സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്

Date : January 6th, 2017

മലയാള സിനിമകളുടെ നിര്‍മാതാവുക എന്നത് ഒരു ഞാണിന്‍മേല്‍കളിയാണ്. ഒരു ചിത്രത്തിന്റെ പരാജയം പലരുടെയും ജീവിതം തന്നെ തകര്‍ത്തിട്ടുണ്ട്. അച്ഛനോ ഭര്‍ത്താവോ നിര്‍മ്മാണരംഗത്ത് ഉള്ളതിനാല്‍ നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞ സ്ത്രീകളായിരുന്നു മലയാള സിനിമയില്‍ അധികവും.
ഇവരുടെ ഇടയിലേയ്ക്കാണു 23 വയസുമാത്രം പ്രായമുള്ള സാന്ദ്ര തോമസ് എന്ന പെണ്‍കുട്ടി കടന്നുവരുന്നത്. സ്വന്തം വിവാഹത്തിനായി അച്ഛന്‍ സൂക്ഷിച്ചു വച്ചിരുന്ന സ്വത്ത് വിറ്റാണ് സാന്ദ്ര തോമസ് എന്ന കുട്ടനാട്ടുകാരി സിനിമ നിര്‍മ്മിക്കാന്‍ എത്തിയത്. അമ്മ കാഞ്ഞിരപ്പള്ളിക്കാരിയുടെ അനുഗ്രഹത്തോടെയായിരുന്നു സാന്ദ്രയുടെ ഈ ഒരു ചുവടുവെയ്പ്പ്. കാര്‍ഷപാരമ്പര്യമുള്ള കുടുംബമായിരുന്നു അപ്പന്റെയും അമ്മയുടേയും. ചങ്ങനാശേരിയിലെ മോസ്‌കോ എന്ന ഗ്രാമത്തിലാണു സാന്ദ്ര വളര്‍ന്നത്. ചെറുപ്പകാലത്ത് കീലോമീറ്ററുകള്‍ നടന്ന് സ്‌കൂളില്‍ പോയിരുന്ന് സന്ദ്രയെ ഏറ്റവുമധികം ആകര്‍ഷിച്ചിരുന്നത് മതിലുകളിലെ സിനിമാ പോസ്റ്ററുകഹ ആയിരുന്നു.

തൃശൂര്‍ സെന്റ് ജോസഫ് ബോര്‍ഡിങ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പഠനത്തില്‍ ശരാശരിക്കാരിയായ അവള്‍ പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി എല്ലാവരേയും ഞെട്ടിച്ചു. എറണാകുളത്തെ സെന്റ് തെരേസാസിലായിരുന്നു പ്രീഡിഗ്രി പഠനം. അവിടെ വച്ചു പരിജയപ്പെട്ട സിസ്റ്റര്‍ വിവറ്റി സാന്ദ്രയെ കലയുടെ ലോകത്തിലേയ്ക്ക് കൈപിടിച്ച് എത്തിക്കുന്നത്. ആദ്യം അഭിനയിച്ചതു നാടകത്തിലായിരുന്നു. അതും ഫൂലന്‍ ദേവിയുടെ ഭര്‍ത്താവായി. തുടര്‍ന്ന് ഡിഗ്രി പഠനത്തിനായി ദുബായിലേക്ക് വിമാനം കയറി.

Sandra-Thomas-1 സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്

ശേഷം കോച്ചിയിലേയ്ക്കു മടങ്ങിവരവ്. ഈ വരവിലെ ലക്ഷ്യം സ്പാ തുടങ്ങുക എന്നതായിരുന്നു. അതിനിടയില്‍ അവതാരകയാകുക എന്ന ഉദ്ദേശത്തോടെ കിരണ്‍ ടിവിയില്‍ ചെന്നു. അവിടെ വച്ചു സാന്ദ്ര വിജയ് ബാബുവിനെ പരിജയപ്പെട്ടു. വീഡിയോ ജോക്കിയാകാന്‍ വന്ന സാന്ദ്രയോടു സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ്പ്രസിഡന്റ് വിജയ് ബാബു ലക്ഷ്യം സ്പായേക്കാള്‍ വലുതാകണം എന്നു നിര്‍ദേശിച്ചു. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുമായി ആദ്യം സിനിമ ഫ്രൈഡേ നിര്‍മ്മിക്കാന്‍ ഇറങ്ങി.

ഫ്രൈഡേയ്ക്കു ശേഷം ആമേന്‍, കിളിപോയി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. അപ്പോഴേയ്ക്കും വിജയ് ബാബു ചാനലിന്റെ ഉത്തരവാദിത്തങ്ങള്‍ വിട്ട് സാന്ദ്രക്കൊപ്പം എത്തി. സക്കറിയയുടെ ഗര്‍ഭിണികള്‍ മുതല്‍ ഇരുവരും ഒരുമിച്ച് ഫ്രൈഡേ സിനിമ കമ്പനിയുടെ പങ്കാളിയായി. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. മിക്ക സംവിധായകരുടേയും ആദ്യ സിനിമകള്‍… പിന്നീടു സാന്ദ്രയുടെ വിവാഹം കഴിഞ്ഞു. തുടര്‍ന്നാണു നിര്‍മ്മാണ കമ്പനിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായതും വലിയ കലഹത്തില്‍ അവസാനിച്ചതും.

ആശുപത്രിയില്‍ കഴിയുന്ന സാന്ദ്ര തോമസ് ഉടനെ മാധ്യമങ്ങളെ കാണുമെന്ന് സൂചന പുറത്തുവന്നിട്ടുണ്ട്. വിജയ് ബാബുവിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്താനായി സാന്ദ്ര അടുത്തദിവസം തന്നെ മാധ്യമങ്ങളെ കാണുമെന്ന് സാന്ദ്രയുടെ അടുത്തസുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.ഫ്രൈഡേ ഫിലിം ഹൌസിന്റെ പൊറ്റക്കുഴിയിലെ ഓഫീസില്‍ ഭര്‍ത്താവിനൊപ്പം എത്തിയ തന്നെ വിജയ്ബാബു മര്‍ദ്ദിച്ചെന്നും അടിവയറ്റില്‍ തൊഴിച്ചെന്നും കാണിച്ച് സാന്ദ്ര പരാതി നല്‍കിയിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സാന്ദ്ര ഇപ്പോഴും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്ദ്ര വില്‍സണ്‍ എന്ന പേരിലാണ് നടിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

Sandra-Thomas സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്

വിജയ് സിനിമയില്‍ നേട്ടങ്ങള്‍ കൊയ്യാനായി ഫ്രൈഡേ ഫിലിം ഹൌസിനെ ഉപയോഗിക്കുന്നതായി സാന്ദ്രയ്ക്ക് നേരത്തേ പരാതിയുണ്ടായിരുന്നു.കന്പനി തന്റെ കൈവശമാക്കാന്‍ വിജയ് ബാബു ശ്രമിച്ചതായും സാന്ദ്രയ്ക്ക് പരാതിയുണ്ട്. സിനിമയുടെ തിരക്കഥ നോക്കുന്നതില്‍ മാത്രംശ്രദ്ധിച്ചിരുന്ന വിജയ് കന്പനിയുടെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയത് സാന്ദ്രയുടെ വിവാഹത്തിന് ശേഷമായിരുന്നു. പ്രമുഖ ചാനലില്‍ഒരു പരിപാടി നിര്‍മിക്കാനുള്ള തീരുമാനമെടുത്തതും സാന്ദ്രയുടെ അഭിപ്രായം ചോദിക്കാതെയാണ്. ഇതോടെ ഇവര്‍ തമ്മിലുളള അഭിപ്രായഭിന്നത രൂക്ഷമായിതുടര്‍ന്ന് പാര്‍ട്‌നര്‍ഷിപ്പ് ഒഴിയണമെന്നും ഇതുവരെയള്ള കന്പനിയുടെ ലാഭം വീതം വയ്ക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സാന്ദ്രയുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് നടന്‍ വിജയ് ബാബു ഒളിവില്‍ പോയതായി സംശയം. സാന്ദ്രയുടെ പരാതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അസഭ്യം വിളിച്ചതിനുമാണ് ജാമ്യമില്‌ളാ വകുപ്പുകള്‍ പ്രകാരം വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.

മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇന്നലെ സാന്ദ്ര തോമസിന്റെ മൊഴി പൊലീസ് എടുത്തു. സാന്ദ്ര ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ഡോക്ടര്‍, ഫ്രൈഡേ ഫിലിം ഹൌസിലെ ജീവനക്കാര്‍ എന്നിവരുടെ മൊഴിയും പൊലീസ് മൊഴിയെടുത്തു.വിജയ് ബാബുവിനെ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

Sandra5 സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്

 

സാന്ദ്ര ഏതാനും മാസം മുന്‍പാണു വിവാഹിതയായത്. വിവാഹത്തോടനുബന്ധിച്ചു സാന്ദ്ര വിട്ടുനിന്ന കാലയളവില്‍ ഫ്രൈഡേ ഫിലിംഹൌസില്‍ സാന്പത്തികതിരിമറി നടന്നുവെന്നും നഷ്ടം സംഭവിച്ചുവെന്നുമാണു സാന്ദ്രയുടെ ആരോപണം. ബിസിനസ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നു കുറച്ചുനാളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഫ്രൈഡേ ഫിലിംസ് ആണ്.


[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്pinterest സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്4facebook സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്0google സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്0twitter സാന്ദ്ര കൊച്ചിയില്‍ എത്തിയത് സ്പാ തുടങ്ങാന്‍, വിജയ് ബാബുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി; ആദ്യ സിനിമാ നിര്‍മിച്ചത് കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ്