ഷാര്‍ജയില്‍ 500 നിരീക്ഷണ ക്യാമറകള്‍; കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളിലും വാഹനാപകടങ്ങളിലും കുറവ്; നടപടി കൂടുതല്‍ ശക്തമാക്കുമെന്നു സര്‍ക്കാര്‍; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

Date : January 6th, 2017

ഷാര്‍ജയില്‍ കുറ്റവാളികളെ പിടികൂടാന്‍ അഞ്ഞൂറോളം പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നാലെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുവന്ന പശ്ചാത്തലത്തിലാണിത്.

2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ കുറ്റങ്ങളും അല്ലാത്ത കുറ്റകൃത്യങ്ങളും കുറഞ്ഞുവെന്നാണ് പൊലീസിന്റെ കണക്ക്. 2015ല്‍ 15114 ക്രിമിനല്‍ കുറ്റങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.എന്നാല്‍ 2016ല്‍ അത് 13638 ആയി കുറഞ്ഞു. വാഹനാപകടങ്ങളുടെ എണ്ണത്തിലും പോയ വര്‍ഷം കുറവ് വന്നു. അപകടമരണ നിരക്കും കുറഞ്ഞു. 2015ല്‍ 159 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചപ്പോള്‍ 2016ല്‍ അത് 131 ആയി കുറഞ്ഞു. വലിയ അപകടങ്ങളടെ എണ്ണത്തില്‍ 10.6 ശതമാനത്തിന്റെ കുറവാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. അതേസമയം മയക്കുമരുന്ന് കേസുകളില്‍ എമിറേറ്റില്‍ ചെറിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 453 കേസുകളാണ് 2015ല്‍ ഷാര്‍ജയില്‍ രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ 2016ല്‍ അത് 643 ആയി ഉയര്‍ന്നു.

കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. 500 പുതിയ ക്യാമറകള്‍ കൂടി  സ്ഥാപിക്കുന്നതോടെ എമിറേറ്റിലെ മൊത്തം നിരീക്ഷണ ക്യാമറകളുടെ എണ്ണം ഏഴായിരം ആയി ഉയരും. കുറ്റകൃത്യങ്ങള്‍ കുറക്കുന്നതില്‍ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിലൂടെയും പൊതുജനങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പൊലീസ് ബോധവത്കരണം നടത്തി വരുന്നുണ്ട്. സ്‌കൂളുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതും കുറ്റകൃത്യങ്ങളുടെ തോത് കുറക്കാന് സഹായകമായി എന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email ഷാര്‍ജയില്‍ 500 നിരീക്ഷണ ക്യാമറകള്‍; കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളിലും വാഹനാപകടങ്ങളിലും കുറവ്; നടപടി കൂടുതല്‍ ശക്തമാക്കുമെന്നു സര്‍ക്കാര്‍; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടpinterest ഷാര്‍ജയില്‍ 500 നിരീക്ഷണ ക്യാമറകള്‍; കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളിലും വാഹനാപകടങ്ങളിലും കുറവ്; നടപടി കൂടുതല്‍ ശക്തമാക്കുമെന്നു സര്‍ക്കാര്‍; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട0facebook ഷാര്‍ജയില്‍ 500 നിരീക്ഷണ ക്യാമറകള്‍; കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളിലും വാഹനാപകടങ്ങളിലും കുറവ്; നടപടി കൂടുതല്‍ ശക്തമാക്കുമെന്നു സര്‍ക്കാര്‍; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട0google ഷാര്‍ജയില്‍ 500 നിരീക്ഷണ ക്യാമറകള്‍; കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളിലും വാഹനാപകടങ്ങളിലും കുറവ്; നടപടി കൂടുതല്‍ ശക്തമാക്കുമെന്നു സര്‍ക്കാര്‍; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട0twitter ഷാര്‍ജയില്‍ 500 നിരീക്ഷണ ക്യാമറകള്‍; കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളിലും വാഹനാപകടങ്ങളിലും കുറവ്; നടപടി കൂടുതല്‍ ശക്തമാക്കുമെന്നു സര്‍ക്കാര്‍; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട