ഫ്രൈഡേ ഫിലിം ഹൗസ് അടിച്ചു പിരിഞ്ഞപ്പോള്‍ ചതികള്‍ ഒരോന്നായി പുറത്ത്; വിജയ് ബാബുവിനും സാന്ദ്ര തോമസിനും എതിരെ അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍

Date : January 6th, 2017

വിജയ് ബാബുവും സാന്ദ്ര തോമസും തന്നെ വഞ്ചിച്ചുവെന്ന് സംവിധായകന്‍ ജോണ്‍. മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്ന രണ്ട് പേരുകളാണ് വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും. നിര്‍മ്മാതാക്കളും താരങ്ങളുമായ വിജയും സാന്ദ്രയും തമ്മില്‍ അടിച്ചുപിരിഞ്ഞിത് വളരെ അപ്രതീക്ഷിതമായിരുന്നു.

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ ഇവര്‍ക്കെതിരെ ആരോപണങ്ങളുമായി ഫ്രൈഡേ ഹൗസിനെതിരെ പരാതിയുമായി യുവ സംവിധായകന്‍ ജോണ്‍ വര്‍ഗ്ഗീസ് രംഗത്തെത്തി. അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകനാണ് ജോണ്‍. ഈ ചിത്രം ജോണ്‍ തമിഴില്‍ ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ട ഫ്രൈഡേ ഹൗസ് അത് തങ്ങള്‍ നിര്‍മ്മിക്കാമെന്നും ആദ്യം മലയാളത്തില്‍ ചെയ്യാമെന്നും വിജയും സാന്ദ്രയും പറഞ്ഞിരുന്നു.

 

കരാര്‍ എഴുതുമ്പോള്‍ ചിത്രം തമിഴില്‍ ചെയ്യുമെന്ന് എഴുതണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കരാറില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ അത് ചേര്‍ക്കാന്‍ വിട്ടു പോയതാണെന്നും തമിഴില്‍ എടുക്കാന്‍ പൂര്‍ണ്ണ സമ്മതമാണെന്നും വിശ്വസിപ്പിച്ചിരുന്നു. അവരെ വിശ്വാസമായിരുന്നതിനാല്‍ അതു വിശ്വസിച്ചിരുന്നു.

അന്ന് ഭയങ്കര ടെന്‍ഷനിലും തിരക്കിലും നിന്നത് കൊണ്ട് വിശദമായി പരിശോധിച്ചില്ലെന്നും എന്നാല്‍ ചിത്രത്തിന്റെയും തിരക്കഥയുടെയും പൂര്‍ണ്ണാവകാശം ഫൈഡ്രേയുടെ പേരിലാക്കുകയായിരുന്നെന്നും ജോണ്‍ വ്യക്തമാക്കി. ചിത്രം മലയാളത്തില്‍ വിജയമായിരുന്നു. നാലു കോടി രൂപ ലാഭം നേടാനായി ചിത്രത്തിന്. തമിഴിലേയ്ക്ക് നിര്‍മ്മിക്കാന്‍ മറ്റൊരു നിര്‍മ്മാതാവെത്തിയിരുന്നു. താരങ്ങളെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രൈഡേ ഫിലിം ഹൗസിനെ കണ്ട് സംസാരിച്ചപ്പോഴാണ് ചതി മനസ്സിലായതെന്നും തമിഴിലും തങ്ങള്‍ തന്നെ നിര്‍മ്മിക്കാമെന്ന് പറഞ്ഞിരുന്നെന്നും പക്ഷേ അത് നടക്കില്ലെന്ന് മനസ്സിലായതോടെ താന്‍ കോടതിയെ സമീപിക്കുകയായിരുന്നെന്ന് ജോണ്‍ വ്യക്തമാക്കി.

[wpdevart_like_box profile_id=”/Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ഫ്രൈഡേ ഫിലിം ഹൗസ് അടിച്ചു പിരിഞ്ഞപ്പോള്‍ ചതികള്‍ ഒരോന്നായി പുറത്ത്; വിജയ് ബാബുവിനും സാന്ദ്ര തോമസിനും എതിരെ അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍pinterest ഫ്രൈഡേ ഫിലിം ഹൗസ് അടിച്ചു പിരിഞ്ഞപ്പോള്‍ ചതികള്‍ ഒരോന്നായി പുറത്ത്; വിജയ് ബാബുവിനും സാന്ദ്ര തോമസിനും എതിരെ അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍0facebook ഫ്രൈഡേ ഫിലിം ഹൗസ് അടിച്ചു പിരിഞ്ഞപ്പോള്‍ ചതികള്‍ ഒരോന്നായി പുറത്ത്; വിജയ് ബാബുവിനും സാന്ദ്ര തോമസിനും എതിരെ അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍0google ഫ്രൈഡേ ഫിലിം ഹൗസ് അടിച്ചു പിരിഞ്ഞപ്പോള്‍ ചതികള്‍ ഒരോന്നായി പുറത്ത്; വിജയ് ബാബുവിനും സാന്ദ്ര തോമസിനും എതിരെ അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍0twitter ഫ്രൈഡേ ഫിലിം ഹൗസ് അടിച്ചു പിരിഞ്ഞപ്പോള്‍ ചതികള്‍ ഒരോന്നായി പുറത്ത്; വിജയ് ബാബുവിനും സാന്ദ്ര തോമസിനും എതിരെ അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍
  • Loading…