ജീവിതത്തില്‍ ഇതുവരെ തനിക്കു വേണ്ടി മാത്രമായി ജീവിച്ചിട്ടില്ലന്ന് മോഹന്‍ലാല്‍; പ്രേക്ഷകരുടെ വിശ്വാസമാണ് ശക്തി, അതു നഷ്ടമായാല്‍ അഭിനയമെന്ന കട പൂട്ടുമെന്നും ലാലേട്ടന്‍

Date : January 6th, 2017

മലയാളത്തില്‍ നിന്ന് പുലിമുരുകനും തെലുങ്കില്‍ നിന്ന് ജനതാഗാരേജും നൂറുകോടി ക്ളബ്ബില്‍ കടന്നു. പുതുവര്‍ഷത്തിലും മോഹന്‍ലാലിന്റേതായി കാത്തിരിക്കുന്നത് വലിയ വലിയ പ്രോജക്ടുകള്‍. എന്നാല്‍, കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം സിനിമ കുറച്ചേക്കാം എന്ന് മോഹന്‍ലാല്‍. താരം തന്റെ ഭാവി പരിപാടികളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. സിനിമയ്ക്കപ്പുറത്ത് യാത്ര ചെയ്യാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ ഏറെ താല്‍പ്പര്യമുള്ളയാളാണ് ഞാന്‍.

അതായിരിക്കും ചിലപ്പോള്‍ ഞാന്‍ എടുക്കുന്ന തീരുമാനവും. അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനായിരിക്കും. അവധി ആഘോഷിക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്. ഒരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്നാല്‍, കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിന് സാധിക്കാറില്ള. ഇപ്പോള്‍ ഞാന്‍ അതിന് മിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ള.

 

ഇനി അതിന് ശ്രമിക്കണം. കഴിഞ്ഞ 37 വര്‍ഷമായി ഒരേ മനുഷ്യന്‍ തന്നെയാണ് നിങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നത്. ആളുകള്‍ക്കറിയാം ഞാന്‍ അന്ധനോ, അമാനുഷികശക്തിയോ ഉള്ളവനല്ലെന്ന്. എന്നിട്ടും ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലെ എന്റെ കഥാപാത്രത്തെ അവര്‍ വിശ്വസിക്കുന്നു.

അവരുടെ വിശ്വാസമാണ് എന്റെ ശക്തി. അത് നഷ്ടമായാല്‍ ഈ കടപൂട്ടി ഞാന്‍ വേറെ എന്തെങ്കിലും പണിക്ക് പോകേണ്ടിവരും. അഭിനയത്തില്‍ ആവര്‍ത്തനം സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, അത് കഥാപാത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ജീവിതത്തില്‍ ഇതുവരെ തനിക്കു വേണ്ടി മാത്രമായി ജീവിച്ചിട്ടില്ലന്ന് മോഹന്‍ലാല്‍; പ്രേക്ഷകരുടെ വിശ്വാസമാണ് ശക്തി, അതു നഷ്ടമായാല്‍ അഭിനയമെന്ന കട പൂട്ടുമെന്നും ലാലേട്ടന്‍pinterest ജീവിതത്തില്‍ ഇതുവരെ തനിക്കു വേണ്ടി മാത്രമായി ജീവിച്ചിട്ടില്ലന്ന് മോഹന്‍ലാല്‍; പ്രേക്ഷകരുടെ വിശ്വാസമാണ് ശക്തി, അതു നഷ്ടമായാല്‍ അഭിനയമെന്ന കട പൂട്ടുമെന്നും ലാലേട്ടന്‍2facebook ജീവിതത്തില്‍ ഇതുവരെ തനിക്കു വേണ്ടി മാത്രമായി ജീവിച്ചിട്ടില്ലന്ന് മോഹന്‍ലാല്‍; പ്രേക്ഷകരുടെ വിശ്വാസമാണ് ശക്തി, അതു നഷ്ടമായാല്‍ അഭിനയമെന്ന കട പൂട്ടുമെന്നും ലാലേട്ടന്‍0google ജീവിതത്തില്‍ ഇതുവരെ തനിക്കു വേണ്ടി മാത്രമായി ജീവിച്ചിട്ടില്ലന്ന് മോഹന്‍ലാല്‍; പ്രേക്ഷകരുടെ വിശ്വാസമാണ് ശക്തി, അതു നഷ്ടമായാല്‍ അഭിനയമെന്ന കട പൂട്ടുമെന്നും ലാലേട്ടന്‍0twitter ജീവിതത്തില്‍ ഇതുവരെ തനിക്കു വേണ്ടി മാത്രമായി ജീവിച്ചിട്ടില്ലന്ന് മോഹന്‍ലാല്‍; പ്രേക്ഷകരുടെ വിശ്വാസമാണ് ശക്തി, അതു നഷ്ടമായാല്‍ അഭിനയമെന്ന കട പൂട്ടുമെന്നും ലാലേട്ടന്‍