• dileep1

  അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതിന്റെ ഓര്‍മയില്‍ ദിലീപ് വിതുമ്പി; ഇനിയാര്‍ക്കും ദുരന്തം ഉണ്ടാകരുത്; പാവങ്ങളുടെ കണ്‍വെളിച്ചത്തിനായി താരം മാറ്റിവയ്ക്കുന്നത് അരക്കോടി

  Date : January 6th, 2017

  സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നതിനുമുമ്പ് നടന്‍ ദിലീപിനു ദുരിതങ്ങള്‍ നിറഞ്ഞ ഭൂതകാലമുണ്ട്. ഇന്നു സുഖസൗകര്യങ്ങള്‍ക്കു നടുവില്‍ ഇരിക്കുമ്പോഴും അദ്ദേഹം അക്കാലം വിസ്മരിക്കുന്നില്ല. അടുത്തിടെ തൃശൂരില്‍ നടന്ന ചടങ്ങിലും അക്കാലത്തെ ഹൃദയസ്പര്‍ശിയായ ഒന്നോര്‍ത്ത് വിതുമ്പി. വീടിന്റെ കെടാവിളക്കായ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച സാമ്പത്തി പരാധീനത മൂലം നഷ്ടപ്പെട്ടതിന്റെ ദുഖമാണ് അദ്ദേഹം പങ്കുവച്ചത്.

  അമ്മയുടെ കണ്ണില്‍ അടുക്കളയിലെ ജോലിക്കിടെ ഒരിറ്റ് പൊടിവീണു. ഭേദമാകുമെന്ന് കരുതി ഒന്നുരണ്ട് ദിവസം കൊണ്ടുനടന്നുവെങ്കിലും ശമനമായില്ല. ആരോടും പരിഭവം പറയാതെ വേദന സഹിച്ച് ദിവസങ്ങള്‍ കഴിച്ചുകൂട്ടി അമ്മ. ദിവസങ്ങള്‍ പിന്നിട്ടതോടെ രോഗം മൂര്‍ച്ഛിച്ചു. അവസാനം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല. അങ്ങനെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കണ്ഠമിടറി വാക്കുള്‍ കിട്ടാതെ നിറകണ്ണുകളോടെ  പ്രിയതാരം ദിലീപ് ഇത്രയും പറഞ്ഞൊപ്പിച്ചപ്പോള്‍ വേദിയിലും സദസിലും ഉണ്ടായിരുന്നവരെ പോലും ഈറനണിയിച്ചു.

  READ MORE: അനൗദ്യോഗിക ചര്‍ച്ചയും വിഫലം; സിനിമാ പ്രതിസന്ധി തുടരും; ലിബര്‍ട്ടി ബഷീറിനു പിന്നില്‍ ഉറച്ച് തിയേറ്റര്‍ സംഘടന: ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി

  ദിലീപിന്റേയും കൂടി ഉടമസ്ഥതയിലുള്ള ഐ. വിഷണ്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രിയതാരം. മിമിക്രികാലം കഴിഞ്ഞ് സിനിമാ രംഗത്തെത്തി. സാമ്പത്തികം മെച്ചപ്പെട്ടു. അപ്പോഴും മനസില്‍നിന്നും ആ വേദന മാറിയില്ല. കാഴ്ചശേഷിയില്ലാത്തവരെ കാണുമ്പോള്‍ അമ്മയുടെ മുഖമാണ് തെളിഞ്ഞുവരിക. അങ്ങനെയാണ് ഐ വിഷന്‍ കണ്ണാശുപത്രിക്ക് തുടക്കമായത്. അമ്മയുടെ ദയനീയാവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുത്. അങ്ങനെ കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടക്കമായി. കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ച ഐ വിഷന്‍ നേത്രാശുപത്രിയുടെ സഹകരണത്തോടെ ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി.ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നൂറ് പേര്‍ക്കാണ് സൗജന്യമായി കൃഷ്ണമണി മാറ്റിവയ്ച്ച് നല്‍കുന്നത്.

  പ്രതിവര്‍ഷം ഇതിനായി മാത്രം അരക്കോടി രൂപ ചെലവ് വരും. തുടര്‍ ചികിത്സക്കും അവസരം ഒരുക്കും. താരജാഡകളില്ലാതെ സാധാരണക്കാരനായെത്തിയ ദിലീപ് ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബി.ഡി.ദേവസി എം.എല്‍.എ.അധ്യക്ഷത വഹിച്ചു.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M