‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു

Date : January 7th, 2017

സിനിമാ വ്യവസായത്തിലെ അണിയറക്കാര്‍ക്കിടയില്‍ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണമുള്ള നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. ഇപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും വാങ്ങുന്നതിന്റെ ഇരട്ടിയോളമാണു നയന്‍സ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഏഴുകോടിയെങ്കിലും കിട്ടിയാലേ അഭിനയിക്കൂ എന്നാണു നയന്‍സ് ഏറ്റവും ഒടുവില്‍ ഒരു നിര്‍മാതാവിനോട് ആവശ്യപ്പെട്ടതെന്നാണു പ്രമുഖ സിനിമാ വാരിക റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു നടിമാര്‍ അവസരങ്ങള്‍ക്കുവേണ്ടി എന്തുവിട്ടുവീഴ്ചയും നടത്തുമ്പോഴാണു നയന്‍താര വ്യത്യസ്തയാകുന്നത്. തമിഴിലും മലയാളത്തിലും ഇവര്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം സാമ്പത്തിക നേട്ടമുണ്ടാക്കുന്നുമുണ്ട്. ഇവരുടെ കുറ്റംകൊണ്ട് ഏതെങ്കിലുമൊരു സിനിമ ഇടയ്ക്കുവച്ചു നിര്‍ത്തേണ്ടിവരികയോ പരാജയപ്പെടുകയോ ചെയ്തിട്ടില്ല.

nayanthara4 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു

ആദ്യം മൂന്നുകോടിയായിരുന്നു ഇവര്‍ പ്രതിഫലം ഉയര്‍ത്തിക്കൊണ്ട് ആവശ്യപ്പെട്ടത്. പിന്നീടു നാലുകോടിയിലെത്തിച്ചു. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കില്ല ഇത്രയും പ്രതിഫലം. മമ്മൂട്ടിയും മോഹന്‍ലാലും ഒഴിച്ചാല്‍ ഒരുകോടിക്കു മുകളില്‍ പ്രതിഫലം വാങ്ങുന്ന ആരുമില്ല കേരളത്തില്‍. ഇപ്പോള്‍ ഏറെ നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ഏഴുകോടിയാണ് നയന്‍സ് ആവശ്യപ്പെടുന്നത്. ഇതു നല്‍കാനാകില്ലെന്നു നിര്‍മാതാക്കളും ഉറച്ചു നില്‍ക്കുന്നു. പരമാവധി അഞ്ചു കോടി നല്‍കാമെന്നും ഇവര്‍ സമ്മതിച്ചിരുന്നു. ഇതും തെന്നിന്ത്യയിലെ റെക്കോഡാണ്. എന്നാല്‍, എന്റെ ഡേറ്റ് വേണമെങ്കില്‍ ഞാന്‍ നിശ്ചയിക്കുന്ന പ്രതിഫലം ലഭിക്കണമെന്നാണ് ഇവര്‍ ഉറച്ചു നില്‍ക്കുന്നത്. ഇതില്‍ ചില നിര്‍മാതാക്കള്‍ അനുകൂല ഭാവവും പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യം നാലുകോടിയും പിന്നാലെ മൂന്നുകോടിയുമെന്ന നിലയില്‍ കരാര്‍ ഉറപ്പിക്കാമെന്നാണ് ചിലരുടെ നിര്‍ദേശം.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഇരുമുഖന്‍, ഇതു നമ്മ ആളു, തിരുനാള്‍, കാഷ്‌മോര എന്നിവ വന്‍ വിജയമായിരുന്നു. ഡോറ, ശിവകാര്‍ത്തികേയന്റെ പേരിടാത്ത ചിത്രം, ആരം, ഇമൈക നൊടികള്‍, കൊലയുതിര്‍ കാലം, മറ്റൊരു പേരിടാത്ത ചിത്രം എന്നിവയാണു ഷൂട്ടിങ് പുരോഗമിക്കുന്നത്.

nayanthara759 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു

പഠനത്തിനുശേഷം മോഡലിങ്ങും മറ്റുമായി നടന്ന നയന്‍സ്, സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’യെന്ന ചിത്രത്തില്‍ വേഷമിട്ടതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. ഒരു സിനിമയില്‍ അഭിനയിച്ചുനോക്കാമെന്നു പറഞ്ഞ് എത്തിയ നയന്‍താരയ്ക്കു പിന്നീട് അവസരങ്ങളുടെ പെരുമഴയായിരുന്നു. മോഹന്‍ലാലിന്റെ നാട്ടുരാജാവ്, ഫാസിലിന്റെ വിസ്മയത്തുമ്പത്ത്, മമ്മൂട്ടിക്കൊപ്പം തസ്‌കര വീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടതോടെ വിലയേറിയ നടിയായി ഇവര്‍ മാറി.

Nayantara 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു

തമിഴില്‍ അയ്യ എന്ന സിനിമയിലൂടെയാണ് നയന്‍സ് എത്തിയത്. എന്നാല്‍, പലരും കരുതിയത് ഇവര്‍ ഏറെയൊന്നും ഇവിടെയുണ്ടാകില്ലെന്നാണ്. എന്നാല്‍, എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു അവരുടെ വളര്‍ച്ച. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍സ്. നടന്മാരുടെയും പുരുഷന്മാരുടെയും നിന്ത്രണത്തിലുള്ള സിനിമാ മേഖലയില്‍ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ ആണ് നയന്‍താര.

മറ്റു നടിമാര്‍ക്കില്ലാത്ത അസാധാരണ മനസാന്നിധ്യമാണ് ഇവര്‍ വിവാദങ്ങളുടെ സമയത്തെല്ലാം കാട്ടിയത്. പ്രഭുദേവയുമായും ചിമ്പുവുമായുള്ള ബന്ധങ്ങള്‍ വിവാദങ്ങളില്‍നിന്നെല്ലാം കുലുക്കമില്ലാതെ ഇവര്‍ പുറത്തുകടന്നു. വല്ലവന്‍, ശിവജി, ശ്രീരാമ രാജ്യം, രാജാ റാണി, മായ, ആരാം എന്നീ സിനിമകളാണ് തമിഴില്‍ ഇവരുടെ ഇരിപ്പിടം ഉറപ്പിച്ചത്.

Nayanthara2 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു

മലയാളത്തില്‍ ഏറെ ശ്രദ്ധയോടെയാണ് ഇവര്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സെറ്റിലും നയന്‍സിനു നിരവധി നിബന്ധനകളുണ്ട്. ഗ്ലാമര്‍ വേഷങ്ങളൊന്നും ചെയ്യില്ലെന്നാണ് ഇവരുടെ ഏറ്റവും പുതിയ തീരുമാനം. രാത്രിയിലെ ഷൂട്ടിങ്ങുകളും പരമാവധി ഒഴിവാക്കണമെന്നും ഇവര്‍ നിബന്ധന വയ്ക്കുന്നുണ്ടെന്നു സിനിമയിലെ അണിയറക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വലിയ നടന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മലയാളത്തിലേക്ക് എത്തുന്നതുതന്നെ. മമ്മൂട്ടി നായകനായ ‘പുതിയ നിയമ’ത്തില്‍ അഭിനയിക്കാന്‍ ഇവര്‍ സമ്മതിച്ചത് മമ്മൂട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞുpinterest 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു2facebook 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു0google 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു0twitter 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇരട്ടി; നടപ്പില്ലെന്നു പറഞ്ഞ നിര്‍മാതാക്കള്‍ ഒടുവില്‍ അയഞ്ഞു