• ശ്രീശാന്തിനെ ഉടനെ ക്രിക്കറ്റ് ടീമിലേക്ക് തിരികെ വിളിക്കണമെന്ന് ട്രോളര്‍മാര്‍; ടീം ഫൈവിലെ പാട്ടിനേക്കാള്‍ ഭേദം സന്തോഷ് പണ്ഡിറ്റ്, സഹിക്കുന്നതിനും ഒരു പരിധിയുണ്ട് !

  Date : January 6th, 2017

  ശ്രീശാന്തിനെ ക്രിക്കറ്റ് ടീമിലേക്ക് തിരികെ വിളിക്കണം, ടീം ഫൈവിലെ ശ്രീയുടെ ആഴ്ച്ച പാട്ടിനെക്കാള്‍ ഭേദം സന്തോഷ് പണ്ഡിറ്റാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് ഇറങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ഈ ഗാനം മൊബൈല്‍ റിംഗ് ട്യൂണാക്കണം…….. ഹര്‍ഭജന്‍ സിംഗിന്റെ ദീര്‍ഘദൃഷ്ടി അപാരം തന്നെ……. സഹിക്കുന്നതിനും ഒരു പരിധിയില്ലേ…….’ ടീം ഫൈവിലെ ശ്രീശാന്തിന്റെ ആഴ്ച്ച പാട്ടുകേട്ട ആരാധകരുടെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമടങ്ങിയ കമന്റുകളാണിത്.

  ശ്രീശാന്ത് ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചിരുന്ന കാലത്തു തന്നെ മികച്ചൊരു ഡാന്‍സര്‍ കൂടിയാണെന്നു തെളിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ശ്രീശാന്തിന്റെ ടീം ഫൈവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് ശ്രീയുടെ ടീം ഫൈവിലെ ആഴ്ച്ച പാട്ട് പുറത്തിറങ്ങിയത്. ഈ പാട്ട് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ‘ച’ എന്ന വാക്കിന്റെ അതിപ്രസരമായിരുന്നു ഈ പാട്ടില്‍. ഇതാണു ഈ പാട്ടിനെ ഇത്രത്തോളം വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കിയത്.

  കൂടാതെ ശ്രീശാന്തിന്റെ ഡാന്‍സിനും കിട്ടി ട്രോളര്‍മാരുടെ വക കളിയാക്കല്‍. ഈ പാട്ടിന് യൂട്യൂബില്‍ ഈപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. എന്തായാലും ഗാനം ഹിറ്റാണ് ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്. ആലാപനം സൂരജ് സന്തോഷും നിര്‍വ്വഹിച്ചിരിക്കുന്നു.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M