നരേന്ദ്ര മോഡി അടക്കമുള്ളവര്‍ കോഴവാങ്ങിയെന്ന സഹാറാ-ബിര്‍ള കേസ് അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ അവഗണിച്ച്; പ്രശാന്ത് ഭൂഷണ്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചു

Date : January 7th, 2017

ന്യൂഡല്‍ഹി: സഹാറബിര്‍ള രേഖകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സര്‍ക്കാരേതര സംഘടനയായ കോമണ്‍കോസ് കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ച് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. നിരവധി പ്രമുഖ നേതാക്കള്‍ക്ക് കോഴപ്പണം കൈമാറിയെന്ന് വ്യക്തമാക്കുന്ന ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടാണ് അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 2013,14 വര്‍ഷങ്ങളില്‍ സഹാറ, ബിര്‍ള ഗ്രൂപ്പുകളുടെ ഓഫീസുകളില്‍ നടന്ന റെയ്ഡുകളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കേസില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ബിര്‍ളാഗ്രൂപ്പിന് വേണ്ടി പല പ്രമുഖര്‍ക്കും കോഴപ്പണം കൈമാറിയ വിവരം കമ്പനിയുടെ അക്കൌണ്ട്‌സ് വിഭാഗം മേധാവിയായ ആനന്ദ് സക്‌സേന തന്നെ സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ നാല് വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും സക്‌സേന ആദായനികുതി വകുപ്പിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സഹാറ ഗ്രൂപ്പ് ഓഫീസില്‍ നടന്ന റെയ്ഡില്‍ 137 കോടി രൂപ നേരിട്ട് പിടിച്ചെടുത്തു. സച്ചിന്‍ പവാര്‍ എന്ന ഉദ്യോഗസ്ഥന്റെ ലാപ്‌ടോപ്പില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജെയിന്‍ഹവാല കേസുമായി താരതമ്യപ്പെടുത്തുമ്പോള്‍, സഹാറരേഖകള്‍ കൂടുതല്‍ ഗുരുതരമാണ്. സച്ചിന്‍ പവാറിന്റെ മൊഴികളിലെ വൈരുദ്ധ്യം പരിഗണിക്കാതെ ആദായനികുതി ഒത്തുതീര്‍പ്പ് കമീഷന്‍ രേഖകളിലുള്ള അന്വേഷണം അവസാനിപ്പിച്ചത് സംശയാസ്പദമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഈ മാസം 11ന് ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

അതേസമയം നരേന്ദ്ര മോഡിയടക്കമുള്ളവര്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന് അടിസ്ഥാനമായ കേസില്‍ ആദായ നികുതി വകുപ്പിന്റെ ഒത്തുതീര്‍പ്പ് കമ്മിഷന്‍ അന്വേഷണം അവസാനിപ്പിച്ചതു നിര്‍ണായക തെളിവുകള്‍ അവഗണിച്ചാണെന്നും റിപ്പോര്‍ട്ടുണ്ട്. സഹാറഗ്രൂപ്പിലെ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണ് രേഖകളെന്ന കമ്പനിയുടെ വാദം നേരത്തെ ആദായനികുതി വകുപ്പ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍, തിരക്കിട്ട് അന്വേഷണം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് കമീഷന്‍ ഈ മൊഴിയെത്തന്നെ ആശ്രയിച്ചു.

modi നരേന്ദ്ര മോഡി അടക്കമുള്ളവര്‍ കോഴവാങ്ങിയെന്ന സഹാറാ-ബിര്‍ള കേസ് അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ അവഗണിച്ച്; പ്രശാന്ത് ഭൂഷണ്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചു

2013 നവംബര്‍ 12, 2014 ഫെബ്രുവരി 22, 2014 മാര്‍ച്ച് നാല് തുടങ്ങിയ തീയതികളില്‍ 115 കോടി രൂപ വിതരണം ചെയ്‌തെന്ന് വ്യക്തമാക്കുന്ന മൂന്ന് കംപ്യൂട്ടര്‍ എക്‌സല്‍രേഖകള്‍ ആദായനികുതി വകുപ്പ് ഹാജരാക്കിയിരുന്നു. ഗുജറാത്ത് സിഎം, ഛത്തീസ്ഗഡ് സിഎം, മധ്യപ്രദേശ് സിഎം, ഡല്‍ഹി സിഎം തുടങ്ങിയവര്‍ക്ക് കോഴ കൈമാറിയെന്നാണ് രേഖകളില്‍ പറയുന്നത്. കോഴ കൈമാറിയ തീയതി, ആരാണ് കോഴ വാങ്ങിയത്, കോഴ കൈമാറിയ ഏജന്റ്, സ്ഥലം തുടങ്ങിയ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരേതര സംഘടനയായ കോമണ്‍കോസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഭാഗമായി ഈ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

സഹാറ മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് ഉദ്യോഗസ്ഥനായിരുന്ന സച്ചിന്‍ പവാര്‍ എന്ന ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നാണ് ആദായനികുതിവകുപ്പ് രേഖകള്‍ പിടിച്ചെടുത്തത്. തന്റെ മേലുദ്യോഗസ്ഥനായിരുന്ന വി എസ് ദോഗ്രയെ അപകീര്‍ത്തിപ്പെടുത്താനാണ് രേഖകള്‍ കെട്ടിച്ചമച്ചതെന്ന് കമീഷന്‍ മുമ്പാകെ സച്ചിന്‍ പവാര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി അവിശ്വസനീയമാണെന്ന നിലപാടാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ നിലപാടു മാറ്റിയതു തുടരന്വേഷണം അട്ടിമറിക്കാനാണെന്നു ചൂണ്ടിക്കാട്ടുന്നു.

തുടരന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം സംശയാസ്പദമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്വേഷണം അവസാനിപ്പിച്ചത് പ്രധാനമന്ത്രിയെ രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ ആരോപിച്ചു. സഹാറയെ രക്ഷിക്കാന്‍ തിടുക്കത്തില്‍ നടക്കുന്ന നീക്കങ്ങള്‍ പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ സത്യമെന്ന് തെളിയിക്കുന്നുവെന്ന് ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”small” cover_photo=”show” locale=”en_US”]

email നരേന്ദ്ര മോഡി അടക്കമുള്ളവര്‍ കോഴവാങ്ങിയെന്ന സഹാറാ-ബിര്‍ള കേസ് അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ അവഗണിച്ച്; പ്രശാന്ത് ഭൂഷണ്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചുpinterest നരേന്ദ്ര മോഡി അടക്കമുള്ളവര്‍ കോഴവാങ്ങിയെന്ന സഹാറാ-ബിര്‍ള കേസ് അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ അവഗണിച്ച്; പ്രശാന്ത് ഭൂഷണ്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചു0facebook നരേന്ദ്ര മോഡി അടക്കമുള്ളവര്‍ കോഴവാങ്ങിയെന്ന സഹാറാ-ബിര്‍ള കേസ് അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ അവഗണിച്ച്; പ്രശാന്ത് ഭൂഷണ്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചു0google നരേന്ദ്ര മോഡി അടക്കമുള്ളവര്‍ കോഴവാങ്ങിയെന്ന സഹാറാ-ബിര്‍ള കേസ് അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ അവഗണിച്ച്; പ്രശാന്ത് ഭൂഷണ്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചു0twitter നരേന്ദ്ര മോഡി അടക്കമുള്ളവര്‍ കോഴവാങ്ങിയെന്ന സഹാറാ-ബിര്‍ള കേസ് അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ അവഗണിച്ച്; പ്രശാന്ത് ഭൂഷണ്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചു