കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎമ്മിന്റെ തിരിച്ചടി; പറശിനിക്കടവിലെ സിപിഐ ഓഫീസ് തകര്‍ത്തു, വാതില്‍ വെട്ടിപ്പൊളിച്ചു, കോള്‍ മൊട്ടയില്‍ സംഘര്‍ഷം

Date : January 7th, 2017

തളിപ്പറമ്പ്: എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രസംഗിച്ച പറശിനിക്കടവ് കോള്‍മൊട്ടയിലെ സിപിഐ ഓഫിസിനു നേരെ ആക്രമണം.

സിപിഐ സംസ്ഥാന നേതാവായിരുന്ന കെ.വി. മൂസാന്‍ കുട്ടിയുടെ പേരിലുള്ള സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫിസിന്റെ എട്ട് ജനല്‍ ഗ്ലാസുകള്‍ തല്ലി തകര്‍ത്തു.

cpi കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎമ്മിന്റെ തിരിച്ചടി; പറശിനിക്കടവിലെ സിപിഐ ഓഫീസ് തകര്‍ത്തു,  വാതില്‍ വെട്ടിപ്പൊളിച്ചു, കോള്‍ മൊട്ടയില്‍ സംഘര്‍ഷം

 

ഓഫിസിന്റെ വാതില്‍ മഴു പോലെയുള്ള ആയുധം കൊണ്ട് വെട്ടിമുറിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുറ്റത്തുള്ള കോണ്‍ക്രീറ്റ് കൊടിമരം കയര്‍ കെട്ടി വലിച്ച് തകര്‍ക്കാന്‍ ശ്രമിച്ച നിലയിലാണുള്ളത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അക്രമം നടന്നത്. പൂര്‍ണ്ണമായും സിപിഎം ശക്തി കേന്ദ്രമാണിവിടെ.

കെ.വി. മൂസാന്‍ കുട്ടിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആചരിച്ചിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതില്‍ അസഹിഷ്ണുത പൂണ്ട ചിലരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഐ ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ പിന്തുടരേണ്ട ആവശ്യമില്ലെന്നാണ് കാനം. പറഞ്ഞത്. അക്രമത്തില്‍ പ്രതിഷേധിച്ച് കോള്‍ മൊട്ടയില്‍ ഇന്ന് അഞ്ചുമണിക്ക് സിപിഐയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടക്കും.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎമ്മിന്റെ തിരിച്ചടി; പറശിനിക്കടവിലെ സിപിഐ ഓഫീസ് തകര്‍ത്തു,  വാതില്‍ വെട്ടിപ്പൊളിച്ചു, കോള്‍ മൊട്ടയില്‍ സംഘര്‍ഷംpinterest കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎമ്മിന്റെ തിരിച്ചടി; പറശിനിക്കടവിലെ സിപിഐ ഓഫീസ് തകര്‍ത്തു,  വാതില്‍ വെട്ടിപ്പൊളിച്ചു, കോള്‍ മൊട്ടയില്‍ സംഘര്‍ഷം0facebook കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎമ്മിന്റെ തിരിച്ചടി; പറശിനിക്കടവിലെ സിപിഐ ഓഫീസ് തകര്‍ത്തു,  വാതില്‍ വെട്ടിപ്പൊളിച്ചു, കോള്‍ മൊട്ടയില്‍ സംഘര്‍ഷം0google കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎമ്മിന്റെ തിരിച്ചടി; പറശിനിക്കടവിലെ സിപിഐ ഓഫീസ് തകര്‍ത്തു,  വാതില്‍ വെട്ടിപ്പൊളിച്ചു, കോള്‍ മൊട്ടയില്‍ സംഘര്‍ഷം0twitter കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎമ്മിന്റെ തിരിച്ചടി; പറശിനിക്കടവിലെ സിപിഐ ഓഫീസ് തകര്‍ത്തു,  വാതില്‍ വെട്ടിപ്പൊളിച്ചു, കോള്‍ മൊട്ടയില്‍ സംഘര്‍ഷം