സ്മാര്‍ട്ട് ഫോണുകളുടെ വില 2,000 രൂപയിലേക്കു താഴണം; ജി മെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്നു കരുതി; ഗൂഗിള്‍ സി.ഇ.ഒ. ഖരഗ്പൂരില്‍ മനസു തുറന്നപ്പോള്‍

Date : January 6th, 2017

ഇന്ത്യയിലെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകളുടെ വിലനിലവാരം രണ്ടായിരം രൂപയിലേക്ക് താഴണമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഐഐടി ഖരഗ്പൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചായ്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകള്‍ തനിക്കിഷ്ടമാണ്. കൂടുതല്‍ ഫോണുകള്‍ 30 ഡോളര്‍ വിലയിലേക്ക് വരേണ്ടതാവശ്യമാണ്. എങ്കിലേ ഇന്ത്യയിലെ കൂടുതല്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റും മറ്റ് ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗിക്കാനാവുകയുള്ളൂവെന്ന് സുന്ദര്‍ പിച്ചായ് വ്യക്തമാക്കി.

ഗൂഗിളിനെ പറ്റിയും സുന്ദര്‍ വാചാലനായി. ലോകത്തില്‍ കുറച്ചാളുകള്‍ മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ ഗൂഗിള്‍ സേവനങ്ങള്‍ മറ്റ് ഭാഷകളില്‍ ലഭ്യമാക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രാദേശിക ഭാഷയ്ക്ക് ലഭിക്കേണ്ട ഡിജിറ്റല്‍ പിന്തുണയേപ്പറ്റിയും ഇന്ത്യയിലെ കണക്റ്റിവിറ്റിയെപ്പറ്റിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്ദര്‍ പിച്ചയ്‌യുടെ ഗൂഗിളിലെ ഇന്റര്‍വ്യൂ അനുഭവവും പങ്കുവെച്ചു. 2004 ല്‍ ഏപ്രില്‍ ഒന്നിനായിരുന്നു ഇന്റര്‍വ്യൂ. ആദ്യ ഇന്റര്‍വ്യൂയില്‍ തന്നെ ജിമെയിലിനെ കുറിച്ച് ചോദിച്ചു. 2004 ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് ജിമെയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ജിമെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ജിമെയിലിനെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം ഇതു മികച്ചതാക്കാന്‍ വേണ്ടതെല്ലാം ഇന്റര്‍വ്യൂ അംഗങ്ങളോടു പങ്കുവെച്ചു. ലാറി പേജ് ഇന്റര്‍വ്യൂ ചെയ്യാതെ ഗൂഗിള്‍ ജോലി ലഭിച്ച ആദ്യ ജീവനക്കാരനും സുന്ദര്‍ പിച്ചായ് ആണ്.

നെക്‌സസ് ഫോണുകള്‍ കൂടുതല്‍ മികച്ചതാക്കാനായി പരിശ്രമിക്കുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ആന്‍ഡ്രോയ്ഡ് പരിചയപ്പെടുത്തിയത് ഗൂഗിള്‍ ആയതിനാല്‍ വിപണിയില്‍ ഇറക്കുന്ന സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ഇന്നുള്ളവയെക്കാള്‍ കൂടുതല്‍ പരിപൂര്‍ണതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആന്‍ഡ്രോയ്ഡ് എന്നത് വളരെ സുതാര്യമായ ഒരു ടെക്‌നോളജിയാണ്. അതുകൊണ്ടു തന്നെയാണ് പ്രാദേശിക കമ്പനികള്‍ പോലും അത് ഏറ്റെടുത്തതും വിജയിപ്പിച്ചതും. ആന്‍ഡ്രോയ്ഡ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിസ്റ്റം ആയി മാറിയത് അതിനാലാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

Sundar-Pichai1 സ്മാര്‍ട്ട് ഫോണുകളുടെ വില 2,000 രൂപയിലേക്കു താഴണം; ജി മെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്നു കരുതി; ഗൂഗിള്‍ സി.ഇ.ഒ. ഖരഗ്പൂരില്‍ മനസു തുറന്നപ്പോള്‍

ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇത് കിടമല്‍സരങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിപണിയാണ്. എന്ന് മാത്രമല്ല, സാധ്യതകളും നിരവധിയാണ്. ആമസോണ്‍ പോലെയുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനെ ഏറ്റെടുത്തു കഴിഞ്ഞു. ആപ്പിളിന്റെ സിറി, മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടിന എന്നിവ പോലെയുള്ള വെര്‍ച്വല്‍ അസിസ്റ്റന്റ് പുറത്തിറക്കിയതിനു പിന്നാലെ ഗൂഗിള്‍ ഹോം, അലോ, ഡ്യൂ എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email സ്മാര്‍ട്ട് ഫോണുകളുടെ വില 2,000 രൂപയിലേക്കു താഴണം; ജി മെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്നു കരുതി; ഗൂഗിള്‍ സി.ഇ.ഒ. ഖരഗ്പൂരില്‍ മനസു തുറന്നപ്പോള്‍pinterest സ്മാര്‍ട്ട് ഫോണുകളുടെ വില 2,000 രൂപയിലേക്കു താഴണം; ജി മെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്നു കരുതി; ഗൂഗിള്‍ സി.ഇ.ഒ. ഖരഗ്പൂരില്‍ മനസു തുറന്നപ്പോള്‍0facebook സ്മാര്‍ട്ട് ഫോണുകളുടെ വില 2,000 രൂപയിലേക്കു താഴണം; ജി മെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്നു കരുതി; ഗൂഗിള്‍ സി.ഇ.ഒ. ഖരഗ്പൂരില്‍ മനസു തുറന്നപ്പോള്‍0google സ്മാര്‍ട്ട് ഫോണുകളുടെ വില 2,000 രൂപയിലേക്കു താഴണം; ജി മെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്നു കരുതി; ഗൂഗിള്‍ സി.ഇ.ഒ. ഖരഗ്പൂരില്‍ മനസു തുറന്നപ്പോള്‍0twitter സ്മാര്‍ട്ട് ഫോണുകളുടെ വില 2,000 രൂപയിലേക്കു താഴണം; ജി മെയില്‍ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്നു കരുതി; ഗൂഗിള്‍ സി.ഇ.ഒ. ഖരഗ്പൂരില്‍ മനസു തുറന്നപ്പോള്‍