• കൊല്ലപ്പെട്ട തടവുകാരുടെ ബന്ധുക്കള്‍ ജയിലിനു പുറത്ത്‌

  ബ്രസീലിയന്‍ ജയിലില്‍ മയക്കുമരുന്നു മാഫിയയുടെ കൂട്ടക്കൊല; 33 പേരുടെ തലയറുത്തു; സംഭവം 56 പേരെ കൂട്ടക്കൊല ചെയ്തു മൂന്നുദിവസം പിന്നിടുമ്പോള്‍

  Date : January 7th, 2017

  ബ്രസീലിയ: തിങ്കളാഴ്ച്ച ബ്രസീലിലെ മാനോസ് നഗരത്തിലെ ജയിലിലുണ്ടായ സംഘട്ടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീണ്ടും കൂട്ടക്കൊല. ഇക്കുറി വടക്കുകിഴക്കന്‍ ബ്രസീലിലെ ജയിലിലാണ് മയക്കുമരുന്നു മാഫിയ 33 പേരെ കൊലപ്പെടുത്തിയത്. അക്രമങ്ങള്‍ക്കു പിന്നാലെ ജയിലില്‍ സുരക്ഷ താറുമാറായി. മാനോസ് നഗരത്തിലെ ജയിലുണ്ടായ സംഘട്ടനത്തിലെ കൊലയുടെ ഞെട്ടല്‍ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത സംഘട്ടന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

  റൊറൈമ സംസ്ഥാനത്തെ ബോവ വിസ്റ്റ ജയിലിലാണ് ഇപ്പോഴത്തെ സംഘട്ടനം. പ്രാദേശിക സമയം ഇന്നലെ രാത്രിയായിരുന്നു സംഭവം. മാഫിയ സംഘം തടവുകാരുടെ തലയറുത്ത് മാറ്റിയ നിലയിലാണ്. മൃതദേഹങ്ങളും ശരീര അവയവങ്ങളും ചിന്നി ചിതറിയിട്ടുണ്ട്. ജയില്‍ വരാന്തയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ ജയിലിലെ പൊലിസ് ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

  ജയില്‍പുള്ളികള്‍ തമ്മില്‍ കലമുണ്ടാകുന്നതും അത് കൂട്ടക്കൊലയില്‍ അവസാനിക്കുന്നതും ബ്രസീലില്‍ പുതുമയുള്ള കാര്യമല്ല. 56 പേരുടെ കൂട്ടക്കൊല നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് അടുത്ത വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.  രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലാണ് ആമസോണ്‍ സിറ്റിയിലേത്. ബ്രസീലിലെ ശക്തരും പ്രബലരുമായ പ്രദേശിക ലഹരി മരുന്ന് മാഫിയയാണ് ഈ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നത്. വടക്കന്‍ കുടുംബം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇതിനു മുന്‍പും ബ്രസീലില്‍ സമാനമായ ജയില്‍ കലഹങ്ങള്‍ നടന്നിട്ടുണ്ട്.

  1992 ലാണ് ഇതിനു മുന്‍പ് വലിയൊരു കലഹം നടന്നത്. സാവോ പോളോയിലെ കരാന്ദിരു ജയിലിലായിരുന്നു അത്. അന്ന് 111 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടബോറിലും സമാനമായ ജയില്‍ കലഹം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യം ബ്രസീലാണ്.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M