പുത്തന്‍ പണത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പുറത്ത്, കാസര്‍കോഡ് ഭാഷ പറയുന്ന പരുക്കന്‍ കഥാപാത്രമായി നിത്യാനന്ദ ഷേണായി; മമ്മൂക്ക-രഞ്ജിത്ത് ചിത്രത്തിന്റെ വരവും കാത്ത് ആരാധകര്‍

Date : January 7th, 2017

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ പിന്നാമ്പുറ കഥകള്‍പറയുന്ന മമ്മൂട്ടി- രഞ്ജിത് സിനിമ പുത്തന്‍ പണത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത് വിട്ടു. പരുക്കന്‍ വേഷത്തിലെത്തുന്ന നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

ഗോവ, ചെന്നൈ, കാസര്‍കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. ഇനിയ ആണ് നായിക.കൊമ്പന്‍ മീശയോടു കൂടിയ മമ്മൂട്ടിയുടെ ലുക്ക് കാഴ്ചയില്‍ തന്നെ വേറിട്ട് നില്‍ക്കുന്നതാണ്. വ്യത്യസ്തനായ ഒരു നായകനെയാണ് ചിത്രത്തില്‍ കാണുക എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. രൂപത്തില്‍ മാത്രമല്ല, ഭാവത്തിലും ആ വ്യത്യാസം കാണാനാകും. എന്നാല്‍ തന്റെ മമ്മൂട്ടിച്ചിത്രത്തിനായി രഞ്ജിത് കുറച്ചുനാളായി എഴുതിവന്ന തിരക്കഥയാണിത്. നോട്ട് അസാധുവാക്കിയതിന് ശേഷമാണ് പേര് നിശ്ചയിച്ചത്.

കള്ളപ്പണത്തിന്റെയും കള്ളക്കച്ചവടത്തിന്റെയും കഥയായിരിക്കും പുത്തന്‍ പണം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. നോട്ടിനായുള്ള നെട്ടോട്ടവും തിരിമറികളും സമകാലിക സംഭവങ്ങളും ചിത്രത്തില്‍ പറയും. സിദ്ദിക്ക്, സായികുമാര്‍, സുരാജ്, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓംപ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍.

ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പിലൂള്ള ഫോട്ടോ മമ്മൂക്ക തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് നിര്‍മാണം. കാഷ്മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്‍. കൊച്ചി, കാസര്‍കോട്, ഗോവ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email പുത്തന്‍ പണത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പുറത്ത്, കാസര്‍കോഡ് ഭാഷ പറയുന്ന പരുക്കന്‍ കഥാപാത്രമായി നിത്യാനന്ദ ഷേണായി; മമ്മൂക്ക-രഞ്ജിത്ത് ചിത്രത്തിന്റെ വരവും കാത്ത് ആരാധകര്‍pinterest പുത്തന്‍ പണത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പുറത്ത്, കാസര്‍കോഡ് ഭാഷ പറയുന്ന പരുക്കന്‍ കഥാപാത്രമായി നിത്യാനന്ദ ഷേണായി; മമ്മൂക്ക-രഞ്ജിത്ത് ചിത്രത്തിന്റെ വരവും കാത്ത് ആരാധകര്‍0facebook പുത്തന്‍ പണത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പുറത്ത്, കാസര്‍കോഡ് ഭാഷ പറയുന്ന പരുക്കന്‍ കഥാപാത്രമായി നിത്യാനന്ദ ഷേണായി; മമ്മൂക്ക-രഞ്ജിത്ത് ചിത്രത്തിന്റെ വരവും കാത്ത് ആരാധകര്‍0google പുത്തന്‍ പണത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പുറത്ത്, കാസര്‍കോഡ് ഭാഷ പറയുന്ന പരുക്കന്‍ കഥാപാത്രമായി നിത്യാനന്ദ ഷേണായി; മമ്മൂക്ക-രഞ്ജിത്ത് ചിത്രത്തിന്റെ വരവും കാത്ത് ആരാധകര്‍0twitter പുത്തന്‍ പണത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പുറത്ത്, കാസര്‍കോഡ് ഭാഷ പറയുന്ന പരുക്കന്‍ കഥാപാത്രമായി നിത്യാനന്ദ ഷേണായി; മമ്മൂക്ക-രഞ്ജിത്ത് ചിത്രത്തിന്റെ വരവും കാത്ത് ആരാധകര്‍