നോട്ട് പിന്‍വലിക്കലിനു പിന്നാലെ ബാങ്കുകളില്‍ എത്തിയത് 8 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; പോലീസില്‍ പരാതി നല്‍കുമെന്ന് എസ്.ബി.ടി.

Date : January 7th, 2017

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നു ബാങ്കുകളില്‍ എത്തിയ നോട്ടുകളില്‍ കള്ളനോട്ടുകള്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തുമുതല്‍ ഡിസംബര്‍ 30 വരെ കേരളത്തിലെ എസ്ബിടി ശാഖകളില്‍ 8,78,000 രൂപയുടെ കള്ളനോട്ടുകള്‍ എത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇക്കാലയളവില്‍ ബാങ്കിലെത്തിയത് 12, 872കോടിരൂപയുടെ അസാധു നോട്ടുകളാണ്. 23, 24 തിയതികളില്‍ ഒരുലക്ഷത്തോളം രൂപയുടെ വീതം കളളനോട്ടുകള്‍ ലഭിച്ചതായും ബാങ്കിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. അഞ്ചിലേറെ കളളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവന്നാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നാണ് ബാങ്കിന്റെ ചട്ടം. എന്നാല്‍ ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്ബിടി അധികൃതര്‍ വ്യക്തമാക്കുന്നു. നാലിലേറെ കള്ളനോട്ടുകള്‍ ഒരുമിച്ച് ഒരിടപാടുകാരനും ബാങ്കില്‍ നല്‍കിയിട്ടില്ല. അതിനാല്‍ മൊത്തത്തില്‍ ലഭിച്ച കള്ളനോട്ടുകളും ഇടപാടുകാരുടെ വിവരങ്ങളും ഒരുമിച്ചാക്കി പരാതി നല്‍കുമെന്നും എസ്ബിടി അധികൃതര്‍ അറിയിച്ചു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email നോട്ട് പിന്‍വലിക്കലിനു പിന്നാലെ ബാങ്കുകളില്‍ എത്തിയത് 8 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; പോലീസില്‍ പരാതി നല്‍കുമെന്ന് എസ്.ബി.ടി.pinterest നോട്ട് പിന്‍വലിക്കലിനു പിന്നാലെ ബാങ്കുകളില്‍ എത്തിയത് 8 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; പോലീസില്‍ പരാതി നല്‍കുമെന്ന് എസ്.ബി.ടി.0facebook നോട്ട് പിന്‍വലിക്കലിനു പിന്നാലെ ബാങ്കുകളില്‍ എത്തിയത് 8 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; പോലീസില്‍ പരാതി നല്‍കുമെന്ന് എസ്.ബി.ടി.0google നോട്ട് പിന്‍വലിക്കലിനു പിന്നാലെ ബാങ്കുകളില്‍ എത്തിയത് 8 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; പോലീസില്‍ പരാതി നല്‍കുമെന്ന് എസ്.ബി.ടി.0twitter നോട്ട് പിന്‍വലിക്കലിനു പിന്നാലെ ബാങ്കുകളില്‍ എത്തിയത് 8 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; പോലീസില്‍ പരാതി നല്‍കുമെന്ന് എസ്.ബി.ടി.
  • Loading…