ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും; മഹേന്ദ്രസിങ് ധോണി പിടിക്കും; വര്‍ഷങ്ങള്‍ക്ക്‌ശേഷം യുവരാജ് കളിക്കും, ധോണി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞത് യുവിയെയും നെഹ്‌റയെയും ടീമില്‍ എടുത്തതിനാല്‍

Date : January 7th, 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിനെ പ്രതിസന്ധിഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച ധോണി അപ്രതീക്ഷിതമായി ക്യാപ്ടന്‍ സ്ഥനം രാജിവച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി കോഹ്ലി യുഗം.

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമുകളുടെ നായകനായി വിരാട് കോഹ്ലിയെ ബിസിസിഐ സിലക്ഷന്‍ സമിതി തിരഞ്ഞെടുത്തു. എം.എസ്. ധോണിയുടെ പിന്‍ഗാമിയായി നായകത്വം ഏറ്റെടുത്തതോടെ, എല്ലാ ഫോര്‍മാറ്റുകളിലും ടീം ഇന്ത്യയെ ഇനി കോഹ്ലി നയിക്കും. നിലവില്‍ ടെസ്റ്റ് ടീമിന്റെ മാത്രം നായകനാണ് ഇരുപത്തിയെട്ടുകാരനായ കോഹ്‌ലി. ഉപനായകന്‍ ആരെന്നു സിലക്ഷന്‍ സമിതി വ്യക്തമാക്കിയിട്ടില്ല. മുഖ്യ സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി ധോണിയെ ഉള്‍പ്പെടുത്തി. ടീമില്‍ അംഗമായി തുടരാന്‍ സന്നദ്ധനാണെന്നു ധോണി അറിയിച്ചിരുന്നു.

മൂന്നു വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങളാണു പരമ്പരയിലുള്ളത്. മുതിര്‍ന്ന താരം യുവരാജ് സിങ് ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍ക്കുള്ള ടീമുകളില്‍ ഇടംപിടിച്ചു. 2013 ഡിസംബറിലാണു യുവരാജ് അവസാനമായി ഏകദിനം കളിച്ചത്. ഇംഗ്ലണ്ടിനെതിരെ മുന്‍കാലങ്ങളില്‍ പുറത്തെടുത്ത മികച്ച പ്രകടനം യുവിക്കു തുണയായി. ഇംഗ്ലണ്ടിനെതിരെ കളിച്ച 34 ഏകദിനങ്ങളില്‍ മൂന്നു സെഞ്ചുറികളുടെ ബലത്തില്‍ 1313 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം മഹേന്ദ്രസിങ് ധോണി പെട്ടന്ന് രാജി സമര്‍പ്പിച്ചതിനു പിന്നില്‍ യുവിയെ തന്നോട് ആലോചിക്കാതെ ടീമില്‍ എടുത്തതിനുള്ള പ്രധിഷേധത്തിന്റെ ഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രഞ്ജിയില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്ത പത്തൊന്‍പതുകാരന്‍ ഋഷഭ് പന്ത് ട്വന്റി20 സംഘത്തിലെ പുതുമുഖമായി. മഹാരാഷ്ട്രയ്‌ക്കെതിരെ അടുത്തിടെ നേടിയ ട്രിപ്പിള്‍ സെഞ്ചുറി ഡല്‍ഹിയില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭിനു ദേശീയ ടീമിലേക്കു വഴിയൊരുക്കി.

സീനിയര്‍ താരം ആശിഷ് നെഹ്‌റയെ ട്വന്റി20 ടീമിലേക്കു തിരിച്ചുവിളിച്ചു. സുരേഷ് റെയ്‌ന ട്വന്റി20യില്‍ ഇടം നേടിയപ്പോള്‍, ഏകദിന ടീമില്‍ നിന്ന് ഒഴിവായി. ബോളിങ് വിഭാഗത്തില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍കുമാര്‍, ആര്‍. അശ്വിന്‍ എന്നിവര്‍ ഇരു ടീമുകളിലും ഇടം പിടിച്ചു. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഇരു ടീമിലുമുണ്ട്. ഇതിനിടെ, യോഗത്തില്‍ ആര് അധ്യക്ഷത വഹിക്കും, എത്ര പേര്‍ പങ്കെടുക്കും എന്നിവ സംബന്ധിച്ചുള്ള ആശയക്കുഴപ്പം സിലക്ഷന്‍ സമിതിയെ അല്‍പനേരം വിഷമിപ്പിച്ചു.

ബിസിസിഐ സെക്രട്ടറിയാണു പതിവായി യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത്. സെക്രട്ടറി അജയ് ഷിര്‍ക്കെയെ സുപ്രീം കോടതി പുറത്താക്കിയതിനാല്‍ സിഇഒ: രാഹുല്‍ ജോഹ്‌റി അധ്യക്ഷ പദവിയേറ്റെടുത്തു പ്രശ്‌നം പരിഹരിച്ചു.

 

രാജ്യാന്തര മല്‍സരപരിചയമുള്ള മൂന്നുപേര്‍ ഉള്‍പ്പെട്ട സിലക്ഷന്‍ സമിതിയാവണം ടീമിനെ തിരഞ്ഞെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് ആര്‍.എം. ലോധ സമിതി ശുപാര്‍ശ. ഇതോടെ, അഞ്ചു പേരടങ്ങുന്ന നിലവിലെ സിലക്ഷന്‍ സമിതി യോഗം ചേരുന്നതിന് എതിര്‍പ്പുയര്‍ന്നു. സമിതി അംഗങ്ങളില്‍ മൂന്നുപേര്‍ക്കു മാത്രമാണു രാജ്യാന്തര മല്‍സരപരിചയമുള്ളത് എന്നതും തര്‍ക്കവിഷയമായി. ഒടുവില്‍ ലോധ ശുപാര്‍ശ കണക്കാക്കാതെ, അഞ്ചു പേരും യോഗത്തില്‍ പങ്കെടുത്തു ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ഏകദിന ടീം: കോഹ്ലി (ക്യാപ്റ്റന്‍), ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ്, രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍, ഉമേഷ് യാദവ്.

ട്വന്റി20: കോഹ്ലി (ക്യാപ്റ്റന്‍), ധോണി (വിക്കറ്റ് കീപ്പര്‍), രാഹുല്‍, യുവരാജ്, റെയ്‌ന, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡ, ബുംറ, ഭുവനേശ്വര്‍, ആശിഷ് നെഹ്‌റ, മന്‍ദീപ് സിങ്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും; മഹേന്ദ്രസിങ് ധോണി പിടിക്കും; വര്‍ഷങ്ങള്‍ക്ക്‌ശേഷം യുവരാജ് കളിക്കും, ധോണി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞത് യുവിയെയും നെഹ്‌റയെയും ടീമില്‍ എടുത്തതിനാല്‍pinterest ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും; മഹേന്ദ്രസിങ് ധോണി പിടിക്കും; വര്‍ഷങ്ങള്‍ക്ക്‌ശേഷം യുവരാജ് കളിക്കും, ധോണി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞത് യുവിയെയും നെഹ്‌റയെയും ടീമില്‍ എടുത്തതിനാല്‍0facebook ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും; മഹേന്ദ്രസിങ് ധോണി പിടിക്കും; വര്‍ഷങ്ങള്‍ക്ക്‌ശേഷം യുവരാജ് കളിക്കും, ധോണി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞത് യുവിയെയും നെഹ്‌റയെയും ടീമില്‍ എടുത്തതിനാല്‍0google ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും; മഹേന്ദ്രസിങ് ധോണി പിടിക്കും; വര്‍ഷങ്ങള്‍ക്ക്‌ശേഷം യുവരാജ് കളിക്കും, ധോണി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞത് യുവിയെയും നെഹ്‌റയെയും ടീമില്‍ എടുത്തതിനാല്‍0twitter ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും; മഹേന്ദ്രസിങ് ധോണി പിടിക്കും; വര്‍ഷങ്ങള്‍ക്ക്‌ശേഷം യുവരാജ് കളിക്കും, ധോണി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞത് യുവിയെയും നെഹ്‌റയെയും ടീമില്‍ എടുത്തതിനാല്‍