വിജയ് ബാബു-സാന്ദ്രാ തോമസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന; അജു വര്‍ഗീസും മറ്റു സുഹൃത്തുക്കളും ഇടപെട്ടു; കേസുമായി പോലീസ് മുന്നോട്ട്

Date : January 5th, 2017

വിജയ് ബാബുവും സാന്ദ്രാ തോമസും തമ്മിലുള്ള തര്‍ക്കം ഒത്തുതീരാന്‍ സാധ്യത തെളിയുന്നതായി സൂചന. നടന്‍ അജു വര്‍ഗീസ് അടക്കമുള്ള സുഹൃത്തുക്കളുടെ ഇടപെടലാണ് ഇങ്ങനെയൊരു വഴിത്തിരിവിലേക്ക് എത്തിക്കുന്നതെന്നാണു സൂചന. എന്നാല്‍, കേസുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ അമൃത ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

സാന്ദ്രയുടെ ശരീരത്തില്‍ വലിയ പരുക്കുകളില്ലെന്നും പിടിവലി നടന്നതിന്റെ ചെറിയ പരുക്കുകളാണ് ഉള്ളതെന്നുമാണു ഡോക്ടറുടെ മൊഴി. കേസുമായി പോലീസ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കോടതിയില്‍ മാത്രമേ ഒത്തുതീര്‍പ്പ് സാധ്യമാകു. കലൂര്‍ പൊറ്റക്കുഴിയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ഓഫീസില്‍ വച്ച് വിജയ്ബാബു മര്‍ദിച്ചെന്നാരോപിച്ച് സാന്ദ്രാ തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തത്.

ഓഫീസിലെ കസേരയിലിരിക്കുകയായിരുന്ന തന്നെ തര്‍ക്കത്തെ തുടര്‍ന്ന് വിജയ് ബാബു തള്ളിത്താഴെയിട്ട് ചവിട്ടിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സാന്ദ്ര പോലീസിനു നല്‍കിയ മൊഴി. അതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബിസിനസ് തര്‍ക്കം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ ഇടപെട്ടത്. അതേസമയം, തന്റെ പേരിലുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. തര്‍ക്കവസ്തു തട്ടിയെടുക്കാനാണ് സാന്ദ്രയും ഭര്‍ത്താവും ശ്രമിക്കുന്നത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണം അങ്ങനെയല്ലെന്നു തെളിയിക്കുമെന്നും വിജയ് ബാബു പറയുന്നു.

ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥ അവകാശത്തെച്ചൊല്ലിയാണു തര്‍ക്കം ഉടലെടുത്തത്. വിജയ് ബാബു ്രൈഫഡേ ഫിലിം ഹൗസിന്റെ ചെയര്‍മാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമാണ്. ബിസിനസ് പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും കമ്ബനിയിലെ തന്റെ വിഹിതം ഉടന്‍ നല്‍കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായതെന്ന് ഇവരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണു ഫ്രൈഡേ ഫിലിം ഹൗസ്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email വിജയ് ബാബു-സാന്ദ്രാ തോമസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന; അജു വര്‍ഗീസും മറ്റു സുഹൃത്തുക്കളും ഇടപെട്ടു; കേസുമായി പോലീസ് മുന്നോട്ട്pinterest വിജയ് ബാബു-സാന്ദ്രാ തോമസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന; അജു വര്‍ഗീസും മറ്റു സുഹൃത്തുക്കളും ഇടപെട്ടു; കേസുമായി പോലീസ് മുന്നോട്ട്0facebook വിജയ് ബാബു-സാന്ദ്രാ തോമസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന; അജു വര്‍ഗീസും മറ്റു സുഹൃത്തുക്കളും ഇടപെട്ടു; കേസുമായി പോലീസ് മുന്നോട്ട്0google വിജയ് ബാബു-സാന്ദ്രാ തോമസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന; അജു വര്‍ഗീസും മറ്റു സുഹൃത്തുക്കളും ഇടപെട്ടു; കേസുമായി പോലീസ് മുന്നോട്ട്0twitter വിജയ് ബാബു-സാന്ദ്രാ തോമസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന; അജു വര്‍ഗീസും മറ്റു സുഹൃത്തുക്കളും ഇടപെട്ടു; കേസുമായി പോലീസ് മുന്നോട്ട്