വീണ്ടും രാജ്യം തലകുനിക്കുന്നു; പണമില്ലാത്തതിന്റെ പേരില്‍ മകളുടെ മൃതദേഹവുമായി മധ്യവയസ്‌കന്‍ നടന്നത് 15 കിലോമീറ്റര്‍; ആശുപത്രിയില്‍നിന്നും ചോരക്കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലിട്ട് പോകേണ്ടിവന്ന അച്ഛന്‍

Date : January 7th, 2017

പട്ടിണിപ്പാവങ്ങളോടുള്ള കരുണയറ്റ സമൂഹത്തിന്റെ മനോഭാവം അവസാനിക്കുന്നില്ല. ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ ഭര്‍ത്താവ് പത്തുകിലോമീറ്ററോളം ചുമലിലേറ്റി നടന്നതിന്റെ ഓര്‍മകള്‍ മായുംമുമ്പേയാണു പുതിയ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ദനാ മാഞ്ജിയെന്ന മധ്യവയസ്‌കന്‍ തന്റെ ഭാര്യയുടെ മൃതദേഹവുമായി 13 കിലോമീറ്റര്‍ നടന്നത് വലിയ വാര്‍ത്തയായിരുന്നു.

അതേ ഒഡീഷയില്‍നിന്നും ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍നിന്നും വീണ്ടും രാജ്യം തലകുനിക്കുന്ന രണ്ടു വാര്‍ത്തകള്‍ എത്തുന്നു. ഒഡീഷയിലെ അംഗുല്‍ ഗ്രാമത്തില്‍ ഗട്ടി ദിബാര്‍ എന്നയാളാണ് അഞ്ചു വയസുകാരിയായ തന്റെ മകളുടെ മൃതശരീരവുമായി 15 കിലോമീറ്റര്‍ നടന്നതെങ്കില്‍ പ്രസവത്തിനിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിലിട്ട് അച്ഛന് ആശുപത്രിയില്‍ നിന്നും മടങ്ങേണ്ടി വന്നത് ഛത്തീസ്ഗഢിലാണ്.

കടുത്ത പനിയെത്തുടര്‍ന്ന് പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം വിളിക്കാന്‍ ഗട്ടിയുടെ കൈയില്‍ പണമില്ലായിരുന്നു. ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ ആശുപത്രി അധികൃതരും തയാറാവത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം മൃതദേഹം ചുമലിലേറ്റി നടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് വലിയ വാര്‍ത്തയായത്്. തുടര്‍ന്ന് ജില്ലാ കലക്റ്റര്‍ അനില്‍ കുമാര്‍ സമല്‍ സംഭവത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ജൂനിയര്‍ ആശുപത്രി മാനേജരെയും സുരക്ഷാ ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തു.

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ പ്രസവത്തിനിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിലിട്ട് അച്ഛന് ആശുപത്രിയില്‍ നിന്നും മടങ്ങേണ്ടി വന്നു. ഭാര്യ കിടന്നിരുന്ന ആശുപത്രി മുറി എത്രയും വേഗം ഒഴിയണമെന്ന് അധികൃതര്‍ ശാഠ്യം പിടിച്ചതോടെയാണ് കുഞ്ഞിന്റെ മൃതശരീരം സഞ്ചിയിലിട്ട് കൊണ്ടുപോകാന്‍ ആദിവാസി യുവാവായ യാലം രമേഷ് നിര്‍ബന്ധിതനായത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സും നല്‍കിയില്ല.

രമേഷ് സഹായത്തിനായി ബാസ്തര്‍ കളക്ടര്‍ അമിത് കടാരിയയെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പിന്നീട് കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ റെഡ് ക്രോസ് ടീം രമേഷിന്റെ ഭാര്യയേയും മരിച്ച കുഞ്ഞിനേയും വീട്ടിലെത്തിക്കാന്‍ സഹായിക്കുകയായിരുന്നു.

ഭാര്യക്ക് ചികിത്സ ലഭ്യമാക്കണമെന്ന് മാത്രമാണ് രമേഷ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. മരിച്ച കുഞ്ഞ് രമേഷിന്റെ കയ്യിലെ സഞ്ചിയിലുള്ളകാര്യം റെഡ് ക്രോസ് ടീം അറിഞ്ഞിരുന്നില്ല. റെഡ് ക്രോസിന്റെ സഹായത്തോടെ മരുന്നുകള്‍ വാങ്ങി രമേഷും ഭാര്യ ശശികലയും മടങ്ങുമ്പോള്‍ മാത്രമാണ് സഞ്ചിയും അതിനുള്ളില്‍ ഉണ്ടായിരുന്ന കുഞ്ഞും സന്നദ്ധപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിഷയമറിഞ്ഞപ്പോള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ബീജാപൂരിലെ വീട്ടില്‍ പോകാന്‍ ആംബുലന്‍സ് സൗകര്യമൊരുക്കി കൊടുത്തു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email വീണ്ടും രാജ്യം തലകുനിക്കുന്നു; പണമില്ലാത്തതിന്റെ പേരില്‍ മകളുടെ മൃതദേഹവുമായി മധ്യവയസ്‌കന്‍ നടന്നത് 15 കിലോമീറ്റര്‍; ആശുപത്രിയില്‍നിന്നും ചോരക്കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലിട്ട് പോകേണ്ടിവന്ന അച്ഛന്‍pinterest വീണ്ടും രാജ്യം തലകുനിക്കുന്നു; പണമില്ലാത്തതിന്റെ പേരില്‍ മകളുടെ മൃതദേഹവുമായി മധ്യവയസ്‌കന്‍ നടന്നത് 15 കിലോമീറ്റര്‍; ആശുപത്രിയില്‍നിന്നും ചോരക്കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലിട്ട് പോകേണ്ടിവന്ന അച്ഛന്‍0facebook വീണ്ടും രാജ്യം തലകുനിക്കുന്നു; പണമില്ലാത്തതിന്റെ പേരില്‍ മകളുടെ മൃതദേഹവുമായി മധ്യവയസ്‌കന്‍ നടന്നത് 15 കിലോമീറ്റര്‍; ആശുപത്രിയില്‍നിന്നും ചോരക്കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലിട്ട് പോകേണ്ടിവന്ന അച്ഛന്‍0google വീണ്ടും രാജ്യം തലകുനിക്കുന്നു; പണമില്ലാത്തതിന്റെ പേരില്‍ മകളുടെ മൃതദേഹവുമായി മധ്യവയസ്‌കന്‍ നടന്നത് 15 കിലോമീറ്റര്‍; ആശുപത്രിയില്‍നിന്നും ചോരക്കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലിട്ട് പോകേണ്ടിവന്ന അച്ഛന്‍0twitter വീണ്ടും രാജ്യം തലകുനിക്കുന്നു; പണമില്ലാത്തതിന്റെ പേരില്‍ മകളുടെ മൃതദേഹവുമായി മധ്യവയസ്‌കന്‍ നടന്നത് 15 കിലോമീറ്റര്‍; ആശുപത്രിയില്‍നിന്നും ചോരക്കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലിട്ട് പോകേണ്ടിവന്ന അച്ഛന്‍