില്‍നിന്നും വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരം0google മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ 'ആമി'യില്‍നിന്നും വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരം0twitter മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ 'ആമി'യില്‍നിന്നും വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരം