ദിലീപിനെ നായകനാക്കാന്‍ എല്ലാവര്‍ക്കും പേടി, സിനിമകള്‍ ഇല്ലാതായതോടെ കാവ്യയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനം, ആദ്യ ഷോ അമേരിക്കയില്‍, മഞ്ജു വാര്യര്‍ക്ക് കൈ നിറയെ സിനിമകള്‍

Date : January 7th, 2017

കൊച്ചി: മഞ്ജുവാര്യരെ ഉപേക്ഷിച്ച ശേഷം കാവ്യാ മാധവനെ രണ്ടാം വിവാഹം കഴിച്ചതോടെ ജനപ്രിയ നായകന്‍ ദിലീപിന് മലയാള സിനിമയും കൈവിട്ടു. അപ്രതീക്ഷിതമായി സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ താരദമ്പതികളായ ദിലീപും കാവ്യയും ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യ സ്‌റ്റേജ് ഷോ അമേരിക്കയില്‍ നടക്കും. വര ഏപ്രില്‍, മെയ് മാസങ്ങളിലായാണ് ‘ദിലീപ് ഷോ 2017’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി അമേരിക്കയില്‍ അരങ്ങേറുക.

കാവ്യയെ ദിലീപ് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പടരുന്ന വിവാദം ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെ വിജയത്തെ ബാധിക്കുമോയെന്ന് നിര്‍മ്മാതാക്കള്‍ക്കും ആശങ്കയുണ്ട്. ദിലീപ് നായകനായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ‘ജോര്‍ജേട്ടന്‍സ് പൂര’മാണ്. ഇതിന് ശേഷം രാമന്റെ ഏദന്‍ തോട്ടം പുറത്തിറങ്ങാനുണ്ട്. വിവാഹ വിവാദം ചിത്രങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്നും സിനിമയെ സിനിമയായാണ് പ്രേക്ഷകര്‍ കാണുകയെന്നുമൊക്കെ നിര്‍മ്മാതാക്കള്‍ പറയുന്നുണ്ടെങ്കിലും അവരുടെ മനസിലും അപകട സൈറണ്‍ മുഴങ്ങുന്നുണ്ടെന്നതാണ് സത്യം.

 

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം കഴിഞ്ഞയുടനെ ദിലീപിനെ പ്രേക്ഷകര്‍ കൈവിടുമെന്ന പ്രചരണമുണ്ടായിരുന്നുവെങ്കിലും ശക്തമായ മറുപടി നല്‍കി വന്‍ വിജയക്കുതിപ്പാണ് ദിലീപ് ചിത്രങ്ങള്‍ അന്ന് നടത്തിയിരുന്നത്.
മഞ്ജു വാര്യര്‍ ആകട്ടെ വിവാഹമോചനത്തിന് ശേഷം ആദ്യമായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവും നടത്തി. ഇന്ന് മലയാളത്തില്‍ മറ്റേത് നായികനടിമാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും മഞ്ജുവാണ്.

വ്യക്തിജീവിതവും സിനിമയും പ്രേക്ഷകര്‍ ഒന്നായി കാണാതിരുന്നതിനാലാണ് രണ്ട് പേര്‍ക്കും തങ്ങളുടെ മേഖലയില്‍ കരുത്ത് തെളിയിക്കാന്‍ സാധിച്ചതെന്നാണ് സിനിമാ നിരൂപകരും ചൂണ്ടിക്കാണിക്കുന്നത്. മഞ്ജു വേര്‍പിരിഞ്ഞപ്പോഴും മകള്‍ മീനാക്ഷിയെ തന്റെയൊപ്പം നിലനിര്‍ത്താനായി എന്നതാണ് ദിലീപിന് നേട്ടമായത്. ഇത് ഒരു വില്ലന്‍ വേഷം ജീവിതത്തില്‍ ദിലീപിന് നല്‍കുന്നതിനെ പ്രതിരോധിച്ച ഘടകമാണ്.
കാവ്യയുമായി രണ്ടാം വിവാഹത്തിനൊരുങ്ങിയപ്പോഴും മകള്‍ മീനാക്ഷിയെ സാക്ഷിയാക്കി ചടങ്ങ് നടത്താന്‍ ദിലീപിന് കഴിഞ്ഞിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാവ്യക്കും ദിലീപിനും നേരെ വന്‍ ആക്രമണങ്ങളാണ് നടക്കുന്നത്. നിശാല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ രേഖകളില്‍ ദിലീപിനെതിരെ പരാമര്‍ശമുണ്ടെന്നാണ് മറ്റൊരു പ്രചരണം.

ഇതിനെല്ലാം പുറമെ ഫിഡല്‍ കാസ്ട്രോയെ സ്മരിച്ച് കൊണ്ട് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനും വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചിരുന്നത്.’തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന കാസ്ട്രോയാണ് തന്റെ മാതൃക’യെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത് ദിലീപിനുള്ള മറുപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒരു ‘രക്തസാക്ഷി’ പരിവേഷം മഞ്ജുവിന് സോഷ്യല്‍മീഡിയ ചാര്‍ത്തി ക്കൊടുത്തത് ജീവിതത്തിലെന്ന പോലെ സിനിമയിലും പ്രതിഫലിച്ചത് ദിലീപിന് തിരിച്ചടിയാകുമെന്നാണ് നിര്‍മ്മാതാക്കള്‍ വിലയിരുത്തുന്നത്.
പുതുതായി സിനികള്‍ ലഭിക്കാത്തതിനാലാണ് ദിലീപ് സ്‌റ്റേജ് ഷോയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

‘ദിലീപ് ഷോ 2017’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സംവിധാനം ചെയ്യുന്നത്.ഷോയുടെ റിഹേഴ്സല്‍ കൊച്ചിയില്‍ ഇടയ്ക്കിടെ നടക്കുന്നുണ്ട്. ഇപ്പോള്‍ താരങ്ങള്‍ക്ക് വലിയ തിരക്കില്ലാത്തതിനാലാണ് റിഹേഴ്സല്‍ നടത്താനാകുന്നത്. വരുന്ന ഏപ്രില്‍ 28 മുതല്‍ മേയ് 28 വരെ ഒരു മാസമാണ് പരിപാടി. അമേരിക്കയിലെ വിവിധ വേദികളില്‍ പരിപാടികള്‍ അരങ്ങേറും. ഏപ്രിലില്‍ മീനാക്ഷിക്ക് വേനലവധിയാണ്. അത് കൂടി കണക്കിലെടുത്താണ് പരിപാടി നീട്ടിയത്.

നടി നമിതാപ്രമോദ്, റിമിടോമി, ധര്‍മജന്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരും മറ്റ് താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

അമേരിക്കന്‍ മലയാളിയും ദിലീപിന്റെ സുഹൃത്തുമായ വ്യവസായിയാണ് പരിപാടിയുടെ സംഘാടകന്‍. നാദിര്‍ഷ ഇടയ്ക്കിടെ വിദേശ പരിപാടികള്‍ നടത്താറുണ്ട്. ആ അനുഭവ പരിചയം വച്ചാണ് ദിലീപ് സുഹൃത്തായ നാദിര്‍ഷയെ സംവിധായകനാക്കിയത്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ദിലീപിനെ നായകനാക്കാന്‍ എല്ലാവര്‍ക്കും പേടി, സിനിമകള്‍ ഇല്ലാതായതോടെ കാവ്യയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനം, ആദ്യ ഷോ അമേരിക്കയില്‍, മഞ്ജു വാര്യര്‍ക്ക് കൈ നിറയെ സിനിമകള്‍pinterest ദിലീപിനെ നായകനാക്കാന്‍ എല്ലാവര്‍ക്കും പേടി, സിനിമകള്‍ ഇല്ലാതായതോടെ കാവ്യയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനം, ആദ്യ ഷോ അമേരിക്കയില്‍, മഞ്ജു വാര്യര്‍ക്ക് കൈ നിറയെ സിനിമകള്‍0facebook ദിലീപിനെ നായകനാക്കാന്‍ എല്ലാവര്‍ക്കും പേടി, സിനിമകള്‍ ഇല്ലാതായതോടെ കാവ്യയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനം, ആദ്യ ഷോ അമേരിക്കയില്‍, മഞ്ജു വാര്യര്‍ക്ക് കൈ നിറയെ സിനിമകള്‍0google ദിലീപിനെ നായകനാക്കാന്‍ എല്ലാവര്‍ക്കും പേടി, സിനിമകള്‍ ഇല്ലാതായതോടെ കാവ്യയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനം, ആദ്യ ഷോ അമേരിക്കയില്‍, മഞ്ജു വാര്യര്‍ക്ക് കൈ നിറയെ സിനിമകള്‍0twitter ദിലീപിനെ നായകനാക്കാന്‍ എല്ലാവര്‍ക്കും പേടി, സിനിമകള്‍ ഇല്ലാതായതോടെ കാവ്യയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനം, ആദ്യ ഷോ അമേരിക്കയില്‍, മഞ്ജു വാര്യര്‍ക്ക് കൈ നിറയെ സിനിമകള്‍