‘സിങ്കം’ അറിഞ്ഞില്ല; കല്യാണ വീടുകളില്‍ മദ്യത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് സര്‍ക്കുലര്‍; പിന്നില്‍ ഡെപ്യൂട്ടി കമ്മിഷണര്‍

Date : January 6th, 2017

കല്യാണവീടുകളിലെത്തി മദ്യത്തിനെതിരെ ബോധവത്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പരിഹാസമുയര്‍ന്നതോടെ പിന്‍വലിച്ചു. ഇത്തരം ഉത്തരവ് ഇറങ്ങിയെന്ന് വാര്‍ത്തയായതോടെ സോഷ്യല്‍മീഡിയയിലും മറ്റും വലിയ പരിഹാസമാണ് ഉയര്‍ന്നത്. ഇതോടെയാണ് വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഉത്തരവ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പേരിലാണ് ഇറങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ അറിവോടെയായിരുന്നില്ലെന്ന് അറിയുന്നു.

എക്‌സൈസ് വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മിഷണറാണ് ഇങ്ങനെയൊരു ഉത്തരവിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നു. മന്ത്രി ടിപി രാമകൃ്ഷ്ണന് ലഭിച്ച ലഭിച്ച നിവേദനമാണ് ഈ ഉദ്യോഗസ്ഥന്റെ പ്രേരണ എന്നറിയുന്നു.

rishiraj-singh-1 'സിങ്കം' അറിഞ്ഞില്ല; കല്യാണ വീടുകളില്‍ മദ്യത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് സര്‍ക്കുലര്‍; പിന്നില്‍ ഡെപ്യൂട്ടി കമ്മിഷണര്‍
ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ നിരവധി ഫോണുകളാണ് എക്‌സൈസ് കമ്മീഷണര്‍ ആസ്ഥാനത്തേക്ക് വന്നത്. ഇതോടെയാണ് ഋഷിരാജ് സിംഗ വിവരം അറിയുന്നത്. ഉടനടി വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുവാന്‍ ആവശ്യപ്പെടുകയും സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email 'സിങ്കം' അറിഞ്ഞില്ല; കല്യാണ വീടുകളില്‍ മദ്യത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് സര്‍ക്കുലര്‍; പിന്നില്‍ ഡെപ്യൂട്ടി കമ്മിഷണര്‍pinterest 'സിങ്കം' അറിഞ്ഞില്ല; കല്യാണ വീടുകളില്‍ മദ്യത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് സര്‍ക്കുലര്‍; പിന്നില്‍ ഡെപ്യൂട്ടി കമ്മിഷണര്‍0facebook 'സിങ്കം' അറിഞ്ഞില്ല; കല്യാണ വീടുകളില്‍ മദ്യത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് സര്‍ക്കുലര്‍; പിന്നില്‍ ഡെപ്യൂട്ടി കമ്മിഷണര്‍0google 'സിങ്കം' അറിഞ്ഞില്ല; കല്യാണ വീടുകളില്‍ മദ്യത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് സര്‍ക്കുലര്‍; പിന്നില്‍ ഡെപ്യൂട്ടി കമ്മിഷണര്‍0twitter 'സിങ്കം' അറിഞ്ഞില്ല; കല്യാണ വീടുകളില്‍ മദ്യത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്‌സൈസ് സര്‍ക്കുലര്‍; പിന്നില്‍ ഡെപ്യൂട്ടി കമ്മിഷണര്‍
  • Loading…