ബംഗളുരു മനസിനെ അസ്വസ്ഥമാക്കുന്നു; ഇന്ത്യയെന്ന രാജ്യമാണു തല താഴ്‌ത്തേണ്ടത്; രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു: മഞ്ജു വാര്യര്‍

Date : January 6th, 2017

ബംഗളുരുവില്‍ പുതുവത്സരാഘോഷത്തിനിടെ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതിനെതിരേ നടി മഞ്ജു വാര്യര്‍. ഈ സംഭവത്തില്‍ തല താഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ബാംഗഌരൂ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ബാഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങള്‍ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാള്‍ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക? നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് നെഞ്ചില്‍ കൈവച്ച്, എന്നാണ് ഇക്കൂട്ടര്‍ക്ക് ഞങ്ങളോട് പറയാനാകുക?

 

പുതുവത്സരാഘോഷത്തിനിടെ ബംഗളുരുവില്‍ വ്യാപകമായി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും രംഗത്തെത്തിയിരുന്നു. ഇതിനെതിരേയാണു മഞ്ജു പ്രതികരിക്കുന്നത്.  സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിന്റെ പേരില്‍  ഇരുവര്‍ക്കും ദേശീയ വനിതാ കമ്മിഷന്‍ കത്തയച്ചു. ഇരുവരുടെയും പ്രസ്താവനയെ വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം  അപലപിച്ചു.

‘കൂടുതല്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ഫാഷനായാണ് ഇന്നത്തെ കാലത്ത് സ്ത്രീകള്‍ കരുതുന്നത്. തന്റെ സഹോദരിയോ മകളോ അവരുടെ ഭര്‍ത്താവോ സഹോദരനോ അല്ലാത്ത മറ്റൊരാളുടെ കൂടെ സന്ധ്യയ്ക്കുശേഷം പുതുവത്സരാഘോഷത്തിനു പുറത്തുപോകുന്നത് ശരിയല്ല. പഞ്ചസാരയുള്ളിടത്ത് ഉറുമ്പുകള്‍ വരുന്നത് സ്വഭാവികമാണ്’- അബു അസ്മി പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.   യുവജനങ്ങള്‍ പാശ്ചാത്യ രീതികള്‍ക്കു വശംവദരാകുന്നതാണ് ഇത്തരം സംഭവങ്ങള്‍ പെരുകാന്‍ കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാശ്ചാത്യ െശെലിയിലുള്ള സ്ത്രീകളുടെ വസ്ത്രധാരണ രീതിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email ബംഗളുരു മനസിനെ അസ്വസ്ഥമാക്കുന്നു; ഇന്ത്യയെന്ന രാജ്യമാണു തല താഴ്‌ത്തേണ്ടത്; രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു:  മഞ്ജു വാര്യര്‍pinterest ബംഗളുരു മനസിനെ അസ്വസ്ഥമാക്കുന്നു; ഇന്ത്യയെന്ന രാജ്യമാണു തല താഴ്‌ത്തേണ്ടത്; രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു:  മഞ്ജു വാര്യര്‍3facebook ബംഗളുരു മനസിനെ അസ്വസ്ഥമാക്കുന്നു; ഇന്ത്യയെന്ന രാജ്യമാണു തല താഴ്‌ത്തേണ്ടത്; രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു:  മഞ്ജു വാര്യര്‍0google ബംഗളുരു മനസിനെ അസ്വസ്ഥമാക്കുന്നു; ഇന്ത്യയെന്ന രാജ്യമാണു തല താഴ്‌ത്തേണ്ടത്; രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു:  മഞ്ജു വാര്യര്‍0twitter ബംഗളുരു മനസിനെ അസ്വസ്ഥമാക്കുന്നു; ഇന്ത്യയെന്ന രാജ്യമാണു തല താഴ്‌ത്തേണ്ടത്; രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു:  മഞ്ജു വാര്യര്‍