നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; ദീര്‍ഘകാല നേട്ടം; സാധാരണക്കാരുടെ ദുരിതം പരിഹരിക്കണം: രാഷ്ട്രപതി

Date : January 6th, 2017

രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയുന്നതിന് വേണ്ടി നടപ്പിലാക്കിയ നോട്ട് നിരോധനം മൂലം താല്‍ക്കാലികമായി സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇത്തരം നടപടികള്‍ രാജ്യത്തിന് ദീര്‍ഘകാല നേട്ടമുണ്ടാക്കാന്‍ അനിവാര്യമായ ഒരു കാര്യമാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

നോട്ട് നിരോധനത്തിനു ശേഷം ആദ്യമായാണ് രാഷ്ട്രപതി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. ഗവര്‍ണമാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും അയച്ച വീഡിയോ സന്ദേശത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം. നവംബര്‍ 8ന് വൈകിട്ട് പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം ഇതാദ്യമായാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതികരിക്കുന്നത്. 500, 1000 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കിയ നടപടിയെ രാജ്യം അത്ഭുതത്തോടെയാണ് വരവേറ്റത്.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഡിസംബര്‍ 30 ന് അവസാനിച്ചിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിമൂലം എത്രത്തോളം കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞുവെന്നോ എത്രത്തോളം പഴയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയെന്നോ വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഇനിയും തയ്യാറായിട്ടില്ല. ഇതിനിടെയാണ് അന്താരാഷ്ട്ര സാമ്പത്തിക മാദ്ധ്യമമായ ബ്ലൂംബെര്‍ഗ് നിരോധിക്കപ്പെട്ട നോട്ടുകളിലെ 97 ശതമാനവും തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

president-pranab-mukherjee-12 നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; ദീര്‍ഘകാല നേട്ടം; സാധാരണക്കാരുടെ ദുരിതം പരിഹരിക്കണം: രാഷ്ട്രപതി

നവംബര്‍ എട്ടിനു പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലൂടെ പ്രാചരത്തിലിരുന്ന 15.4 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകളാണ് അസാധുവാക്കപ്പെട്ടത്. ഇതില്‍ 80 ശതമാനം മാത്രമേ തിരിച്ചെത്തൂവെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തി. 15 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിക്കഴിഞ്ഞതായായി ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയും പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 30 വരെ 15 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ സംഖ്യ തനിക്കറിയില്ല എന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; ദീര്‍ഘകാല നേട്ടം; സാധാരണക്കാരുടെ ദുരിതം പരിഹരിക്കണം: രാഷ്ട്രപതിpinterest നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; ദീര്‍ഘകാല നേട്ടം; സാധാരണക്കാരുടെ ദുരിതം പരിഹരിക്കണം: രാഷ്ട്രപതി0facebook നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; ദീര്‍ഘകാല നേട്ടം; സാധാരണക്കാരുടെ ദുരിതം പരിഹരിക്കണം: രാഷ്ട്രപതി0google നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; ദീര്‍ഘകാല നേട്ടം; സാധാരണക്കാരുടെ ദുരിതം പരിഹരിക്കണം: രാഷ്ട്രപതി0twitter നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; ദീര്‍ഘകാല നേട്ടം; സാധാരണക്കാരുടെ ദുരിതം പരിഹരിക്കണം: രാഷ്ട്രപതി
  • Loading…